ജി​ല്ലാ ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ല്‍ നി​ന്നും ചാ​ടി ആ​ത്മ​ഹ​ത്യ ചെ​യ്യാ​ന്‍ ശ്ര​മി​ച്ച​യാ​ളെ ര​ക്ഷ​പെ​ടു​ത്തി
Wednesday, October 28, 2020 11:30 PM IST
കൊ​ല്ലം: ജി​ല്ലാ ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ല്‍ നി​ന്നും ചാ​ടി ആ​ത്മ​ഹ​ത്യ ചെ​യ്യാ​ന്‍ ശ്ര​മി​ച്ച മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള​യാ​ളെ പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ ഫ​യ​ര്‍​ഫോ​ഴ്‌​സ് ര​ക്ഷി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 11നാ​ണ് സം​ഭ​വം.

ഇ​ര​വി​പു​രം സ്വ​ദേ​ശി​യാ​യ 45കാ​ര​നാ​ണ് ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ല്‍ ക​യ​റി ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. ക​ഴി​ഞ്ഞ രാ​ത്രി ഇ​യാ​ളെ എ​സ്എ​ന്‍ കോ​ളേ​ജ് ജം​ഗ്ഷ​ന​ടു​ത്ത് സം​ശ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പോ​ലീ​സ് പി​ടി​കൂ​ടി. ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ ഇ​യാ​ള്‍ അ​ക്ര​മാ​സ​ക്ത​നാ​യി. പോ​ലീ​സ് ഇ​യാ​ളെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ഉ​ച്ച​യോ​ടെ ബാ​ത്ത്റൂ​മി​ല്‍ പോ​കു​ന്നെ​ന്ന വ്യാ​ജേ​ന ആ​ശു​പ​ത്രി​യു​ടെ മൂ​ന്നാം​നി​ല​യു​ടെ ഓ​ര​ത്തു ക​യ​റി ഇ​യാ​ള്‍ ചാ​ടി മ​രി​ക്കു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി. വി​വ​ര​മ​റി​ഞ്ഞ് ക​ട​പ്പാ​ക്ക​ട​യി​ല്‍​നി​ന്നും ചാ​മ​ക്ക​ട​യി​ല്‍​നി​ന്നും ര​ണ്ട് യൂ​ണി​റ്റ് ഫ​യ​ര്‍​ഫോ​ഴ്‌​സ് സ്ഥ​ല​ത്തെ​ത്തി വ​ല വി​രി​ച്ചു. ഒ​ടു​വി​ല്‍ ഇ​യാ​ള്‍ വ​ല​യി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു.

വീ​ഴ്ച​യി​ല്‍ മൂ​ക്കി​ന് നി​സാ​ര​പ​രി​ക്കേ​റ്റു. ഇ​യാ​ള്‍ നേ​ര​ത്തെ ത​ന്നെ മാ​ന​സി​ക​വി​ഭ്രാ​ന്തി കാ​ട്ടി​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ത​ന്നെ മ​ക്ക​ള്‍ ത​ള്ളി​ക്ക​ള​ഞ്ഞ​താ​ണെ​ന്ന് ഇ​യാ​ള്‍ ആ​ശു​പ​ത്രി​യി​ല്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍ അ​വി​വാ​ഹി​ത​നാ​ണെ​ന്നും പി​ന്നീ​ട് പ​റ​ഞ്ഞു. ഇ​യാ​ളെ പേ​രൂ​ര്‍​ക്ക​ട മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി.