പൊ​തു​മേ​ഖ​ല​യി​ല്‍ കൂ​ടു​ത​ല്‍ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കും: മു​ഖ്യ​മ​ന്ത്രി
Tuesday, September 22, 2020 10:47 PM IST
കുണ്ടറ: പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ള്‍ ന​വീ​ക​രി​ച്ചും പു​തി​യ സ്ഥാ​പ​ന​ങ്ങ​ള്‍ രൂ​പീ​ക​രി​ച്ചും സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ല്‍ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കേ​ര​ള സി​റാ​മി​ക്‌​സ് ഫാ​ക്ട​റി​യു​ടെ കു​ണ്ട​റ ഡി​വി​ഷ​നി​ല്‍ ന​വീ​ക​രി​ച്ച പ്ലാ​ന്‍റിന്‍റെ​യും പ്ര​കൃ​തി വാ​ത​ക പ്ലാ​ന്‍റിന്‍റെ​യും ഉ​ദ്ഘാ​ട​നം വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള​ത്തി​ലെ ആ​ദ്യ​കാ​ല വ്യ​വ​സാ​യ സം​രം​ഭം എ​ന്ന നി​ല​യി​ല്‍ കു​ണ്ട​റ​യി​ലെ സി​റാ​മി​ക്‌​സ് ഫാ​ക്ട​റി​ക്ക് ച​രി​ത്ര​പ​ര​മാ​യ പ്ര​ത്യേ​ക​ത​ക​ളാ​ണു​ള്ള​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ന​വീ​ക​ര​ണ പ​ദ്ധ​തി​യി​ലൂ​ടെ 220 ശ​ത​മാ​നം വാ​ര്‍​ഷി​ക വ​ര്‍​ധ​ന​വ് ഉ​ള്‍​പ്പെ​ടെ മി​ക​ച്ച നേ​ട്ട​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ നാ​ലു വ​ര്‍​ഷ​ത്തി​നി​ടെ കേ​ര​ള സി​റാ​മി​ക്‌​സി​ന് സ്വ​ന്ത​മാ​ക്കാ​ന്‍ സാ​ധി​ച്ച​ത്.

വ​രും വ​ര്‍​ഷ​ങ്ങ​ളി​ല്‍ ക​മ്പ​നി​യു​ടെ പ്ര​വ​ര്‍​ത്ത​നം ത​ട​സ​മി​ല്ലാ​തെ മു​ന്നോ​ട്ട് പോ​കു​ന്ന​തി​ന് ആ​വ​ശ്യ​ത്തി​നു​ള്ള ഭൂ​മി വാ​ങ്ങാ​ന്‍ ക​ഴി​ഞ്ഞു, ജീ​വ​ന​ക്കാ​രു​ടെ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ന​ല്‍​കി, വി​വി​ധ ത​സ്തി​ക​ക​ളു​ടെ നി​യ​മ​ന​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചു, സ്റ്റാ​റ്റി​യൂ​ട്ട​റി ഓ​ഡി​റ്റ് പൂ​ര്‍​ത്തി​യാ​ക്കി. ര​ണ്ട് പ​തി​റ്റാ​ണ്ട് കാ​ലം പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ഉ​റ​പ്പു​വ​രു​ത്തു​ന്ന എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഇ​വി​ടെ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 23 കോ​ടി രൂ​പ​യു​ടെ സ​മ​ഗ്ര പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യാ​ണ് കു​ണ്ട​റ സി​റാ​മി​ക്സി​ല്‍ ന​ട​പ്പി​ലാ​ക്കി​യ​ത്.

അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ളു​ടെ കു​റ​വി​ല്ലാ​തെ ദീ​ര്‍​ഘ​വീ​ക്ഷ​ണ​ത്തോ​ട് കൂ​ടി​യു​ള്ള പ​ദ്ധ​തി​യാ​ണ് കു​ണ്ട​റ​യി​ല്‍ ന​ട​പ്പി​ലാ​ക്കി​യ​തെ​ന്ന് ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച മ​ന്ത്രി ഇ ​പി ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു. പു​തി​യ വ്യ​വ​സാ​യ​ങ്ങ​ള്‍​ക്ക് മ​തി​യാ​യ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി കൊ​ടു​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ്ര​തി​സ​ന്ധി​ക​ളി​ല്‍ നി​ന്ന് വ​ലി​യൊ​രു കു​തി​ച്ചു ക​യ​റ്റ​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ് കു​ണ്ട​റ സി​റാ​മി​ക്‌​സ് എ​ന്ന് പ​രി​പാ​ടി​യി​ല്‍ മ​ന്ത്രി ജെ ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ പ​റ​ഞ്ഞു.

