പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല പ്ര​ഖ്യ​ാപ​നം അ​ശാ​സ്ത്രീ​യം: കേ​ര​ള സോ​ഷ്യ​ൽ സ​ർ​വീ​സ് ഫോ​റം
Sunday, October 18, 2020 11:15 PM IST
അ​ഞ്ച​ല്‍ : ക​ർ​ഷ​ക​രു​ടെ​യും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും അ​ഭി​പ്രാ​യം കേ​ൾ​ക്കാ​തെ പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​ക​ൾ തി​രി​ച്ചു​കൊ​ണ്ടു​ള്ള വി​ജ്ഞാപ​നം തി​ക​ച്ചും അ​ശാ​സ്ത്രീ​യ​വും ജ​ന​ജീ​വി​തം ത​ക​ർ​ക്കു​ന്ന​തു​മാ​ണെ​ന്ന് കേ​ര​ള സോ​ഷ്യ​ൽ സ​ർ​വീ​സ് ഫോ​റം അഭിപ്രായപ്പെട്ടു. പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ ഇ​റ​ക്കി​യി​ട്ടു​ള്ള ഇ​ക്കോ​ള​ജി സെ​ന്‍​സി​റ്റീ​വ് സോ​ണ്‍ നോ​ട്ടി​ഫി​ക്കേ​ഷ​ന്‍റെ കാ​ലാ​വ​ധി പ​ല​തും തീ​രു​വാ​ൻ ഇ​നി ഏ​താ​നും ദി​വ​സ​ങ്ങ​ൾ മാ​ത്ര​മാ​ണ് ബാ​ക്കി ഉ​ള്ള​ത്.
പീ​രു​മേ​ട് താ​ലൂ​ക്കി​ലെ ഉ​പ്പു​ത​റ, വാ​ഗ​മ​ൺ, ഉ​ടു​മ്പ​ൻ​ചോ​ല താ​ലൂ​ക്കി​ലെ അ​യ്യ​പ്പ​ൻ​കോ​വി​ൽ, ഇ​ടു​ക്കി താ​ലൂ​ക്കി​ലെ കാ​ഞ്ചി​യാ​ർ, ഇ​ടു​ക്കി, തൊ​ടു​പു​ഴ താ​ലൂ​ക്കി​ലെ അ​റ​ക്കു​ളം, ഇ​ടു​ക്കി ജി​ല്ല​യി​ലെ പീ​രു​മേ​ട് താ​ലൂ​ക്കി​ലെ മ്ളാ​പ്പാ​റ, കു​മി​ളി, വ​ണ്ടി​പ്പെ​രി​യാ​ർ, മ​ഞ്ഞു​മ​ല, കോ​ട്ട​യം ജി​ല്ല​യി​ലെ കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്കി​ലെ എ​രു​മേ​ലി സൗ​ത്ത്, എ​രു​മേ​ലി നോ​ർ​ത്ത്, പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ റാ​ന്നി താ​ലൂ​ക്കി​ലെ കൊ​ല്ല​മൂ​ല, പെ​രി​നാ​ട്, ഇ​ടു​ക്കി ജി​ല്ല​യി​ലെ ഉ​ടു​മ്പ​ൻ​ചോ​ല താ​ലൂ​ക്കി​ലെ പൂ​പ്പാ​റ, കൊ​ല്ലം ജി​ല്ല​യി​ലെ പു​ന​ലൂ​ർ താ​ലൂ​ക്കി​ലെ ആ​ര്യ​ങ്കാ​വ്, തെ​ന്മ​ല, കു​ള​ത്തൂ​പ്പു​ഴ വി​ല്ലേ​ജു​ക​ള്‍, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ നെ​യ്യാ​റ്റി​ൻ​ക​ര താ​ലൂ​ക്കി​ലെ ക​ള്ളി​ക്കാ​ട്, അ​മ്പൂ​രി, മ​ണ്ണൂ​ർ​ക്ക​ര, വി​തു​ര വി​ല്ലേ​ജു​ക​ൾ, പൊ​ന്മു​ടി എ​ന്നി​വ​യാ​ണ് അ​ടി​യ​ന്തി​ര​മാ​യി പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല ആ​ക്കു​ന്ന​ത്.
പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ ഇ​റ​ക്കി​യി​ട്ടു​ള്ള നോ​ട്ടി​ഫി​ക്കേ​ഷ​നി​ല്‍ ഇ​ടു​ക്കി വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ ബ​ഫ​ർ​സോ​ണി​ൽ ദേ​ശീ​യ ശ​രാ​ശ​രി​ക്കും മു​ക​ളി​ൽ സം​ര​ക്ഷി​ത വ​ന​മേ​ഖ​ല ഉ​ള്ള കേ​ര​ള​ത്തി​ലെ ജ​ന​സാ​ന്ദ്ര​ത കൂ​ടി​യ മേ​ഖ​ല​ക​ളി​ൽ കൃ​ഷി​യി​ട​ങ്ങ​ൾ കൂ​ടി ബ​ഫ​ർ സോ​ണി​ൽ ആ​ക്കി ക​ർ​ശ​ന നി​യ​ന്ത്ര​ങ്ങ​ൾ വ​രു​ന്ന​തോ​ടെ ജ​ന​ങ്ങ​ൾ താ​മ​സ​സ്ഥ​ലം ഉ​ൾ​പ്പ​ടെ ഉ​പേ​ക്ഷി​ച്ചു പ​ലാ​യ​നം ചെ​യ്യേ​ണ്ടി വ​രു​ന്ന സ്ഥി​തി ആ​ണ് ഉ​ള്ള​ത്.
ഈ ​നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തോ​ട് കൂ​ടി പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ റ​ബർ, വാ​ഴ, കാ​പ്പി കൊ​ക്കോ ഉ​ൾ​പ്പെ​ടു​ന്ന എ​ല്ലാ​വി​ധ കൃ​ഷി​ക​ളും പ​ശു വ​ള​ർ​ത്ത​ൽ, മീ​ൻ വ​ള​ർ​ത്ത​ൽ തു​ട​ങ്ങി​യ​വ​യും പ്രാ​ദേ​ശി​ക​മാ​യി മാ​ത്ര​മേ വി​പ​ണ​നം ചെ​യ്യാ​ൻ സാ​ധി​ക്കു​ക​യു​ള്ളു. അ​തോ​ടു കൂ​ടി ഈ ​മേ​ഖ​ല​യി​ൽ കൃ​ഷി​യെ മാ​ത്രം ആ​ശ്ര​യി​ച്ചു ജീ​വി​ക്കു​ന്ന​വ​ർ ര​ണ്ടാം കി​ട പൗ​ര​ന്മാ​ർ ആ​യി മാ​റും. അ​തോ​ടൊ​പ്പം ത​ന്നെ റോ​ഡ്, വൈ​ദ്യു​തി ഉ​പ​യോ​ഗം എ​ന്നി​വ​യി​ൽ നി​യ​ന്ത്ര​ണം ഉ​ണ്ടാ​വു​ക​യും ഇ​തു​വ​ഴി​യു​ള്ള രാ​ത്രി​കാ​ല യാ​ത്ര നി​രോ​ധ​ന​വും കൂ​ടി പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മ്പോ​ൾ പ്ര​ദേ​ശ​വാ​സി​ക​ൾ ഒ​ന്നു​കി​ല്‍ നാ​ടു​വി​ട്ടു പോ​വു​ക​യോ മ​റ്റു ജീ​വി​ത മാ​ർ​ഗം ഇ​ല്ലാ​ത്ത​വ​ർ ജീ​വി​തം അ​വ​സാ​നി​പ്പി​ക്കു​ക​യോ ചെ​യ്യു​ക എ​ന്ന അ​വ​സ്ഥ​യി​ൽ കാ​ര്യ​ങ്ങ​ൾ എ​ത്തും.
