രോ​ഗ​മു​ക്തരായവർ 664, 509 പേർക്ക് കോ​വി​ഡ്
Friday, November 20, 2020 10:46 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 664 പേ​ര്‍ കോ​വി​ഡ് രോ​ഗ മു​ക്ത​രാ​യി. 509 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കൊ​ല്ലം കോ​ര്‍​പ​റേ​ഷ​നി​ല്‍ തൃ​ക്ക​ട​വൂ​രും മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ പു​ന​ലൂ​ര്‍, ക​രു​നാ​ഗ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലും ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ പ​ത്ത​നാ​പു​രം, ആ​ദി​ച്ച​ന​ല്ലൂ​ര്‍, പന്മന, ശൂ​ര​നാ​ട്, ഇ​ള​മ്പ​ള്ളൂ​ര്‍, ആ​ല​പ്പാ​ട്, ശാ​സ്താം​കോ​ട്ട, ഏ​രൂ​ര്‍, അ​ഞ്ച​ല്‍, കൊ​റ്റ​ങ്ക​ര, പെ​രി​നാ​ട്, വെ​ളി​യം, പി​റ​വ​ന്തൂ​ര്‍, മൈ​ലം ഭാ​ഗ​ങ്ങ​ളി​ലു​മാ​ണ് രോ​ഗ​ബാ​ധി​ത​ര്‍ കൂ​ടു​ത​ലു​ള്ള​ത്. സ​മ്പ​ര്‍​ക്കം മൂ​ലം 505 പേ​രും ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത ര​ണ്ടു​പേ​രും ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 56 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ. തൃ​ക്ക​ട​വൂ​ര്‍-14, കു​പ്പ​ണ -7, ത​ങ്ക​ശേരി-5, ഉ​ളി​യ​ക്കോ​വി​ല്‍, തി​രു​മു​ല്ല​വാ​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മൂ​ന്നു വീ​ത​വു​മാ​ണ് കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ രോ​ഗ​ബാ​ധി​ത​ര്‍. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ പു​ന​ലൂ​ര്‍ -14, ക​രു​നാ​ഗ​പ്പ​ള്ളി -8, കൊ​ട്ടാ​ര​ക്ക​ര -4, പ​ര​വൂ​ര്‍ - 4 എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ​ത്ത​നാ​പു​രം- 60, ആ​ദി​ച്ച​ന​ല്ലൂ​ര്‍ -27, പന്മ​ന- 23, ശൂ​ര​നാ​ട് -22, ഇ​ള​മ്പ​ള്ളൂ​ര്‍ - 20, ആ​ല​പ്പാ​ട് -16, ശാ​സ്താം​കോ​ട്ട -15, ഏ​രൂ​ര്‍- 13, അ​ഞ്ച​ല്‍, കൊ​റ്റ​ങ്ക​ര ഭാ​ഗ​ങ്ങ​ളി​ല്‍ 12 വീ​ത​വും പെ​രി​നാ​ട്, വെ​ളി​യം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 11 വീ​ത​വും പി​റ​വ​ന്തൂ​ര്‍, മൈ​ലം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 10 വീ​ത​വും നെ​ടു​മ്പ​ന-​ഒ​ന്‍​പ​ത്, തെ​ക്കും​ഭാ​ഗം-​ഏ​ഴ്, ഓ​ച്ചി​റ, തൃ​ക്ക​രു​വ, തെന്മ​ല, പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര, പ​ടി​ഞ്ഞാ​റേ ക​ല്ല​ട ഭാ​ഗ​ങ്ങ​ളി​ല്‍ ആ​റു വീ​ത​വും കി​ഴ​ക്കേ ക​ല്ല​ട, കു​ല​ശേ​ഖ​ര​പു​രം, ചി​ത​റ, തൃ​ക്കോ​വി​ല്‍​വ​ട്ടം, പ​ന​യം, പോ​രു​വ​ഴി, മൈ​നാ​ഗ​പ്പ​ള്ളി, പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​ഞ്ചു വീ​ത​വും അ​ല​യ​മ​ണ്‍, ഇ​ട​മു​ള​യ്ക്ക​ല്‍, ക​ര​വാ​ളൂ​ര്‍, കു​ന്ന​ത്തൂ​ര്‍, ത​ല​വൂ​ര്‍, നി​ല​മേ​ല്‍, പേ​ര​യം, വെ​ളി​ന​ല്ലൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ നാ​ലു വീ​ത​വും ക​രീ​പ്ര, ച​വ​റ, ചാ​ത്ത​ന്നൂ​ര്‍, തേ​വ​ല​ക്ക​ര, നെ​ടു​വ​ത്തൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മൂ​ന്നു വീ​ത​വു​മാ​ണ് രോ​ഗ​ബാ​ധി​ത​രുള്ള​ത്. മ​റ്റി​ട​ങ്ങ​ളി​ല്‍ ര​ണ്ടും അ​തി​ല്‍ താ​ഴെ​യു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.
ആ​യൂ​ര്‍ സ്വ​ദേ​ശി അ​ബ്ദു​ല്‍ ജ​ബാ​ര്‍(65), ക്ലാ​പ്പ​ന സ്വ​ദേ​ശി താ​ജു​ദീ​ന്‍(60), അ​മ്പ​നാ​ട് സ്വ​ദേ​ശി ജ​ലാ​ലു​ദീ​ന്‍(56), തേ​വ​ല​ക്ക​ര സ്വ​ദേ​ശി​നി ഐ​ഷ കു​ഞ്ഞ്(72) എ​ന്നി​വ​രു​ടെ മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു.