12 കാ​രി​യെ പീ​ഡി​പ്പി​ച്ച പ്ര​തി​യെ ഒ​ളി​ത്താ​വ​ള​ത്തി​ൽ നി​ന്നും പി​ടി​കൂടി
Wednesday, October 21, 2020 11:06 PM IST
കൊ​ട്ടാ​ര​ക്ക​ര: ശാ​സ്താം​കോ​ട്ട ക​ട​മ്പ​നാ​ട് പാ​കി​സ്ഥാ​ൻ മു​ക്കി​ല്‍ 12 വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച ശേ​ഷം പു​ത്തൂ​ർ മാ​റ​നാ​ട് മ​ല​യി​ല്‍ ഒ​ളി​ച്ചി​രു​ന്ന പ്ര​തി​യെ പോ​ലീ​സ് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി.
ക​ട​മ്പ​നാ​ട് തു​വ​യൂ​ര്‍ പാ​ല​പ്പ​ള്ളി​ല്‍ വീ​ട്ടി​ല്‍ ഹ​രി​ശ്ച​ന്ദ്ര​ന്‍ 38) നെ​യാ​ണ് ശാ​സ്താം​കോ​ട്ട പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. 18ന് പുലർച്ചെ ഒന്നിനാ​യി​രു​ന്നു സം​ഭ​വം. പെ​ണ്‍​കു​ട്ടി​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റേ​യും വീ​ട്ടു​സാ​ധ​ന സാ​മ​ഗ്രി​ക​ള്‍ ഇ​റ​ക്കു​ന്ന​തി​ന് സ​ഹാ​യി​യാ​യി എ​ത്തി​യ പ്ര​തി വീ​ട്ടി​ലെ സാ​ഹ​ച​ര്യ​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി​യ ശേ​ഷം രാ​ത്രി ജ​ന​ലി​ലൂ​ടെ കൈ​യെ​ത്തി വാ​തി​ല്‍ തു​റ​ന്ന ശേ​ഷം വീ​ട്ടി​ന​ക​ത്ത് ക​ട​ന്ന് ക​യ​റി പെ​ണ്‍​കു​ട്ടി​യെ ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു. രാ​ത്രി ആ​യ​തി​നാ​ല്‍ പെ​ണ്‍​കു​ട്ടി​ക്ക് ആ​ളെ തി​രി​ച്ച​റി​യാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.
മു​റ്റ​ത്ത് പ​തി​ഞ്ഞി​രു​ന്ന കാ​ല്‍ പാ​ടു​ക​ള്‍ വി​ല​യി​രു​ത്തി​യാ​ണ് പോ​ലീ​സ് പ്ര​തി​യി​ലേ​ക്ക് എ​ത്തി​യ​ത്. പ്ര​തി​യു​ടെ കാ​ല്‍​പാ​ദ​ത്തി​ന്‍റെ സ​വി​ശേ​ഷ​ത​ക​ള്‍ പ്ര​തി​യെ ക​ണ്ടെ​ത്തു​ന്ന​തി​ന് പോ​ലീ​സി​ന് സ​ഹാ​യ​ക​മാ​യി.​ എ​സ്ഐ. അ​നീ​ഷ്, എഎ​സ്ഐ ഷാ​ജ​ഹാ​ന്‍, കെഎപി സേ​നാംഗം ന​ന്ദ​കു​മാ​ര്‍, ല​ഹ​രി​വി​രു​ദ്ധ സ്‌​കോ​ഡ് എ​സ്ഐ.​ര​ഞ്ചു, ആ​ഷി​ര്‍​കോ​ഹൂ​ര്‍, സ​ജി​ജോ​ണ്‍, അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി ഒ​ളി​വി​ല്‍ താ​മ​സി​ച്ച്‌​കൊ​ണ്ടി​രു​ന്ന മാ​റ​നാ​ട് മ​ല​യി​ല്‍ നി​ന്നാ​ണ് ഏ​റെ നേ​ര​ത്തെ ശ്ര​മ​ത്തി​നൊ​ടു​വി​ല്‍ പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.