കുളത്തൂപ്പുഴ ആർക്കൊപ്പം ഒഴുകും; വീറോടെ മുന്നണികൾ
Thursday, November 19, 2020 10:39 PM IST
കു​ള​ത്തു​പ്പു​ഴ: ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് കു​ള​ത്തു​പ്പു​ഴ ഡി​വി​ഷ​നി​ല്‍ പോ​രാ​ട്ടം ശ​ക്ത​മാ​യി. കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ 20 വാ​ര്‍​ഡു​ക​ളും തെ​ന്മ​ല പ​ഞ്ചാ​യ​ത്തി​ലെ 16 വാ​ര്‍​ഡു​ക​​ളും ആ​ര്യ​ങ്കാ​വ് പ​ഞ്ചാ​യ​ത്ത് 13 വാ​ര്‍​ഡു​ക​ളും അ​ല​യ​മ​ന്‍ പ​ഞ്ചാ​യ​ത്തി​ലെ നാല് വാ​ര്‍​ഡു​ക​ളും ഉ​ള്‍​പ്പ​ടെ 53വാ​ര്‍​ഡു​ക​ള്‍ ചേർന്നതാണ് കുളത്തൂപ്പുഴ ഡിവിഷൻ. ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് കു​ള​ത്തൂ​പ്പു​ഴ ഡി​വി​ഷ​ൻ. ഇക്കുറി ഡിവിഷൻ ജനറലാണ്.
യു​ഡി​എ​ഫിന്‍റെ ​കൈ​ക​ളി​ൽ​നി​ന്നും ഷീ​ജ കെ ​ആ​ർ ലൂ​ടെ ഇ​ട​തു​മു​ന്ന​ണി നേ​ടി​യെ​ടു​ത്ത​താ​ണ് കുളത്തൂപ്പുഴ ​ഡി​വി​ഷ​ൻ . ഇ​തു​തി​രി​ച്ചു പി​ടി​ക്കു​വാ​ൻ​വേ​ണ്ടി യു​ഡി​എ​ഫ്പ്ര​ബ​ല​നാ​യ​സ്ഥാ​നാ​ർ​ഥിയെ​ത​ന്നെ​യാണ് ഇ​വി​ടെ​ നിർത്തി​യി​രി​ക്കു​ന്ന​ത്.
കെഎ​സ് യു ​രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ ക​ട​ന്നു വ​ന്ന ഏ​രൂ​ർ സു​ഭാ​ഷി​നെ ആ​ണ് കോ​ൺ​ഗ്ര​സ് മ​ത്സ​രി​പ്പി​ക്കുന്നത്. ​യൂ​ത്ത്കോ​ൺ​ഗ്ര​സ് ഏ​രൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റായും ഓ​യി​ൽ പാം, ​ആ​ർപിഎ​ൽ തു​ട​ങ്ങി​യ പൊ​തു​മേ​ഖ​ലാസ്ഥാ​പ​ന​ങ്ങ​ളി​ൽ​ ട്രേ​ഡ് യൂ​ണി​യ​ൻ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.
14 വ​ർ​ഷം കോ​ൺ​ഗ്ര​സ് അ​ഞ്ച​ൽ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റായും ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യായും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ഏ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ വാ​ർ​ഡ് മെ​മ്പ​റും ഏ​രൂ​ർ സ​ഹ​ക​ര​ണ കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്ക് പ്ര​സി​ഡ​ന്‍റും ആ​ണ്.
​ക​ഴി​ഞ്ഞ ത​വ​ണ വ​നി​താ സം​വ​ര​ണ ഡി​വി​ഷ​ന്‍ ആ​യി​രു​ന്ന കു​ള​ത്തു​പ്പു​ഴ​യി​ൽ​നി​ന്നും സി​പി​ഐ പ്ര​തി​നി​ധി​യാ​യി മ​ത്സ​രി​ച്ച കെ.ഷി​ജയാ​ണ് വി​ജ​യി​ച്ച​ത്. അ​തു​കൊ​ണ്ട് ത​ന്നെ സി​റ്റിം​ഗ് സീ​റ്റ് നി​ല​നി​ര്‍​ത്താ​ന്‍ ഇ​ക്കു​റി ഇ​ട​തു​പ​ക്ഷ മു​ന്ന​ണി ഇ​റ​ക്കി​യ​ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റായ കെ ​അ​നി​ൽ​കു​മാ​റി​നെ ആ​ണ്. എഐവൈഎഫിലൂ​ടെയാണ് രാ​ഷ്ട്രീ​യ​പ്ര​വേ​ശ​നം തു​ട​ങ്ങിയത്. എ ഐവൈഎഫ് വി​ല്ലേ​ജ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യാ​യും​ പു​ന​ലൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​യാ​യി​യും സിപിഐ കു​ള​ത്തൂ​പ്പു​ഴ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ആ​യും​സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.
എ​ന്നാ​ല്‍ ത്രി​കോ​ണ മ​ത്സ​ര​ത്തി​ന് വ​ഴി​യൊ​രു​ക്കി ബിജെപി ​ബിഡിജെഎ​സ് യു​വ​ജ​ന വി​ഭാ​ഗം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും അ​ഞ്ച​ൽ വെ​ട്ടി​ക്കോ​ട് എ​സ് എ​ൻ ഡി ​പി ശാ​ഖാ പ്ര​സി​ഡ​ന്‍റും പു​ന​ലൂ​ർ എ​സ് എ​ൻ ഡി ​പി യൂ​ണി​യ​നി​ൽ നി​ന്നു​ള്ള യൂ​ത്ത് മൂ​വ്മെ​ന്‍റ് കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗ​വു​മാ​യ ഏ​രൂ​ർ സു​നി​ലി​നെ രം​ഗ​ത്തി​റ​ക്കിയാണ് എ​ന്‍​ഡി​എ ശ​ക്തി തെ​ളി​യി​ക്കാ​ന്‍ എ​ത്തി​രി​ക്കു​ന്ന​ത്.