തീ​ര​ദേ​ശ​ത്തി​ന് തീ​രാ​ന​ഷ്ടം
Friday, October 16, 2020 10:58 PM IST
കൊ​ല്ലം: ജി​ല്ലാ സ്വ​ത​ന്ത്ര മ​ത്സ്യ​തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ സെ​ക്ര​ട്ട​റി എ.​ആ​ൻ​ഡ്രൂ​സി​ന്‍റെ വേ​ർ​പാ​ട് കൊ​ല്ല​ത്തെ തീ​ര​ദേ​ശ മേ​ഖ​ല​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം തീ​രാ ന​ഷ്ടം.

ഒ​രു നേ​താ​വി​നെ മാ​ത്ര​മ​ല്ല ന​ല്ലൊ​രു വ​ഴി​കാ​ട്ടി​യെ കൂ​ടി​യാ​ണ് ക​ട​ല​മ്മ​യു​ടെ മ​ക്ക​ൾ​ക്ക് ന​ഷ്ട​മാ​കു​ന്ന​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ സ​മ​ര​മു​ഖ​ങ്ങ​ളി​ൽ ജ്വ​ലി​ച്ച് നി​ന്ന തീ​ജ്വാ​ല ആ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ൻ​ഡ്രൂ​സ് ചേ​ട്ട​ൻ എ​ന്നാ​ണ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​തെ​ങ്കി​ലും തൊ​ഴി​ലാ​ളി​ക​ൾ അ​ദ്ദേ​ഹ​ത്തെ ക​ട​ൽ മു​ത്ത് എ​ന്നാ​ണ് വി​ളി​ച്ചി​രു​ന്ന​ത്.

ക​ട​ലോ​ളം അ​റി​വും അ​വ​ഗാ​ഹ​വും അ​ദ്ദേ​ഹ​ത്തി​ന് സ്വാ​യ​ത്ത​മാ​യി​രു​ന്നു. ക​ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്ത് സം​ശ​യം ചോ​ദി​ച്ചാ​ലും ആ​ധി​കാ​രി​ക​മാ​യി ത​ന്നെ മ​റു​പ​ടി പ​റ​യു​ന്ന ശീ​ല​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത്.

അ​റേ​ബ്യ​ൻ സ​മു​ദ്ര​ത്തി​ന്‍റെ ഹൃ​ദ​യ​തു​ടി​പ്പു​ക​ൾ എ​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ കൃ​തി ത​ന്നെ പു​തി​യ ത​ല​മു​റ​യ്ക്കും ഗ​വേ​ഷ​ണ കു​തു​കി​ക​ൾ​ക്കും പാ​ഠ​പു​സ്ത​ക​മാ​ണ്. ഇ​ത​ട​ക്കം മൂ​ന്ന് കൃ​തി​ക​ൾ ആ​ൻ​ഡ്രൂ​സ് ര​ചി​ച്ചി​ട്ടു​ണ്ട്.

1941 ഫെ​ബ്രു​വ​രി ര​ണ്ടി​ന് പോ​ർ​ട്ട് കൊ​ല്ല​ത്ത് അം​ബ്രോ​സ്- ലൂ​യി​സ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യാ​ണ് ജ​ന​നം. പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കു​ടും​ബം ആ​യി​രു​ന്നു ഇ​വ​രു​ടേ​ത്. കൊ​ല്ലം സെ​ന്‍റ് അ​ലോ​ഷ്യ​സ് സ്കൂ​ളി​ൽ ഏ​ഴാം ക്ലാ​സ് വ​രെ പ​ഠി​ച്ചു. പി​ന്നീ​ട് മ​ത്സ്യ ബ​ന്ധ​നം തൊ​ഴി​ലാ​യി സ്വീ​ക​രി​ച്ചു. തൊ​ഴി​ൽ ചെ​യ്യു​മ്പോ​ഴും ക​ട​ലി​ന്‍റെ മ​ക്ക​ളു​ടെ ക്ഷേ​മ​കാ​ര്യ​ങ്ങ​ളി​ലും അ​വ​രു​ടെ ജീ​വി​ത സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​യി.

കേ​ര​ള​ത്തി​ലെ ജ​ന​കീ​യ സ്ഥാ​ന​ങ്ങ​ളോ​ടും പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ളോ​ടും ആ​ഭി​മു​ഖ്യം പു​ല​ർ​ത്തി. ഇ​ത് സ​മ​ര​മു​ഖ​ങ്ങ​ളി​ൽ അ​ദ്ദേ​ഹ​ത്തി​ന് കൂ​ടു​ത​ൽ ഊ​ർ​ജം പ​ക​ർ​ന്നു. കൊ​ല്ല​ത്തെ തീ​ര​ദേ​ശ ജാ​ഗ്ര​താ സ​മി​തി​യി​ൽ സ​ജീ​വ അം​ഗ​മാ​യി​രു​ന്നു. എ​ഫ് സി​ഡി​പി​യു​ടെ ബോ​ർ​ഡ് മെ​മ്പ​റു​മാ​യി​രു​ന്നു. ത​ങ്ക​ശേ​രി മു​ത​ൽ ഇ​ര​വി​പു​രം വ​രെ​യു​ള്ള പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ര​ണാ​ന​ന്ത​ര സ​ഹാ​യ സ​മി​തി സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു.

സ്വ​ത​ന്ത്ര മ​ത്സ്യ​തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി 32 വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ച്ച് വ​രി​ക​യാ​യി​രു​ന്നു. അ​നാ​രോ​ഗ്യം കാ​ര​ണം ക​ഴി​ഞ്ഞ കു​റെ നാ​ളു​ക​ളാ​യി വി​ശ്ര​മ ജീ​വി​തം ന​യി​ച്ച് വ​രി​ക​യാ​യി​രു​ന്ന​ങ്കി​ലും കോ​വി​ഡ് കാ​ല​ത്തും തൊ​ഴി​ലാ​ളി പ്ര​ശ്ന​ങ്ങ​ളി​ൽ അ​ദ്ദേ​ഹം സ​ജീ​വ​മാ​യി ഇ​ട​പെ​ട്ടി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗം സം​ഘ​ട​ന​യ്ക്കും വ​ലി​യ ന​ഷ്ട​മാ​ണ്.