അ​ഭ​യ കേ​ന്ദ്ര​ത്തി​ലെ കോ​വി​ഡ് ബാ​ധി​ത​ര്‍​ക്ക് ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ള്‍ ന​ല്‍​കി
Friday, October 23, 2020 10:26 PM IST
ച​വ​റ: തേ​വ​ല​ക്ക​ര​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബി​ഷ​പ് ജെ​റോം അ​ഭ​യ കേ​ന്ദ്ര​ത്തി​ലെ കോ​വി​ഡ് ബാ​ധി​ത​ര്‍​ക്ക് ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ള്‍ ന​ല്‍​കി സ്‌​നേ​ഹ​സേ​നാ പ്ര​വ​ർ​ത്ത​ക​ർ മാ​തൃ​ക​യാ​യി.

87 അ​ന്തേ​വാ​സി​ക​ള്‍​ക്ക് കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. കേ​ര​ള​ത്തി​ല്‍ ഒ​രു അ​ഗ​തി മ​ന്ദി​ര​ത്തി​ല്‍ ഇ​ത്ര​യും കു​ടു​ത​ല്‍ ആ​ളു​ക​ള്‍​ക്ക് കോ​വി​ഡ് ബാ​ധ​യു​ണ്ടാ​കു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്. അ​വി​ടെ ത​ന്നെ ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക​മാ​യ ഒ​രു മെ​ഡി​ക്ക​ല്‍ സം​ഘ​ത്തെ നി​യോ​ഗി​ച്ചാ​ണ് കോ​വി​ഡ് രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന​ത്. അ​ന്തേ​വാ​സി​ക​ള്‍​ക്കു​ള്ള ഭ​ക്ഷ​ണ​സൗ​ക​ര്യ​ങ്ങ​ളൊ​ക്കെ അ​വി​ടെ പാ​ച​കം ചെ​യ്ത് ന​ല്‍​കു​ന്ന​തി​നു​ള്ള പ​രി​മി​തി ഇ​പ്പോ​ള്‍ നി​ല​വി​ലു​ണ്ട്. ഇ​ത​റി​ഞ്ഞ ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ സ്‌​നേ​ഹ​സേ​നാ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​നി​ൽ മു​ഹ​മ്മ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് ബാ​ധി​ത​രാ​യ അ​ന്തേ​വാ​സി​ക​ള്‍​ക്ക് ന​ല്‍​കാ​നാ​യി ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു.

സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടേ​യും മ​റ്റും ന​ട​ത്തി​യ അ​ഭ്യ​ര്‍​ഥ​ന പ്ര​കാ​രം സ​മാ​ഹ​രി​ച്ചും സ്നേ​ഹ​സേ​ന പ്ര​വ​ര്‍​ത്ത​ക​ര്‍ സ്വ​യം സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യു​മാ​ണ് ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ശേ​ഖ​രി​ച്ച​ത്. ച​വ​റ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സി​ഐ നി​സാ​മു​ദീ​ന്‍ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ തോ​മ​സ് വ​ർ​ഗീ​സി​ന് കൈ​മാ​റി. കെ​ആ​ര്‍​ഡി​എ ചെ​യ​ര്‍​മാ​ന്‍ എം ​ഇ​ബ്രാ​ഹിം​കു​ട്ടി , എ​ന്‍റെ റേ​ഡി​യോ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ അ​നി​ല്‍​മു​ഹ​മ്മ​ദ്, സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ ന​ജീ​ബ് അ​ഭ​യ​കേ​ന്ദ്രം പി.​ആ​ര്‍.​ഒ ഷു​ക്കൂ​ര്‍ മൂ​ത്താ​ന്‍റെ വി​ള​യി​ൽ, ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ക​നാ​യ സി​ദ്ദീ​ഖ്, നൗ​ഫ​ല്‍, സു​രേ​ഷ് രാ​ധാ​കൃ​ഷ്ണ​പി​ള്ള, ന​വാ​സ് ക​ല്ലേ​ലി​ഭാ​ഗം തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു.

ബി​സ്‌​ക്ക​റ്റ്, റ​സ്‌​ക്, ക​ശു​വ​ണ്ടി​പ​രി​പ്പ്, ബൂ​സ്റ്റ്, ഹോ​ര്‍​ലി​ക്‌​സ്, ബോ​ണ്‍​വി​റ്റ, ഫ​ല​വ​ര്‍​ഗ​ങ്ങ​ള്‍, ബ്രെ​ഡ്, മു​ട്ട അ​ട​ക്ക​മു​ള്ള​വ​യാ​ണ് കി​റ്റു​ക​ളാ​ക്കി കൈ​മാ​റി​യ​ത്. ചി​കി​ത്സ​യ്ക്ക് ആ​വ​ശ്യ​മാ​യ പാ​ര​സെ​റ്റാ​മോ​ളും ഗ്ലൗ​സു​ക​ളും വാ​ങ്ങി ന​ല്‍​കി​യി​ട്ടു​ണ്ട്.