ക​ട​ലാ​സ് വ്യ​വ​സാ​യ​ത്തി​നാ​വ​ശ്യ​മാ​യ ക​ളി​മ​ണ്ണ് നി​ര്‍​മാ​ണ​മാ​ണ് ഫാ​ക്ട​റി​യി​ല്‍ ന​ട​ന്നു​വ​രു​ന്ന​ത്. മൂ​ന്ന് പ്ലാ​ന്‍റു​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​കു​ന്ന​തോ​ടെ ചെ​ല​വ് കു​റ​യ്ക്കാ​നും ഗു​ണ​നി​ല​വാ​രം കൂ​ട്ടാ​നും പ​ര​മാ​വ​ധി ഉ​ത്പ്പാ​ദ​നം ന​ട​ത്താ​നും ക​ഴി​യും. ഇ​ന്ധ​നം എ​ല്‍ പി ​ജി ആ​ക്കി​യ​തോ​ടെ ചെ​ല​വ് പ​കു​തി​യാ​യി. നാ​ലു വ​ര്‍​ഷം മു​ന്‍​പ് 150 ട​ണ്‍ ക​ളി​മ​ണ്ണ് ഉ​ത്പാ​ദി​പ്പി​ച്ചി​രു​ന്ന​ത് 1200 ട​ണ്ണാ​ക്കി ഉ​യ​ര്‍​ത്തി. എ​ല്‍എ​ന്‍ജി ​പ്ലാ​ന്‍റ് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങു​ന്ന​തോ​ടെ ഉ​ത്പാ​ദ​ന​ച്ചെ​ല​വ് മൂ​ന്നി​ലൊ​ന്നാ​യി കു​റ​യും. കൂ​ടു​ത​ല്‍ സ്ഥ​ലം ഏ​റ്റെ​ടു​ത്ത് 30 വ​ര്‍​ഷ​ത്തേ​ക്കു​ള്ള ഖ​ന​നം ഉ​റ​പ്പാ​ക്കും. പെ​യി​ന്‍റ് നി​ര്‍​മ്മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ ഗു​ണ​നി​ല​വാ​ര​മു​ള്ള ക​ളി​മ​ണ്ണും ഉ​ത്പാ​ദി​പ്പി​ക്കും. ഇ​തോ​ടെ ക​ളി​മ​ണ്ണ് ക​യ​റ്റു​മ​തി​ക്കും സാ​ധ്യ​ത തെ​ളി​യും.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജൂ​ലി​യ​റ്റ് നെ​ല്‍​സ​ണ്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഉ​ഷ പ്ര​സാ​ദ്, പേ​ര​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്റ്റാ​ന്‍​സി യേ​ശു​ദാ​സ്, കേ​ര​ള സി​റാ​മി​ക്‌​സ് ലി​മി​റ്റ​ഡ് ചെ​യ​ര്‍​മാ​ന്‍ വാ​യോ​ളി മു​ഹ​മ്മ​ദ്, എംഡി പി ​സ​തീ​ഷ് കു​മാ​ര്‍, ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് അം​ഗം സി ​ബാ​ള്‍​ഡി​ന്‍, ആ​ര്‍.സ​ജി​ലാ​ല്‍, കെ.​പി.ജോ​ര്‍​ജ് മു​ണ്ട​യ്ക്ക​ല്‍, കെ.​മോ​ഹ​ന്‍​ദാ​സ്, സി​റാ​മി​ക്‌​സ് എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി എ​സ്.എ​ല്‍. സ​ജി​കു​മാ​ര്‍, സി​റാ​മി​ക്‌​സ് എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ്് ജെ ​ഉ​ദ​യ​ഭാ​നു, സി​റാ​മി​ക്‌​സ് എം​പ്ലോ​യീ​സ് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ. ​ഷാ​ന​വാ​സ് ഖാ​ന്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍, തൊ​ഴി​ലാ​ളി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.