പോ​സ്റ്റ​ല്‍ ബാ​ല​റ്റി​ന് അ​പേ​ക്ഷ ന​ല്‍​കേ​ണ്ട​ത് വ​ര​ണാ​ധി​കാ​രി​ക്ക്
Saturday, December 5, 2020 10:40 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ പോ​സ്റ്റ​ല്‍ ബാ​ല​റ്റി​നാ​യി വ​ര​ണാ​ധി​കാ​രി​ക്ക് അ​പേ​ക്ഷ ന​ല്‍​ക​ണ​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റും ജി​ല്ലാ ക​ള​ക്ട​റു​മാ​യ പി.​ബി.​നൂ​ഹ് അ​റി​യി​ച്ചു. ഫാ​റം 15 ല്‍ ​ബ​ന്ധ​പ്പെ​ട്ട വ​ര​ണാ​ധി​കാ​രി​ക്കാ​ണ് അ​പേ​ക്ഷ ന​ല്‍​കേ​ണ്ട​ത്.
അ​പേ​ക്ഷ ഫാ​റം വ​ര​ണാ​ധി​കാ​രി​യു​ടെ ഓ​ഫീ​സി​ലും സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വെ​ബ്‌​സൈ​റ്റി​ലും ല​ഭി​ക്കും. ഗ്രാ​മ, ബ്ലോ​ക്ക്, ജി​ല്ലാ​പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് പ്ര​ത്യേ​കം അ​പേ​ക്ഷ​ക​ളോ, മൂ​ന്നും ചേ​ര്‍​ത്ത് ഒ​രു അ​പേ​ക്ഷ​യോ ന​ല്‍​കി​യാ​ലും മ​തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​മാ​രാ​യ ബി​ഡി​ഒ​യു​ടെ ഓ​ഫീ​സി​ല്‍ അ​പേ​ക്ഷ നേ​രി​ട്ട് സ്വീ​ക​രി​ക്കും.
ഒ​രു അ​പേ​ക്ഷ​യി​ല്‍ ത​ന്നെ മൂ​ന്ന് ത​ല​ത്തി​ലേ​ക്കു​ള്ള ബാ​ല​റ്റി​ന് അ​പേ​ക്ഷി​ച്ചാ​ലും അ​വ വ​ര​ണാ​ധി​കാ​രി​ക​ള്‍ പ​രി​ഗ​ണി​ക്ക​ണം. ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കു​ള്ള അ​പേ​ക്ഷ​ക​ള്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ ഒ​ന്നി​ച്ചാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ബാ​ല​റ്റ് അ​യ​യ്ക്കു​ന്ന​ത് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വ​ര​ണാ​ധി​കാ​രി​യാ​യി​രി​ക്കും.
ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കു​ള്ള പോ​സ്റ്റ​ല്‍ ബാ​ല​റ്റ് പേ​പ്പ​റു​ക​ളും ഫാ​റം 16 ലെ ​സ​ത്യ​പ്ര​സ്താ​വ​ന (മൂ​ന്ന് വീ​തം), ഫാ​റം 17 ലെ ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ (ഒ​ന്ന് വീ​തം), ഫാ​റം 18,19 എ​ന്നി​വ​യി​ലെ ക​വ​റു​ക​ള്‍ (മൂ​ന്ന് വീ​തം) എ​ന്നി​വ ഒ​ന്നി​ച്ച് വ​ലി​യ ക​വ​റി​ല്‍ അ​പേ​ക്ഷ​ക​ന് നേ​രി​ട്ടോ സ്പീ​ഡ് പോ​സ്റ്റ് ആ​യോ ന​ല്‍​ക​ണം. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ ഓ​രോ ബാ​ല​റ്റും സ​ത്യ​പ്ര​സ്താ​വ​ന​യും ക​വ​റു​മാ​ണ് ഉ​ണ്ടാ​വു​ക. പോ​സ്റ്റ​ല്‍ ബാ​ല​റ്റു​ക​ളു​ടെ മ​റു​പു​റ​ത്ത് വ​ര​ണാ​ധി​കാ​രി പോ​സ്റ്റ​ല്‍ ബാ​ല​റ്റ് എ​ന്ന് രേ​ഖ​പ്പെ​ടു​ത്ത​ണം. പോ​സ്റ്റ​ല്‍ ബാ​ല​റ്റ് അ​യ​ച്ച​തി​ന് ശേ​ഷം വോ​ട്ട​ര്‍ പ​ട്ടി​ക​യു​ടെ അ​ട​യാ​ള​പ്പെ​ടു​ത്തി​യ പ​ക​ര്‍​പ്പി​ല്‍ "പി.​ബി' എ​ന്നും രേ​ഖ​പ്പെ​ടു​ത്ത​ണം.
