കേ​ര​ള​ത്തി​ന്‍റെ മ​ത നി​ര​പേ​ക്ഷത​യെ വെ​ല്ലു​വി​ളി​ക്കു​ന്നുവെന്ന്
Saturday, September 19, 2020 11:20 PM IST
ഓ​യൂ​ർ: സ്വ​ർ​ണക​ട​ത്തു കേസുമായി ബന്ധപ്പെട്ട് സം​സ്ഥാ​ന​ത്തു ഉ​യ​ർ​ന്നു വ​രു​ന്ന ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ മു​മ്പി​ൽ പ​ക​ച്ചു പോ​യ മു​ഖ്യ​മ​ന്ത്രി​യും പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യും സ​മ​ര​ങ്ങ​ളെ വ​ർ​ഗീ​യ​വ​ത്ക​രി​ച്ചു കേ​ര​ള​ത്തി​ന്‍റെ മ​ത നി​ര​പേ​ക്ഷത​യെ പ​രി​ഹ​സി​ക്കു​ക​യാ​ണെ​ന്നു കെപിസിസി വി​ചാ​ർ വി​ഭാ​ഗ് ച​ട​യ​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.​

എ​ല്ലാ മ​തഗ്ര​ന്ഥ​ങ്ങ​ളെ​യും പ​വി​ത്ര​മാ​യി ത​ന്നെ​യാ​ണ് കേ​ര​ളീ​യ സ​മൂ​ഹം കാ​ണു​ന്ന​ത്.​ ഇ​വി​ടെ പ്ര​തി​ഷേ​ധം ഉ​യ​രു​ന്ന​ത് വി​ശു​ദ്ധ ഗ്ര​ന്ഥം ക​ള്ള​ക്ക​ട​ത്തി​നു മ​റ​യാ​ക്കി​യ സാ​മൂ​ഹ്യ വി​രു​ദ്ധ ശ​ക്തി​ക​ൾ​ക്കെ​തി​രെ​യാ​ണ്. ​പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ളെ വി​ശു​ദ്ധ ഗ്ര​ന്ഥ​ത്തി​നെ​തി​രെ​യു​ള്ള സ​മ​ര​മാ​യി ചി​ത്രീ​ക​രി​ച്ചു വ​ർ​ഗീ​യ​ത ക​ല​ർ​ത്താ​നു​ള്ള നീ​ച​ബു​ദ്ധി​ക്ക് മ​ത നി​ര​പേ​ക്ഷ കേ​ര​ളം മാ​പ്പു ത​രി​ല്ലെ​ന്നു വി​ചാ​ർ വി​ഭാ​ഗ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി മു​ന്ന​റി​യി​പ്പ് ന​ൽ​കി.​ യോ​ഗ​ത്തി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ജെ.​ചാ​ക്കോ, ജി​ല്ലാ ക​മ്മി​റ്റി അം​ഗം ഗോ​പ​കു​മാ​ർ ചെ​റു​വ​ക്ക​ൽ, ജെ​യിം​സ്. എ​ൻ.​ചാ​ക്കോ, ദേ​വ​സ്യ ആന്‍റ​ണി, ടോം​സ്.​എ​ൻ.​ചാ​ക്കോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.