മൃ​ഗ​സം​ര​ക്ഷ​ണം: പ്രാ​ദേ​ശി​ക പ്ര​ത്യേ​ക​ത​ക​ള്‍ പ​രി​ഗ​ണി​ച്ച് കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തുമെന്ന് മ​ന്ത്രി
Sunday, October 18, 2020 12:48 AM IST
കൊല്ലം: മൃ​ഗ​സം​ര​ക്ഷ​ണ​മേ​ഖ​ല​യി​ല്‍ പ്രാ​ദേ​ശി​ക പ്ര​ത്യേ​ക​ത​ക​ള്‍ കൂ​ടി പ​രി​ഗ​ണി​ച്ച് കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന് മ​ന്ത്രി കെ ​രാ​ജു പ​റ​ഞ്ഞു. ആ​ശ​ങ്ക​ക​ള്‍ നി​റ​ഞ്ഞ കാ​ല​ത്ത് ആ​ശ​ങ്ക​ക​ള്‍ ഒ​ഴി​ഞ്ഞ മേ​ഖ​ല​യാ​യി മൃ​ഗ​സം​ര​ക്ഷ​ണം മു​ന്നേ​റു​ന്ന​താ​യും മ​ന്ത്രി തു​ട​ര്‍​ന്നു പ​റ​ഞ്ഞു. രാ​പ​ക​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പോ​ളി ക്ലി​നി​ക്കു​ക​ളു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ക​രു​നാ​ഗ​പ്പ​ള്ളി പോ​ളി ക്ലി​നി​ക്കി​ല്‍ നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ച​ട​ങ്ങി​ല്‍ ആ​ര്‍ രാ​മ​ച​ന്ദ്ര​ന്‍ എംഎ​ല്‍എ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തെ​ര​ഞ്ഞെ​ടു​ത്ത 27 മൃ​ഗാ​ശു​പ​ത്രി​ക​ളി​ല്‍ രാ​ത്രി​കാ​ല സേ​വ​നം ന​ല്‍​കു​ക​യാ​ണ് ഇ​പ്പോ​ള്‍. പ​ശു ഗ്രാ​മം, സു​ഭി​ക്ഷ കേ​ര​ളം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ള്‍ വ​ഴി മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ലും കാ​ര്‍​ഷി​ക​രം​ഗ​ത്തും സ​ര്‍​ക്കാ​ര്‍ നി​ര​വ​ധി സ​ഹാ​യ​ങ്ങ​ള്‍ ന​ല്‍​കി വ​രു​ന്നു. ആ​റ് പ്ര​ള​യ​ബാ​ധി​ത ജി​ല്ല​ക​ള്‍​ക്ക് പ്ര​ത്യേ​ക സ​ഹാ​യം ന​ല്‍​കു​ന്നു​ണ്ട്. പാ​ലു​ത്പാ​ദ​ന​ത്തി​ല്‍ സം​സ്ഥാ​നം മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ചു. കോ​ഴി​ക​ളെ അ​ഞ്ചി​ല​ധി​ക​വും, പ​ശു​ക്ക​ളെ പ​ത്തി​ല​ധി​ക​വും വ​ള​ര്‍​ത്താ​ന്‍ ലൈ​സ​ന്‍​സ് വേ​ണ്ടി​യി​രു​ന്ന​ത് മാ​റ്റി നി​ല​വി​ല്‍ 20 പ​ശു​ക്ക​ളെ​യും 1000 കോ​ഴി​ക​ളെ​യും പ്ര​ത്യേ​ക അ​നു​മ​തി കൂ​ടാ​തെ വ​ള​ര്‍​ത്താ​ന്‍ ഓ​ര്‍​ഡി​ന​ന്‍​സ് ആ​കും . ക​രു​നാ​ഗ​പ്പ​ള്ളി പോ​ളി ക്ലി​നി​ക് കെ​ട്ടി​ടം ന​വീ​ക​രി​ക്ക​ണ​മെ​ന്ന എം​എ​ല്‍എ​യു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​രാ​ധാ​മ​ണി, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ഡോ ​കെ എം ​ദി​ലീ​പ്, ഓ​ച്ചി​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ ​മ​ജീ​ദ്, ക​രു​നാ​ഗ​പ്പ​ള്ളി ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ ഇ ​സീ​ന​ത്ത്, തൊ​ടി​യൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​വ​ടി​ക്കാ​ട്ട് മോ​ഹ​ന​ന്‍, ത​ഴ​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ശ്രീ​ല​ത, കു​ല​ശേ​ഖ​ര​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ലേ​ഖ കൃ​ഷ്ണ​കു​മാ​ര്‍, ഓ​ച്ചി​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ്‌​കു​മാ​ര്‍, ക്ലാ​പ്പ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ് എം ​ഇ​ക്ബാ​ല്‍, ആ​ല​പ്പാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി ​സെ​ലീ​ന, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ശ്രീ​ലേ​ഖ വേ​ണു​ഗോ​പാ​ല്‍, അ​നി​ല്‍ എ​സ് ക​ല്ലേ​ലി​ഭാ​ഗം, ഓ​ച്ചി​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സീ​നാ ന​വാ​സ്, തൊ​ടി​യൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​ത്ത് അം​ഗം കെ ​സു​ജാ​ത, മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ ഡോ ​നി​ഷ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.