അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ചു വീ​ട്ട​മ്മ മ​രി​ച്ചു
Monday, October 19, 2020 1:38 AM IST
ശാ​സ്താം​കോ​ട്ട: അ​മി​ത വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​രി മ​രി​ച്ചു. പോ​രു​വ​ഴി മ​ല​ന​ട ശ്രീ​നി​ല​യ​ത്തി​ൽ (ക​ളി​ക്ക​ൽ )വീ​ട്ടി​ൽ ശ്രീ​പാ​ല​ന്‍റെ ഭാ​ര്യ ബീ​ന (48) ആ​ണ് മ​രി​ച്ച​ത്.​ സ്കൂ​ട്ട​ർ ഓ​ടി​ച്ചി​രു​ന്ന ശ്രീ​പാ​ല​ൻ ഗു​ര​ത​ര പ​രി​ക്കേ​റ്റ് കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഇ​ന്ന​ലെ രാ​വി​ലെ ഏഴിന് കൊ​ല്ലം- തേ​നി ദേ​ശീ​യ പാ​ത​യി​ൽ ച​ക്കു​വ​ള്ളി ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. ബാം​ബൂ ക​ർ​ട്ട​ൻ ക​ച്ച​വ​ട​ത്തി​നാ​യി അ​മി​ത വേ​ഗ​ത​യി​ൽ ഭ​ര​ണി​ക്കാ​വ് ഭാ​ഗ​ത്ത് നി​ന്ന് വ​ന്ന ക​മ്പ​ല​ടി സ്വ​ദേ​ശി​യു​ടെ കാ​റാ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​ത്.​ ബ​ന്ധു​ന്‍റെ മ​ര​ണാ​ന്ത​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി പോ​യ ദ​മ്പ​തി​ക​ൾ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​ർ പു​തി​യ​കാ​വ് റോ​ഡി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ക​രു​നാ​ഗ​പ്പ​ള്ളി എ​ൽഐസി ഏ​ജ​ന്‍റ്സ് വെ​ൽ​ഫ​യ​ർ സ​ഹ​ക​ര​ണ സം​ഘം ജീ​വ​ന​ക്കാ​രി​യാ​ണ് മ​രി​ച്ച ബി​ന. കാ​ർ ഓ​ടി​ച്ചി​രു​ന്ന ക​മ്പ​ല​ടി സ്വ​ദേ​ശി​ക്കെ​തി​രെ ന​ര​ഹ​ത്യ​യ്ക്ക് ശൂ​ര​നാ​ട് പോ​ലീസ് കേ​സെ​ടു​ത്തു.​ മ​ക്ക​ൾ: ശ്രീ​നാ​ല​ക്ഷ​മി, ശ്രീ​നാ​ഥ്.