ക​ട​യി​ലെ​ത്തി പ​ണം ത​ട്ടുന്ന സം​ഘം അ​റ​സ്റ്റി​ൽ
Wednesday, October 21, 2020 11:06 PM IST
ചാ​ത്ത​ന്നൂ​ർ: സാ​ധ​നം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന ക​ട​യി​ലെ​ത്തി പ​ണം ത​ട്ടി​യെ​ടു​ത്തു ക​ട​ക്കു​ന്ന സം​ഘ​ത്തി​ൽ​പ്പെ​ട്ട ര​ണ്ടു പേ​രെ ഇ​ര​വി​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പി​ടി​യി​ലാ​യ ​പ്ര​തി​ക​ളി​ൽ ഒ​രാ​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​യാ​ളാ​ണ്.​ ഇ​ര​വി​പു​രം വ​ഞ്ചി കോ​വി​ലി​ന് സ​മീ​പം ദീ​പ്തി നി​വാ​സി​ൽ രോ​ഹി​ത് (19) ഇ​യാ​ളു​ടെ കൂ​ട്ടാ​ളി​യാ​യ ഇ​ര​വി​പു​രം സ്വ​ദേ​ശി​യാ​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യു​മാ​ണ് പി​ടി​യി​ലാ​യ​ത്.
ത​ട്ടാമ​ല സ്കൂളി​ന് കി​ഴ​ക്കു​വ​ശം ദേ​ശീ​യ പാ​ത​യ്ക്ക​രി​കി​ലു​ള്ള പ​ല​ച​ര​ക്ക് ക​ട​യി​ലെ മേ​ശ​യി​ൽ നി​ന്നും ആ​റാ​യി​രം രൂ​പ ത​ട്ടി​യെ​ടു​ത്തു ക​ട​ന്ന സം​ഭ​വ​ത്തി​ലാ​ണ് ഇ​വ​ർ അ​റ​സ്റ്റി​ലാ​യ​ത്. ​ക​ട​യ്ക്കു സ​മീ​പം ബൈ​ക്കി​ലെ​ത്തു​ന്ന ഇ​വ​ർ ക​ട​യി​ൽ ആ​രൊ​ക്കെ​യു​ണ്ടെ​ന്ന് നി​രീ​ക്ഷി​ച്ച ശേ​ഷം ക​ട​യി​ൽ ഉ​ട​മ​യ​ല്ലാ​തെ മ​റ്റാ​രു​മി​ല്ലെ​ന്നു ക​ണ്ടാ​ൽ സാ​ധ​നം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന ഒ​രാ​ൾ ക​ട​യി​ൽ എ​ത്തി ഉ​ട​മ​യു​ടെ ശ്ര​ദ്ധ മ​റ്റൊ​രു ഭാ​ഗ​ത്തേ​ക്ക് തി​രി​ച്ചു​വി​ട്ട ശേ​ഷം മേ​ശ​യി​ലു​ള്ള പ​ണ​വു​മെ​ടു​ത്തു ബൈ​ക്കി​ൽ​ ക​ട​ക്കു​ക​യാ​ണ് പ​തി​വ്.
ഇ​ത്ത​ര​ത്തി​ൽ കൈ​ക്ക​ലാ​ക്കു​ന്ന പ​ണം ആ​ഡം​ബ​ര​മൊ​ബൈ​ൽ ഫോ​ൺ, മ​യ​ക്കു​മ​രു​ന്ന് എ​ന്നി​വ വാ​ങ്ങു​ന്ന​തി​നാ​യാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.​ ത​ട്ടാമ​ല​യി​ലെ ക​ട ഉ​ട​മ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് കൊ​ല്ലം എസിപി.​പ്ര​ദീ​പ് കു​മാ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​ര​വി​പു​രം എ​സ്എ​ച്ച്ഓ.​വി​നോ​ദ് കെ.​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ട് അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ൾ രൂ​പീ​ക​രി​ക്കു​ക​യും ദേ​ശീയപാ​ത​യ്ക്ക​രി​കി​ലും പ​രി​സ​ര​ത്തെ ഇ​ട​റോ​ഡു​ക​ളി​ലു​മാ​യു​ള്ള നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.
ഇ​വ​രി​ൽ നി​ന്നും ല​ഭി​ച്ച മൊ​ബൈ​ൽ ഫോ​ണി​ൽ നി​ന്നും മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം​സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.​ ഇ​വ​ർ പി​ടി​യി​ലാ​യ വി​വ​ര​മ​റി​ഞ്ഞ് സ​മാ​ന ത​ട്ടി​പ്പി​നി​ര​യാ​യ പ​ല​രും പ​രാ​തി​യു​മാ​യി എ​ത്തി തു​ട​ങ്ങി​യി​ട്ടു​ണ്ട്.
പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പ്ര​തി​യെ ജു​വൈ​ന​ൽ കോ​ട​തി​യി​ലും, മ​റ്റെ യാ​ളെ കൊ​ല്ലം കോ​ട​തി​യി​ലും ഹാ​ജ​രാ​ക്കി റി​മാ​ന്‍റു ചെ​യ്തു.​എ​സ്ഐ​മാ​രാ​യ അ​നീ​ഷ് എ.​പി, ബി​നോ​ദ്, ദീ​പു, വ​നി​താ എ​സ്ഐ. നി​ത്യാ​സ​ത്യ​ൻ, പ്രൊ​ബേ​ഷ​ണ​റി എ​സ്ഐ. അ​ഭി​ജി​ത്ത്, എഎ​സ്ഐ​മാ​രാ​യ​ജ​യ​പ്ര​കാ​ശ്, ഷാ​ജി, ഷി​ബു.​ജെ.​പീ​റ്റ​ർ, സിപിഓ. മ​നോ​ജ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.