അ​തോ​ടൊ​പ്പം ഈ ​മേ​ഖ​ല​ക​ളി​ലെ ക​ർ​ഷ​ക​ർ ത​ങ്ങ​ളു​ടെ സ്വ​കാ​ര്യ പു​ര​യി​ട​ങ്ങ​ളി​ലെ മ​ര​ങ്ങ​ൾ മു​റി​ക്കാ​ൻ അ​നു​മ​തി ഇ​ല്ലാ​തെ ആ​വു​ക​യും വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്ക് ശ​ല്യം ഉ​ണ്ടാ​വാ​തെ ഇ​രി​ക്കാ​ൻ പു​തി​യ കി​ണ​ർ കു​ഴി​ക്കു​ന്ന​തി​നു പോ​ലും ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ട് കൂ​ടി വ​നം വ​കു​പ്പ് അ​നു​മ​തി നേ​ടു​ക​യും ചെ​യ്യ​ണം. പു​തി​യ രീ​തി​യി​ലു​ള്ള ഒ​രു കൃ​ഷി​യും ചെ​യ്യാ​തെ ജൈ​വ കൃ​ഷി മാ​ത്ര​മേ ചെ​യ്യു​വാ​നും പാ​ടു​ള്ളു. വി​ജ്ഞാ​പ​നം ഇ​റ​ങ്ങി​യ ഉ​ട​ൻ​ത​ന്നെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളും ഇ​ത് ന​ട​പ്പി​ലാ​ക്കു​ന്ന​തി​നെ​തി​രെ ഔ​ദ്യോ​ദി​ക​മാ​യി ത​ങ്ങ​ളു​ടെ വി​യോ​ജി​പ്പ് അ​റി​യി​ച്ചി​ട്ടും നാല് വ​ർ​ഷ​മാ​യി​ട്ടും ഇ​തു​വ​രെ​യും പ്രാ​ദേ​ശി​ക ഭ​ര​ണ കൂ​ടാ​വു​മാ​യി ച​ർ​ച്ച ന​ട​ത്താ​ൻ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​യി​ട്ടി​ല്ല. ഇ​നി​യും ഈ ​ഉ​ത്ത​ര​വു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ് തീ​രു​മാ​ന​മെ​ങ്കി​ൽ ശ​ക്ത​മാ​യ ജ​ന​കീ​യ പ്രേ​ക്ഷോ​ഭം ഉ​യ​ർ​ത്തി​കൊ​ണ്ടു​വ​രാ​നും കോ​ട​തി​യെ സ​മീ​പി​ക്കാ​നും കേ​ര​ള സോ​ഷ്യ​ൽ സ​ർ​വീ​സ് ഫോ​റം ന​ട​ത്തി​യ വെ​ബ്നാ​റി​ല്‍ തീ​രു​മാ​നം എ​ടു​ത്തു.
നോ​ട്ടി​ഫി​ക്കേ​ഷ​ൻ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തി​നു മു​ന്നേ കേ​ന്ദ്ര പ​രി​സ്ഥി​തി വ​നം വ​കു​പ്പ് മ​ന്ത്രി​മാ​ർ​ക് നി​വേ​ദ​നം ന​ൽ​കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. മാ​ർ ജോ​സ​ഫ് പു​ളി​ക്ക​ൽ വെ​ബ്നാ​ര്‍ ഉ​ദ്ഘ​ടാ​നം ചെ​യ്തു. മാ​ർ തോ​മ​സ് ത​റ​യി​ൽ ച​ർ​ച്ച​ക​ൾ​ക് നേ​തൃ​ത്വം കൊ​ടു​ത്തു. കേ​ര​ള ഇ​ൻ​ഡി​പെ​ൻ​ഡ​ന്‍റ് ഫാ​ർ​മേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ അ​ല​ക്സ്‌ ഒ​ഴു​ക​യി​ൽ, ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക​നാ​യ അ​ല​ക്സ്‌ എം ​സ​ക്ക​റി​യ എ​ന്നി​വ​ര്‍ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. കേ​ര​ള സോ​ഷ്യ​ൽ സ​ർ​വീ​സ് ഫോ​റ​ത്തി​നു വേ​ണ്ടി ഫാ.​ജേ​ക്ക​ബ് മാ​വു​ങ്ക​ൽ, ഫാ. ​ജോ​സ​ഫ് ക​ള​രി​ക്ക​ൽ എ​ന്നി​വ​രും വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളും വെ​ബ്നാ​റി​ല്‍ പ​ങ്കെ​ടു​ത്തു.