വോ​ട്ട​ര്‍ പ​ട്ടി​ക​യി​ലെ സ​മ്മ​തി​ദാ​യ​ക​ന്‍റെ ക്ര​മ​ന​മ്പ​ര്‍ ബാ​ല​റ്റ് പേ​പ്പ​റി​ന്‍റെ കൗ​ണ്ട​ര്‍ഫോ​യി​ലി​ല്‍ രേ​ഖ​പ്പെ​ടു​ത്ത​ണം. ഫാ​റം 18,19 ക​വ​റു​ക​ളു​ടെ പു​റ​ത്ത് അ​ത​തു ത​ല​ത്തി​ലു​ള്ള വ​ര​ണാ​ധി​കാ​രി​ക​ളു​ടെ മേ​ല്‍​വി​ലാ​സം രേ​ഖ​പ്പെ​ടു​ത്ത​ണം. 18-ാം ന​മ്പ​ര്‍ ക​വറി​ന് (ചെ​റി​യ ക​വ​ര്‍) പു​റ​ത്ത് അ​യ​യ്ക്കു​ന്ന ബാ​ല​റ്റ് പേ​പ്പ​റി​ന്‍റെ ക്ര​മ​ന​മ്പ​ര്‍ കൂ​ടി രേ​ഖ​പ്പെ​ടു​ത്ത​ണം. വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം സ​ത്യ​പ്ര​സ്താ​വ​ന ഒ​പ്പി​ട്ട് സാ​ക്ഷ്യ​പ്പെ​ടു​ത്തി ത​പാ​ല്‍ വ​ഴി​യോ (സ്റ്റാ​മ്പ് ഒ​ട്ടി​ക്കേ​ണ്ട​തി​ല്ല ) ആ​ള്‍​വ​ശ​മോ വ​രാ​ണാ​ധി​കാ​രി​ക്ക് എ​ത്തി​ക്കാം.
16ന് ​രാ​വി​ലെ എ​ട്ടി​ന് മു​മ്പ് വ​രെ ല​ഭി​ക്കു​ന്ന ത​പാ​ല്‍ ബാ​ല​റ്റു​ക​ളാ​ണ് വോ​ട്ടെ​ണ്ണ​ലി​ന് പ​രി​ഗ​ണി​ക്കു​ക. ജീ​വ​ന​ക്കാ​ര്‍​ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ള്ള സാ​ധാ​ര​ണ പോ​സ്റ്റ​ല്‍ ബാ​ല​റ്റി​നുംപോ​സ്റ്റ​ല്‍ ബാ​ല​റ്റ് പേ​പ്പ​റു​ക​ള്‍ അ​ട​ങ്ങി​യ എ​ല്ലാ ക​വ​റു​ക​ളും വോ​ട്ടെ​ണ്ണ​ല്‍ ആ​രം​ഭി​ക്കു​ന്ന​തു​വ​രെ വ​ര​ണാ​ധി​കാ​രി ഭ​ദ്ര​മാ​യി സൂ​ക്ഷി​ക്ക​ണം. വോ​ട്ടെ​ണ്ണ​ല്‍ ദി​വ​സം രാ​വി​ലെ എ​ട്ടി​ന് ശേ​ഷം ല​ഭി​ക്കു​ന്ന ത​പാ​ല്‍ ബാ​ല​റ്റു​ക​ള്‍ വ​ര​ണാ​ധി​കാ​രി​ക​ള്‍ കൈ​പ്പ​റ്റി​യ സ​മ​യ​വും തീ​യ​തി​യും രേ​ഖ​പ്പെ​ടു​ത്തി തു​റ​ക്കാ​തെ പ്ര​ത്യേ​ക പാ​യ്ക്ക​റ്റി​ല്‍ സൂ​ക്ഷി​ക്ക​ണം.