പാ​ട്ടി​ലൂ​ടെ ബോ​ധ​വ​ൽ​ക്ക​ക​ര​ണം ന​ട​ത്തി
Sunday, October 18, 2020 12:48 AM IST
ച​വ​റ: കൈ​ക​ഴു​കേ​ണ്ട​തിന്‍റെ ആ​വ​ശ്യ​ക​ത മ​ന​സി​ലാ​ക്കി പാ​ട്ടി​ലൂ​ടെ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക​യാ​ണ് നാ​ലു​ക​ണ്ട​ത്തി​ല്‍ പി.​ദാ​മോ​ദ​ര​ന്‍ സ്മാ​ര​ക ട്ര​സ്റ്റും ഒ​രു കൂ​ട്ടം വി​ദ്യാ​ര്‍​ഥി​ക​ളും. ശാ​സ്ത്രീ​യ​മാ​യി എ​ങ്ങ​നെ കൈ ​ക​ഴു​കാം എ​ന്ന ആ​ശ​യം വീ​ഡി​യോ രൂ​പ​ത്തി​ല്‍ ന​വ​മാ​ധ്യ​മ​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ച്ച് ശ്ര​ദ്ധ നേ​ടി​യി​രി​ക്കു​ക​യാ​ണ്. വി​വി​ധ കോ​ളേ​ജു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളും നാ​ലു​ക​ണ്ട​ത്തി​ല്‍ ട്ര​സ്റ്റും സം​യു​ക്ത​മാ​യി​ട്ടാ​ണ് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​ത്.

ഏ​ഴു രീ​തി​യി​ല്‍ എ​ങ്ങ​നെ കൈ​ക​ഴു​ക​ണം എ​ന്ന​വ​ത​രി​പ്പി​ക്കു​ന്ന വീ​ഡി​യോ ഇ​തി​നോ​ട​കം ത​ന്നെ ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ചി​ട്ടു​ണ്ട്.​ ഭ​ക്ഷ്യ വി​ഷ​ബാ​ധ, ഹൈ​പ്പ​റ്റ​റ്റീ​സ്, ത​ക്കാ​ളി​പ്പ​നി,ത്വ​ക് രോ​ഗം, കൊ​റോ​ണ തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ളെ കൈ​ക​ഴു​ക​ലി​ലൂ​ടെ പ്ര​തി​രോ​ധി​ക്കാ​നാ​കും എ​ന്ന് കാ​ണി​ച്ച് ത​രു​ക​യാ​ണ് ഈ ​കൂ​ട്ടാ​യ്മ. ആ​ശാ പ്ര​വ​ര്‍​ത്ത​ക​യാ​യ രാ​ധാ​മ​ണി എ​ഴു​തിയ പാ​ട്ടി​ന് റി​ജു സൈ​മ​ണ്‍ ആ​ണ് ഗാ​നം ചി​ട്ട​പ്പെ​ട്ടു​ത്തി​യി​ട്ടു​ള​ള​ത്.​ ട്ര​സ്റ്റ് ര​ക്ഷാ​ധി​കാ​രി പ്ര​താ​പ​വ​ര്‍​മ്മ​ത​മ്പാ​ന്‍, ചെ​യ​ര്‍​മാ​ൻ അ​ര​വി​ന്ദ​ന്‍ എ​ന്നി​വ​രാ​ണ് ആ​ശ​യ​വും ആ​വി​ഷ്‌​കാ​ര​വും ന​ട​ത്തി​യി​ട്ടു​ള​ള​ത്. എ​സ്.ഷാ​ഹി​ദ, എ.ആ​ര്യ, കെ.​എം. ക്ഷ​ണ​ന,അ​ഖി​ലേ​ഷ് തു​ള​സി, ജി.​എ​സ്.​സം​ഗീ​ത, എ​സ്. ഫാ​ത്തി​മ എ​ന്നി​വ​രാ​ണ് ഇതിൽ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ള​ള​ത്.