പ​ടി​ഞ്ഞാ​റെ ക​ല്ല​ട​യി​ൽ എക്സൈസ് സംഘം 300 ലി​റ്റ​ർ കോ​ട പി​ടി​കൂ​ടി
Monday, November 30, 2020 10:20 PM IST
ശാ​സ്താം​കോ​ട്ട: പ​ടി​ഞ്ഞാ​റെ ക​ല്ല​ട ക​ണ്ണ​ങ്കാ​ട്ട് ക​ട​വി​ന് സ​മീ​പം എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മു​ന്നൂ​റു ലി​റ്റ​ർ കോ​ട പി​ടി​കൂ​ടി. കു​ന്ന​ത്തൂ​ർ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സു​നി​ൽ​കു​മാ​ര പി​ള്ള​യ്ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ച​തു​പ്പി​ൽ കു​ഴി​ച്ചി​ട്ട നി​ല​യി​ൽ കോ​ട ക​ണ്ടെ​ത്തി​യ​ത്. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഹ​രി വ​സ്തു​ക്ക​ളു​ടെ നി​ർ​മ​മാ​ണ​വും വി​പ​ണ​ന​വും ത​ട​യു​ന്ന​തി​ന് കു​ന്ന​ത്തൂ​ർ താ​ലൂ​ക്കി​ൽ എ​ക്സൈ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ​പ്രി​വി​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ വി​ന​യ​കു​മാ​ർ, എ​സ്.​ര​തീ​ഷ് കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​നീ​ഷ്, ബി​ജു, അ​ൻ​ഷാ​ദ്, ഷീ​ബ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.
ല​ഹ​രി വ​സ്തു​ക്ക​ളു​ടെ നി​ർ​മ്മാ​ണം,വി​ൽ​പ്പ​ന തു​ട​ങ്ങി​യ പ​രാ​തി​ക​ൾ 94000 69457 എ​ന്ന ന​മ്പ​രി​ൽ അ​റി​യി​ക്കേ​ണ്ട​താ​ണ്