സ്ഥാ​നാ​ര്‍​ഥി​യു​ടെ ക്ര​മ​ന​മ്പ​ര്‍ മാ​റ്റാ​നു​ള്ള തീ​രു​മാ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധം
Saturday, December 5, 2020 10:37 PM IST
റാ​ന്നി: പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് വ​ര​ണാ​ധി​കാ​രി​യു​മാ​യി ചേ​ര്‍​ന്ന് സ്ഥാ​നാ​ര്‍​ഥി​പ്പ​ട്ടി​ക​യി​ല്‍ ക്ര​മ​ന​മ്പ​ര്‍ മാ​റ്റം വ​രു​ത്താ​ന്‍ ശ്ര​മി​ച്ച​താ​യി എ​ല്‍​ഡി​എ​ഫ് പ​രാ​തി.
യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി അ​നി​താ അ​നി​ല്‍​കു​മാ​ര്‍ മ​ത്സ​രി​ക്കു​ന്ന പ​ത്താം വാ​ര്‍​ഡ് മോ​തി​ര​വ​യ​ലി​ലാ​ണ് ക്ര​മ​ന​മ്പ​ര്‍ തി​രു​ത്താ​ന്‍ ശ്ര​മി​ച്ച​ത്.
നേ​ര​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ലി​സ്റ്റി​ലും മ​റ്റും എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി അ​ച്ച​ന്‍​കു​ഞ്ഞി​ന്‍റെ പേ​രാ​യി​രു​ന്നു ഒ​ന്നാം​സ്ഥാ​ന​ത്ത് ഉ​ണ്ടാ​യി​രു​ന്ന​ത്.
വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ സ്ഥി​തി​മാ​റി. താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ ഇ​ട​പെ​ട്ട് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി അ​നി​ത അ​നി​ല്‍​കു​മാ​റി​ന്‍റെ പേ​ര് ഒ​ന്നാം സ്ഥാ​ന​ത്താ​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി.
ഇ​ന്ന​ലെ രാ​വി​ലെ മു​ത​ല്‍ അ​ച്ച​ന്‍​കു​ഞ്ഞ് വ​ര​ണാ​ധി​കാ​രി​യു​ടെ ഓ​ഫീ​സി​നു മു​ന്നി​ല്‍ സ​ത്യ​ഗ്ര​ഹം ഇ​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഇ​ട​പെ​ട​ലി​നേ തു​ട​ര്‍​ന്നു പ​ട്ടി​ക​യി​ലെ തി​രു​ത്ത​ല്‍ പൂ​ര്‍​വ​സ്ഥി​തി​യി​ലാ​ക്കി. രാ​ജു​ഏ​ബ്ര​ഹാം എം​എ​ല്‍​എ, എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എം. ​വി. വി​ദ്യാ​ധ​ര​ന്‍, പി. ​ആ​ര്‍. പ്ര​സാ​ദ്, കെ. ​കെ. സു​രേ​ന്ദ്ര​ന്‍, കെ. ​ഉ​ത്ത​മ​ന്‍ എ​ന്നി​വ​രും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.