ജില്ലയിൽ മൂന്നിടത്ത് കഞ്ചാവ് വേട്ട
Sunday, October 25, 2020 10:50 PM IST
കൊ​ല്ലം: ജി​ല്ല​യി​ൽ മൂ​ന്നി​ട​ത്ത് ക​ഞ്ചാ​വ് വേ​ട്ട. മ​യ്യ​നാ​ട് കൈ​ത​പ്പു​ഴ​യി​ൽ നി​ന്ന് 18 കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​രാ​ളും ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ര​ണ്ടു​പേ​രും ശാ​സ്താം​കോ​ട്ട​യി​ൽ ര​ണ്ടേ​കാ​ൽ കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്നു​പേ​രു​മാ​ണ് പി​ടി​യി​ലാ​യ​ത്.
ചാ​ത്ത​ന്നൂ​ർ:​ മ​യ്യ​നാ​ട് കൈ​ത​പ്പു​ഴ​യി​ൽ വ​ൻ ക​ഞ്ചാ​വ് വേ​ട്ട. വീ​ടി​നു​ള്ളി​ൽ ട്രോ​ളി ബാ​ഗി​ൽ വ​ലി​യ പൊ​തി​ക​ളി​ലാ​ക്കി സൂ​ക്ഷി​ച്ചി​രു​ന്ന 18 കി​ലോ ക​ഞ്ചാ​വ് സി​റ്റി പോലീ​സ് ക​മ്മീ​ഷ​ണ​റു​ടെ ഡാ​ൻ​സാ​ഫ് ടീ​മും, ഇ​ര​വി​പു​രം പോ​ലീ​സും ചേ​ർ​ന്ന് പി​ടി​ച്ചെ​ടു​ത്തു.​ശ​നി​യാ​ഴ്ച രാ​ത്രി​യി​ൽ ന​ട​ന്ന റെ​യ്ഡി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്. കൈ​ത​പ്പു​ഴ പാ​ല​ത്തി​ന​ടു​ത്ത് സു​നി​ൽ മ​ന്ദി​ര​ത്തി​ൽ അ​നു എ​ന്നു വി​ളി​ക്കു​ന്ന അ​നി​ൽ​കു​മാ​റി​ന്‍റെ വീ​ട്ടി​ൽ നി​ന്നു​മാ​ണ് പോ​ലീ​സ് സം​ഘം ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
ജി​ല്ല​യി​ൽ ക​ഞ്ചാ​വ് മൊ​ത്ത​വ്യാ​പാ​രം ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​ണ് ഇ​യാ​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സ​മാ​ന​മാ​യ കേ​സു​ക​ളി​ൽ നേ​ര​ത്തേ​യും ഇ​യാ​ൾ പി​ടി​യി​ലാ​യി​ട്ടു​ണ്ട്. ഓ​ച്ചി​റ​യി​ൽ നി​ന്നാ​ണ് ക​ഞ്ചാ​വ് വാ​ങ്ങി​യ​തെ​ന്നാ​ണ് ഇ​യാ​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ പോ​ലീ​സ് ഇ​ത് മു​ഖ​വി​ല​ക്കെ​ടു​ത്തി​ട്ടി​ല്ല. ആ​ന്ധ്ര​യി​ൽ നി​ന്നോ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നോ കൊ​ണ്ടു​വ​ന്ന​താ​കാം ക​ഞ്ചാ​വെ​ന്നാ​ണ് പോലീ​സ് ക​രു​തു​ന്ന​ത്.​ പി​ടി​കൂ​ടി​യ ക​ഞ്ചാ​വ് ഒ​രു പൊ​തി​യ്ക്കു​ള്ളി​ൽ ര​ണ്ടു കി​ലോ വീ​ത​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​ല​ക്ട്രോ​ണി​ക് ത്രാ​സും ഇ​വി​ടെ നി​ന്നും പി​ടി​ച്ചെ​ടു​ത്തു. ​ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ ക​ഞ്ചാ​വ് വി​ൽ​പ്പ​ന​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന​തി​നാ​യി വാ​ങ്ങി കൊ​ണ്ടു​വ​ന്നു സൂ​ക്ഷി​ച്ചി​രു​ന്ന ക​ഞ്ചാ​വാ​ണ് പി​ടി​ച്ചെടുത്തത്. പി​ടി​കൂ​ടി​യ ക​ഞ്ചാ​വി​ന് ല​ക്ഷ​ങ്ങ​ൾ വി​ല വ​രും.
