നേ​ച്ച​ർ പ്രൊ​ട്ട​ക്ഷ​ൻ കൗ​ൺ​സി​ൽ വാ​ർ​ഷി​കം
Friday, September 25, 2020 10:19 PM IST
ചാ​ത്ത​ന്നൂ​ർ: നേ​ച്ച​ർ പ്രൊ​ട്ട​ക്ഷ​ൻ കൗ​ൺ​സി​ൽ ഓ​ഫ് കേ​ര​ള​യു​ടെ ര​ണ്ടാ​മ​ത് വാ​ർ​ഷി​കം ചാ​ത്ത​ന്നൂ​ർ ആ​ന​ന്ദ തീ​ര​ത്ത് ന​ട​ത്തി. ​മാ​റ​ണം​ മേ​വ​റം കാന്പ​യിൻ ഉ​ൾ​പ്പെ​ടെ ര​ണ്ടു വ​ർ​ഷ​ത്തി​ന​കം 205 ഓ​ളം പ്ര​കൃ​തി​സം​ര​ക്ഷ​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ട​ന ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് സെ​ക്ര​ട്ട​റി കെ.​പി.​ഹ​രി​കൃ​ഷ്ണ​ൻ അ​വ​ത​രി​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.
വാ​ർ​ഷി​ക പ​രി​പാ​ടി ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എ​സ്.​ലൈ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ദീ​പി​ക​യു​ടെ ബെ​സ്റ്റ് പെ​ർ​ഫോ​മ​ൻ​സ് പു​ര​സ്കാ​രം നേ​ടി​യ ദീ​പി​ക ലേ​ഖ​ക​ൻ പ്ര​ദീ​പ് ചാ​ത്ത​ന്നൂ​രി​നെ​യും, മാ​ന​സി​ക-​ശാ​രീ​രി​ക വൈ​ക​ല്യം നേ​രി​ടു​ന്ന​വ​രു​ടെ പു​ന​ര​ധി​വാ​സ കേ​ന്ദ്ര​മാ​യ ആ​ന​ന്ദ തീ​ര​ത്തി​ന്‍റെ ര​ക്ഷാ​ധി​കാ​രി ബി.​അ​ജി​ത​യേ​യും ച​ട​ങ്ങി​ൽ ഉ​ദ്ഘാ​ട​ക പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.
ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം ന​ജീം തോ​ട്ട​ത്തി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ആ​ദി​ച്ച​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​സു​ഭാ​ഷ്, പൂ​യ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ഹം​സ റാ​വു​ത്ത​ർ, ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സി​ന്ധു, ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഡി.​ഗി​രികു​മാ​ർ, ചാ​ത്ത​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം സു​ഭാ​ഷ് പു​ളി​ക്ക​ൽ, ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ജി.​രാ​ജ​ശേ​ഖ​ര​ൻ, എ​ച്ച്.​സ​തീ​ശ് ച​ന്ദ്ര​ൻ ,പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ, ബി.​അ​ജി​ത​കു​മാ​രി തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.