കൊ​യ്ത്തു​ത്സ​വം ന​ട​ത്തി
Thursday, October 29, 2020 10:50 PM IST
ശാ​സ്താം​കോ​ട്ട: മൈ​നാ​ഗ​പ്പ​ള​ളി​പ​ഞ്ചാ​യ​ത്ത് ക​ര​നെ​ൽ കൃ​ഷി​യു​ടെ കൊ​യ്ത്തു​ത്സ​വം ന​ട​ത്തി. വേ​ങ്ങ പ​ത്താം വാ​ർ​ഡി​ലെ ക​രാ​ൽ ജം​ഗ്ഷ​നു സ​മീ​പം ര​ണ്ട​ര ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് കു​ടും​ബ​ശ്രീ​യും തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്ന്‌ ക​ര​നെ​ൽ കൃ​ഷി ന​ട​ത്തി​യ​ത്.
ക​ര​നെ​ൽ കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം എ​ൽഎ ​നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ജ​യ​ല​ക്ഷ്മി അ​ധ്യ​ക്ഷത വ​ഹി​ച്ചു. ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ കു​മാ​രി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് ബി.​ര​ഘുനാ​ഥ​പി​ള്ള, സ്ഥി​ര​സ​മ​ിതി അ​ധ്യ​ക്ഷ​ന്മാ​രാ​യ ശി​വ​ൻ​പി​ള്ള, ശാ​ന്ത​കു​മാ​രി, വാ​ർ​ഡ് മെ​മ്പ​ർ ടി. ​മോ​ഹ​ന​ൻ, സെ​ക്ര​ട്ട​റി ഡ​മാ​സ്റ്റ​ൻ, കൃ​ഷി ഓ​ഫീ​സ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ന്യൂ​ട്രീ​ഷ​നി​സ്റ്റ്:
അ​പേ​ക്ഷി​ക്കാം

കൊല്ലം: വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പി​ന്‍റെ നാ​ഷ​ണ​ല്‍ ന്യൂ​ട്രീ​ഷ​ന്‍ മി​ഷ​ന്‍ (​സ​മ്പു​ഷ്ട കേ​ര​ളം) പ​ദ്ധ​തി​യി​ല്‍ ന്യൂ​ട്രീ​ഷ​നി​സ്റ്റ് ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത, പ്രാ​യ​പ​രി​ധി, പ്ര​വൃ​ത്തി​പ​രി​ച​യം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ള്‍ bit.ly/klmnpc20 എ​ന്ന സൈ​റ്റി​ല്‍ ല​ഭി​ക്കും.
അ​നു​ബ​ന്ധ രേ​ഖ​ക​ള്‍ സ​ഹി​തം അ​പേ​ക്ഷ മൂ​ന്നി​ന് വൈ​കുന്നേരം അ​ഞ്ചി​ന​കം പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍, ജി​ല്ലാ​ത​ല ഐ ​സി ഡി ​എ​സ് സെ​ല്‍, സി​വി​ല്‍ സ്റ്റേ​ഷ​ന്‍, കൊ​ല്ലം-691013 എ​ന്ന വി​ലാ​സ​ത്തി​ല്‍ ന​ല്‍​ക​ണം.
ഇന്‍റ​ര്‍​വ്യൂ ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തും. വി​ശ​ദ വി​വ​ര​ങ്ങ​ള്‍​ക്ക് 0474-2793069, 9747608988, 9895274129 എ​ന്നീ ന​മ്പ​രു​ക​ളി​ല്‍ ല​ഭി​ക്കും.

അ​നു​ശോ​ചി​ച്ചു

കു​ണ്ട​റ: ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ജീ​വി​തം സ​മ​ർ​പ്പി​ച്ച ഒ​റ്റ​യാ​ൻ സ​മ​ര​നേ​താ​വ് മേ​ക്കോ​ൺ മു​രു​ക​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കു​ണ്ട​റ പ്ര​സ് ക്ല​ബ്‌ പ്ര​സി​ഡ​ന്‍റ് ഹെ​ൻ​റി ജോ​ൺ ക​ല്ല​ട അ​നു​ശോ​ചി​ച്ചു.