മു​മ്പും ക​ഞ്ചാ​വ് ക​ട​ത്തി​യ​തി​ന് പി​ടി​യി​ലാ​യി​ട്ടു​ള്ള ഇ​യാ​ളു​ടെ വീ​ടും പ​രി​സ​ര​വും ക​ഴി​ഞ്ഞ കു​റെ ദി​വ​സ​ങ്ങ​ളാ​യി പോ​ലീ​സ് സം​ഘ​ത്തിന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.​ ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി ഇ​യാ​ൾ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​യാ​ൾ സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴാ​ണ് പോ​ലീ​സ് സം​ഘം റെ​യ്ഡ് ന​ട​ത്തി വീ​ടി​നു​ള്ളി​ൽ ട്രോ​ളി ബാ​ഗി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്.​ ര​ണ്ട് ദി​വ​സ​ത്തി​നി​ടെ മ​യ്യ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്തെ ര​ണ്ടാ​മ​ത്തെ ക​ഞ്ചാ​വ് വേ​ട്ട​യാ​ണി​ത്. വെ​ള്ളി​യാ​ഴ്ച പ​ട്ട​രു​മു​ക്കി​ൽ നി​ന്നും മൂ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി ത​മി​ഴ്നാ​ട് സ്വ​ദേ​ശി ഉ​ൾ​പ്പ​ടെ ര​ണ്ടു പെ​രെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യി​രു​ന്നു. എ​ക്സൈ​സ് സി.​ഐ.​കൃ​ഷ്ണ കു​മാ​ർ പി​ടി​യി​ലാ​യ പ്ര​തി​യു​ടെ ദേ​ഹ​പ​രി​ശോ​ധ​ന ന​ട​ത്തി
മ​യ്യ​നാ​ട് കൈ​ത​പ്പു​ഴ കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് ക​ട​ത്തു സം​ഘം പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി സി​റ്റി പൊ​ലീ​സ് ക​മ്മീ​ഷ​ണ​ർ നാ​രാ​യ​ണ​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കൊ​ല്ലം എ​സി .പി ​പ്ര​ദീ​പ് കു​മാ​റിന്‍റെ നി​ർ​ദ്ദേ​ശ പ്ര​കാ​രം പോലീ​സ് കൈ​ത​പ്പു​ഴ ഭാ​ഗ​ത്ത് നി​രീ​ക്ഷ​ണം ശക്ത​മാ​ക്കി​യി​രു​ന്ന​ത്
ഇ​ര​വി​പു​രം എ​സ്​എ​ച്ച്ഒ വി​നോ​ദ് കെ, ​ഡാ​ൻ​സാ​ഫ് ടീം ​എ​സ്​ഐ ​ജ​യ​കു​മാ​ർ, ഇ​ര​വി​പു​രം എ​സ്​ഐ​മാ​രാ​യ​ അ​നീ​ഷ് എ.​പി, ബി​നോ​ദ് കു​മാ​ർ, വ​നി​താ എ​സ്​ഐ നി​ത്യാ​സ​ത്യ​ൻ, സ​ന്തോ​ഷ്, സു​നി​ൽ, എ​എ​സ്​ഐ ​ഷി​ബു.​ജെ.​പീ​റ്റ​ർ, എ​സ്​സി​പി​ഒ ​രാ​ജേ​ഷ്, ഡാ​ൻ​സാ​ഫ് ടീം ​അം​ഗ​ങ്ങ​ളാ​യ ബൈ​ജു പി.​ജെ​റോം, മ​നു, ബൈ​ജു, സീ​നു, റൂ​ബി, ക​ൺ​ട്രോ​ൾ റൂ​മി​ൽ നി​ന്നെ​ത്തി​യ മ​നോ​ജ്, സു​ജീ​ഷ് ഗോ​പി എ​ന്നി​വ​ർ റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു
ക​രു​നാ​ഗ​പ്പ​ള്ളി: ക​ഞ്ചാ​വ് ചെ​റു പാ​ക്ക​റ്റു​ക​ളി​ലാ​ക്കി ബൈ​ക്കി​ൽ ക​റ​ങ്ങി ന​ട​ന്ന് ക​ച്ച​വ​ടം ന​ട​ത്തിയ ര​ണ്ട് യു​വാ​ക്ക​ൾ പോ​ലീ​സി​ൻ്റെ പി​ടി​യി​ൽ. ക്ലാ​പ്പ​ന വ​ര​വി​ള കു​മ​രി​ച്ചി​ന​യ്യ​ത്ത് വീ​ട്ടി​ൽ ഈ​സ റ​ഹ്മാ​ൻ (20), ഓ​ച്ചി​റ പ്ര​യാ​ർ തെ​ക്ക് പാ​ല​ക്കു​ള​ങ്ങ​ര കൊ​ക്ക​ര​യി​ൽ വീ​ട്ടി​ൽ ബി​ലാ​ൽ (19), എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ചെ​റു പാ​ക്ക​റ്റു​ക​ളി​ലാ​ക്കി​യ എ​ട്ട് ക​ഞ്ചാ​വ് പൊ​തി​ക​ൾ സ​ഹി​തം സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു വ​ച്ചാ​ണ് ഇ​വ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ല​യ​ത്.​എ​സ്​ഐ ​ജോ​ൺ​സ് രാ​ജ്, ഗ്രേ​ഡ് എ​സ്​ഐ ​രാ​ജേ​ന്ദ്ര​ൻ, പ്രൊ​ബേ​ഷ​ണ​റി എ​സ്ഐ ​വൈ​ശാ​ഖ്, എ​സ്​സി​പി​ഒ അ​നി​ൽ കു​മാ​ർ എ​ന്നി​വ​രു​ടെ നേ​ത്യ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കു​ടി​യ​ത്.
ശാ​സ്താം​കോ​ട്ട: ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച് ക​ഞ്ചാ​വ് വി​ൽ​ക്കു​ന്ന മൂ​ന്നം​ഗ സം​ഘം ശൂ​ര​നാ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ശൂ​ര​നാ​ട് തെ​ക്ക് വ​ര​ത്തു​ചി​റ​കു​റ്റി​യി​ൽ സു​ജി​ത്ത് (21) മാ​ലു​മേ​ൽ അ​ജ്മ​ൽ മ​ൻ​സ​ലി​ൽ അ​ജ്മ​ൽ (21) ശൂ​ര​നാ​ട് കെ.​സി റ്റി ​ജം​ഗ്ഷ​ൻ ക​ല​ഞ്ഞിവി​ള​യി​ൽ വീ​ട്ടി​ൽ സ​വാ​ദ് (21) എ​ന്നി​വ​രെ​യാ​ണ് ശൂ​ര​നാ​ട് പോ​ലി​സ് പി​ടി​കൂ​ടി​യ​ത്. ശൂ​ര​നാ​ട് എ​സ്ഐ ശ്രീജി​ത്തിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ന​യ​ടി പാ​ല​ത്തി​ന് സ​മീ​പം വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ ക​ഞ്ചാ​വു​മാ​യി ബൈ​ക്കി​ൽ വ​ന്ന മൂ​ന്നം​ഗ സം​ഘം വാ​ഹ​നം നി​ർ​ത്താ​തെ പോ​വു​ക​യും തു​ട​ർ​ന്ന് പ്ര​തി​ക​ളെ പി​ൻ​ന്തു​ട​ർ​ന്ന പോ​ലി​സ് പോ​രു​വ​ഴി ചി​റ ഭാ​ഗ​ത്ത് വ​ച്ച് ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു ക​ള​യാ​ൻ ശ്ര​മി​ച്ച സം​ഘ​ത്തെ ഓ​ടി​ച്ചി​ട്ട് പി​ടി​ക്കു​ക​യാ​യി​രു​ന്നു.​ ഇ​വ​രു​ടെ ക​യ്യി​ൽ ഉ​ണ്ടാ​യി​രു​ന്ന ബാ​ഗി​ൽ നി​ന്നും ര​ണ്ടേ​കാ​ൽ കി​ലോ ക​ഞ്ചാ​വും വി​ൽ​പ്പ​ന​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ത്രാ​സും ക​ണ്ടെ​ടു​ത്തു.​
എ​സ്ഐ​മാ​രാ​യ ശ്രീ​ജി​ത്ത്, ച​ന്ദ്രമോ​ൻ, എഎ​സ്എമാ​രാ​യ റ​ഷീ​ദ്, മ​ധു, ഹ​ർ​ഷാ​ദ്, വി​പി​ൻ, സിപിഒ വി​ജേ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​​ളെ പ​തി​നാ​ല് ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍റ് ചെ​യ്തു.