കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തെരഞ്ഞെടുപ്പ് വിഭാഗം തയാറാക്കിയ കൈപ്പുസ്തകം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ പ്രകാശനം ചെയ്തു.
തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എസ് ശോഭ ഏറ്റുവാങ്ങി. തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരുടെ വിവരം, ഫോണ്‍ നമ്പര്‍, പൊലീസ് ഉദ്യോഗസ്ഥരുടെ വിവരം, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, വാര്‍ഡുകള്‍, ഭൂപടങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന കൈപ്പുസ്തകത്തിന്റെ ഏകോപനം ജൂനിയര്‍ സൂപ്രണ്ട് ജി ജയകുമാറാണ് നിര്‍വഹിച്ചത്. ചടങ്ങില്‍ എഡിഎം പി.ആര്.ഗോപാലകൃഷ്ണന്, ജില്ലാ വികസന കമ്മീഷണര്‍ ആസിഫ് കെ.യൂസുഫ്, ജൂനിയര്‍ സൂപ്രണ്ട് ജി ജയകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കൺവൻഷൻ
സംഘടിപ്പിച്ചു
ശാസ്താംകോട്ട: ഐക്യജനാധിപത്യ മുന്നണി പതാരം ബ്ലോക്ക് ഡിവിഷൻ കൺവൻഷൻ പതാരം കോൺഗ്രസ് ഭവനിൽ നടന്നു.
ആർ എസ് പി സംസ്ഥാന കമ്മിറ്റിയംഗം ഉല്ലാസ് കോവൂർ ഉദ്ഘാടനം ചെയ്തു. വാഴപ്പള്ളിൽ സോമൻ പിള്ള അധ്യക്ഷത വഹിച്ച യോഗത്തിൽ കെ പി സി സി ജനറൽ സെക്രട്ടറി കെ കൃഷ്ണൻകുട്ടി നായർ മുഖ്യ പ്രഭാഷണം നടത്തി.
കൊമ്പിപ്പള്ളി സന്തോഷ്, തുണ്ടിൽ നിസാർ, വഹാബ് മുക്രാംകാട്ടിൽ, മുഹമ്മദ് കുഞ്ഞ്, ശ്രീകുമാർ, ആർ രാജീവ്, എസ് വേണുഗോപാൽ, സരസ്വതിയമ്മ, അനി മത്തായി, സ്ഥാനാർഥി എസ് ശശികല തുടങ്ങിയവർ പ്രസംഗിച്ചു. ചെയർമാനായി വാഴപ്പള്ളിൽ സോമൻ പിള്ള, കൺവീനറായി ആർ രാജീവ് എന്നിവരെ തെരഞ്ഞെടുത്തു.