മ​ഴ​യ​ത്ത് സ്‌​കൂ​ട്ട​ര്‍ തെ​ന്നി വീ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​ര​ന്‍ മ​രി​ച്ചു
Sunday, September 20, 2020 12:16 AM IST
ച​വ​റ: ദേ​ശീ​യ​പാ​ത​യി​ല്‍ മ​ഴ​യ​ത്ത് സ്‌​കൂ​ട്ട​ര്‍ തെ​ന്നി വീ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​ര​ന്‍ മ​രി​ച്ചു.​ ച​വ​റ തെ​ക്കും​ഭാ​ഗം വ​ട​ക്കും​ഭാ​ഗ​ത്ത് ദേ​ശ​ക്ക​ല്ലി​ല്‍ മ​ണി​ക​ണ്ഠ ഭ​വ​ന​ത്ത് മ​ണി​ക​ണ്ഠ​നാ​ണ് (48) മ​രി​ച്ച​ത്.​

ശ​നി​യാ​ഴ്ച ഉ​ച്ച​കഴിഞ്ഞ് ര​ണ്ടോടെ നീ​ണ്ട​ക​ര പാ​ല​ത്തി​ല്‍ ആയി​രു​ന്നു സം​ഭ​വം. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ അ​റ്റ​ന്‍​ഡ​റാ​യ മ​ണി​ക​ണ്ഠ​ന്‍ ജോ​ലി ക​ഴി​ഞ്ഞ് സ്‌​കൂ​ട്ട​റി​ല്‍ വീ​ട്ടി​ലേ​ക്ക് വ​രു​ന്നി​തി​ട​യി​ലാ​യി​രു​ന്നു സം​ഭ​വം.​ പാ​ല​ത്തി​ല്‍ വെ​ച്ച് സ്‌​കൂ​ട്ട​റി​ല്‍ നി​ന്ന് തെ​ന്നി വീ​ണ മ​ണി​ക​ണ്ഠ​ന്‍ മു​ന്പേ പോ​യ വാ​ഹ​ന​ത്തി​ല്‍ ത​ട്ടി റോ​ഡി​ലേ​ക്ക് തെ​റി​ച്ച് വീ​ഴു​ക​യാ​യി​രു​ന്നു എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​
വീ​ഴ്ച​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ണി​ക​ണ്ഠ​ന്‍ ത​ത്ക്ഷ​ണം മ​രി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ : അ​മ്പി​ളി.​ മ​ക​ന്‍ : അം​ജി​ത്.​ അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് ദേ​ശീ​യ പാ​ത​യി​ല്‍ ഏ​റെ നേ​രം ഗ​താ​ഗ​ത​ക്കു​രു​ക്ക​നു​ഭ​വ​പ്പെ​ട്ടു.