തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​ല്‍ കോ​വി​ഡി​നെ മ​റ​ക്ക​രു​ത്: ജി​ല്ലാ ക​ളക്ട​ര്‍
Friday, November 20, 2020 10:46 PM IST
കൊല്ലം: ത​ദ്ദേ​ശ തെര​ഞ്ഞെ​ടു​പ്പി​ന്‍റെ ചൂ​ടി​ലേ​ക്ക് ജി​ല്ല ക​ട​ക്കു​മ്പോ​ള്‍ കൊ​റോ​ണ വ്യാ​പ​നം ത​ട​യു​ന്ന കാ​ര്യ​ത്തി​ല്‍ മു​ന്‍​ക​രു​ത​ല്‍ മ​റ​ക്ക​രു​തെ​ന്ന് ജി​ല്ലാ ക​ളക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍. കോ​വി​ഡ് പ്ര​തി​രോ​ധം അ​വ​ലോ​ക​നം ചെ​യ്യാ​ന്‍ കൂ​ടി​യ ഉ​ന്ന​ത​ത​ല ഓ​ണ്‍​ലൈ​ന്‍ യോ​ഗ​ത്തി​ലാ​ണ് ക​ള​ക്ട​ര്‍ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. സെ​ക്ട​ര്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​രു​ടെ സേ​വ​നം അ​വ​സാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ താ​ലൂ​ക്ക് ത​ല​ത്തി​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്ന് ക​ള​ക്ട​ര്‍ നി​ര്‍​ദേശം ന​ല്‍​കി.
തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം മു​റു​കി വ​രു​ന്ന വേ​ള​യി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ളും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രും മ​റ്റും കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ നി​ര്‍​ദേ​ശി​ക്ക​ണ​മെ​ന്നും ക​ളക്ട​ര്‍ അ​റി​യി​ച്ചു. എ ​ഡി എം ​പി.​ആ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍, സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ടി ​നാ​രാ​യ​ണ​ന്‍, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍ ഇ​ള​ങ്കോ, ഡി ​എം ഒ ​ആ​ര്‍.​ശ്രീ​ല​ത, പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ബി​നു​ന്‍ വാ​ഹി​ദ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ലി​ഫ്റ്റ് ഓ​പ്പ​റേ​റ്റ​ര്‍ ഒ​ഴി​വ്

കൊല്ലം: സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ത്തി​ല്‍ ലി​ഫ്റ്റ് ഓ​പ്പ​റേ​റ്റ​റു​ടെ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ര​ണ്ട് ഒ​ഴി​വു​ക​ള്‍ നി​ല​വി​ലു​ണ്ട്. എ​സ് എ​സ് എ​ല്‍ സി ​യും ലി​ഫ്റ്റ് ഓ​പ്പ​റേ​ഷ​നി​ലു​ള്ള പ്ര​വ്യ​ത്തി പ​രി​ച​യ​വു​മാ​ണ് യോ​ഗ്യ​ത. പ്രാ​യ​പ​രി​ധി 18 നും 41 ​നും ഇ​ട​യി​ല 30 ന​കം എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചി​ല്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്ന് ജി​ല്ലാ എം​പ്ലോ​യ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.