രാ​ഹു​ലും പ്രി​യ​ങ്ക​യും കാ​ട്ടി​യ​ത് കോ​ൺ​ഗ്ര​സി​ന് ദ​ളി​ത് വി​ഭാ​ഗ​ങ്ങ​ളോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത: ജ​ർ​മി​യാ​സ്
Friday, October 23, 2020 10:26 PM IST
ച​വ​റ: യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ പോ​ലീ​സ് ന​ട​ത്തി​യ കൈ​യേ​റ്റ​ത്തെ മ​റി​ക​ട​ന്നും ഹ​സ്ര​ത്തി​ലെ കൊ​ല്ല​പ്പെ​ട്ട പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ൽ രാ​ഹു​ൽ ഗാ​ന്ധി​യും പ്രി​യ​ങ്കാ ഗാ​ന്ധി​യും എ​ത്തി​യ​ത് കോ​ൺ​ഗ്ര​സി​ന് ദ​ളി​ത് വി​ഭാ​ഗ​ങ്ങ​ളോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത കൊ​ണ്ടാ​ണെ​ന്ന് കെ​പി​സിസി ​സെ​ക്ര​ട്ട​റി പി. ​ജ​ർ​മി​യാ​സ് പ​റ​ഞ്ഞു.
​ഗാ​ന്ധി​ദ​ർ​ശ​ൻ സ​മി​തി ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​ങ്ക​ര​മം​ഗ​ലം ജം​ഗ്ഷ​നി​ൽ ന​ട​ത്തി​യ ഉ​പ​വാ​സ സ​മ​രം ഉ​ത്ഘാ​ട​നം ചെ​യ്ത് പ്രസംഗി​ക്കു​കയായി​രു​ന്നു അ​ദ്ദേ​ഹം. ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ ന​ര​ക​യാ​ത​ന ലോ​ക​ത്തോ​ട് വെ​ളി​പ്പെ​ടു​ത്തി​യ ഡോ.​ന​ജ്മ ആ​തു​ര​ശു​ശ്രൂ​ഷാ രം​ഗ​ത്തെ കേ​ര​ള​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യി മാ​റി​യെ​ന്ന് അദ്ദേഹം ചൂ​ണ്ടി​ക്കാ​ട്ടി.
ഗാ​ന്ധി​ദ​ർ​ശ​ൻ സ​മി​തി ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​ആ​ർ.​സു​ഗ​ത​ൻ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സിസി ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി ച​ക്കി​നാ​ൽ സ​ന​ൽ​കു​മാ​ർ, യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ കോ​ല​ത്ത് വേ​ണു​ഗോ​പാ​ൽ, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ച​വ​റ ഗോ​പ​കു​മാ​ർ, ഗാ​ന്ധി​ദ​ർ​ശ​ൻ സ​മി​തി ജി​ല്ലാ വൈ​സ് പ്ര​സി​ഡന്‍റ് ബാ​ബു​ ജി. പ​ട്ട​ത്താ​നം, ചി​ത്രാ​ല​യം രാ​മ​ച​ന്ദ്ര​ൻ, ഇ.​ജോ​ൺ, അ​രു​ൺ രാ​ജ് , റോ​സ് ആ​ന​ന്ദ്, അ​ജി​ത് ചെ​പ്പ​ള്ളി, പ്ര​ഭാ​ക​ര​ൻ പി​ള്ള, ര​ശ്മി, രാ​ജേ​ന്ദ്ര​ൻ പി​ള്ള, ദേ​വ​രാ​ജ​ൻ, ശി​വ​ശ​ങ്ക​ര​ക്കു​രു​ക്ക​ൾ, ഭ​ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.

ഫാ.​പോ​ൾ ക്രൂ​സ് അ​നു​സ്മ​ര​ണം ഇന്ന്

കൊ​ല്ലം: ഫാ.​പോ​ൾ ക്രൂ​സിന്‍റെ ഒ​ന്നാം ച​ര​മ വാ​ർ​ഷി​ക ദി​നാ​ച​ര​ണം ഫാ.​പോ​ൾ ക്രൂ​സ് ഫൗ​ണ്ടേ​ഷ​ന്‍റെയും ബി​ഷ​പ് ജെ​റോം സാം​സ്കാ​രി​ക സ​മി​തി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ഇന്ന് ജ​പ​മാ​ല ഭ​ക്തി പ്ര​ചാ​ര​ണ ദി​ന​മാ​യി ആ​ച​രി​ക്കും.
കൊ​ടു​വി​ള വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് സേ​വ്യ​ർ ദേ​വാ​ല​യ​ത്തി​ൽ ദി​വ്യ​ബ​ലി​യും തു​ട​ർ​ന്ന് ക​ബ​റി​ട​ത്തി​ൽ അ​നു​സ്മ​ര​ണ പ്രാ​ർ​ഥ​ന​യും പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ക്കും. രൂ​പ​ത, ഫൊ​റോ​ന, ഇ​ട​വ​ക ത​ല​ത്തി​ൽ ഭ​വ​ന​ങ്ങ​ളി​ൽ രാ​ത്രി ഏ​ഴി​ന് റോ​സ​റി ക്ല​ബി​ന്‍റെ​യും ബി​ഷ​പ് ജെ​റോം പ്ര​യ​ർ മി​നി​സ്ട്രി​യു​ടെ​യും നേ​തൃ​ത്യ​ത്തി​ൽ ജ​പ​മാ​ല പ്രാ​ർ​ഥ​ന​യും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.