ജില്ലാ പഞ്ചായത്ത് ഡിവിഷൻ: വെട്ടിക്കവലയുടെ കാവലാളാകാൻ
Wednesday, November 25, 2020 10:08 PM IST
പ​ത്ത​നാ​പു​രം: യു​ഡി​എ​ഫി​ന് മേ​ൽ​ക്കൈ​യു​ള്ള വെ​ട്ടി​ക്ക​വ​ല ജി​ല്ലാ ഡി​വി​ഷ​നി​ൽ ഇ​ത്ത​വ​ണ വാ​ശി​യേ​റി​യ പോ​രാ​ട്ട​മാ​ണ്. സീ​റ്റ് നി​ല​നി​ർ​ത്താ​ൻ യു​ഡി​എ​ഫ് ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ്രി​ജേ​ഷ് എ​ബ്ര​ഹാ​മി​നെ​യാ​ണ് രം​ഗ​ത്ത് ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്. ഡി​വി​ഷ​ൻ തി​രി​കെ​പ്പി​ടി​ക്കാ​ൻ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി കേ​ര​ള കോ​ൺ​ഗ്രസ്-ബിയി​ലെ രാ​ജേ​ഷ് ജോ​ണും ബി​ജെ​പി​യു​ടെ വ​യ​യ്ക്ക​ൽ സോ​മ​നും രം​ഗ​ത്തു​ണ്ട്.
48 വാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ട്ട​താ​ണ് വെ​ട്ടി​ക്ക​വ​ല ഡി​വി​ഷ​ൻ. വെ​ട്ടി​ക്ക​വ​ല പ​ഞ്ചാ​യ​ത്തി​ലെ 21 ,മേ​ലി​ല പ​ഞ്ചാ​യ​ത്തി​ലെ 15 ,ഉ​മ്മ​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 11, മൈ​ലം, പു​ല​മ​ൺ വാ​ർ​ഡു​ക​ളാ​ണ് ഈ ​ഡി​വി​ഷന്‍റെ പ്ര​വ​ർ​ത്ത​ന മേ​ഖ​ല.
ക​ഴി​ഞ്ഞ ത​വ​ണ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യ സ​രോ​ജി​നി ബാ​ബു​വാ​ണ് ഇ​വി​ടെ വി​ജ​യി​ച്ച​ത്.​ ബ്രി​ജേ​ഷ് എ​ബ്ര​ഹാം ര​ണ്ടാം ത​വ​ണ​യാ​ണ് ഈ ​ഡി​വി​ഷ​നി​ൽ മ​ത്സ​ര​ത്തി​ന് ഇ​റ​ങ്ങു​ന്ന​ത്. 2010 ൽ ​കേ​ര​ള കോ​ൺ​ഗ്ര​സ്-ബി ​സ്ഥാ​നാ​ർ​ഥി​യാ​യി ഇ​വി​ടെ നി​ന്നും വി​ജ​യി​ച്ചി​രു​ന്നു. നാ​ലാ​യി​ര​ത്തോ​ളം വോ​ട്ടു​ക​ൾ​ക്കാ​യി​രു​ന്നു ബ്രി​ജേ​ഷി​ന്‍റെ വി​ജ​യം. കേ​ര​ള കോ​ൺ​ഗ്ര​സ്-ബി ​എ​ൽ​ഡി​എ​ഫിന്‍റെ ഭാ​ഗ​മാ​യ​തോ​ടെ ബ്രി​ജേ​ഷ് പാ​ർ​ട്ടി​വി​ട്ടു കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു.

മേ​ലി​ല​യി​ലെ കോ​ൺ​ഗ്ര​സ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി​രു​ന്ന രാ​ജേ​ഷ് ജോ​ൺ ഈ​യി​ടെ​യാ​ണ് പാ​ർ​ട്ടി വി​ട്ടു കേ​ര​ള കോ​ൺ​ഗ്ര​സ്-ബി​യി​ൽ ചേ​ർ​ന്ന​ത്. ​ചെ​ങ്ങ​മ​നാ​ട് നോ​ർ​ത്തി​ൽ നി​ന്നു​ള്ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി​രു​ന്നു രാ​ജേ​ഷ് ജോ​ൺ.​കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ർ​ത്തി​ച്ചു.

ജി​ല്ല​യി​ൽ അ​റി​യ​പ്പെ​ടു​ന്ന നേ​താ​വി​നെ​യാ​ണ് ബി​ജെ​പി രം​ഗ​ത്ത് ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്.​ ജി​ല്ലാ സെ​ക്ര​ട്ട​റി ആ​യി​രു​ന്ന വ​യ​യ്ക്ക​ൽ സോ​മ​നാ​ണ് ഇ​വി​ടെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി. ​വെ​ട്ടി​ക്ക​വ​ല​യി​ൽ ഇ​ഞ്ചോ​ടി​ഞ്ചു പോ​രാ​ട്ട​മാ​ണ് ന​ട​ക്കു​ന്ന​ത്.