185-ാമ​ത്തെ സ്നേ​ഹ​ഭ​വ​നം സു​മി​ക്കും പെ​ൺ​കു​ഞ്ഞു​ങ്ങ​ൾ​ക്കും
Saturday, December 5, 2020 10:40 PM IST
പ​ത്ത​നം​തി​ട്ട: സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക ഡോ. ​എം. എ​സ്. സു​നി​ൽ ഭ​വ​ന ര​ഹി​ത​ർ​ക്കു പ​ണി​തു​ന​ൽ​കു​ന്ന 185 -ാമ​ത് സ്നേ​ഹ​ഭ​വ​നം ഏ​ഴം​കു​ളം മാ​ങ്കൂ​ട്ടം സ്വ​ദേ​ശി സു​മി​ക്കും ര​ണ്ടു പെ​ൺ​കു​ഞ്ഞു​ങ്ങ​ൾ​ക്കു​മാ​യി ചി​ക്കാ​ഗോ ഫ്ര​ണ്ട്‌​സ് ആ​ർ അ​സ് ക്ല​ബ്‌ അം​ഗ​മാ​യ ജോ​ൺ​സ​ൺ മാ​ളി​യേ​ക്ക​ൽ - ഷി​ൻ​സി ദ​മ്പ​തി​ക​ളു​ടെ സ​ഹാ​യ​ത്താ​ൽ നി​ർ​മി​ച്ചു ന​ൽ​കി.
വീ​ടി​ന്‍റെ ഉ​ദ്ഘാ​ട​ന​വും താ​ക്കോ​ൽ​ദാ​ന​വും ഏ​നാ​ത്ത് പോ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്. ജ​യ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. വ​ർ​ഷ​ങ്ങ​ളാ​യി സു​ര​ക്ഷി​ത​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ടാ​ർ​പൊ​ളി​ൻ ഷീ​റ്റ് വി​രി​ച്ച് ക​ഴി​യു​ക​യാ​യി​രു​ന്നു സു​മി. ഇ​വ​രു​ടെ ദു​ര​വ​സ്ഥ നേ​രി​ട്ടു മ​ന​സി​ലാ​ക്കി​യാ​ണ് ഡോ.​സു​നി​ൽ വീ​ടു നി​ർ​മാ​ണ​ത്തി​നു മു​ൻ​കൈ​യെ​ടു​ത്ത​ത്.
ച​ട​ങ്ങി​ൽ ജ​ന​മൈ​ത്രി പോ​ലീ​സ് ഓ​ഫീ​സ​ർ സു​നി​ൽ കു​മാ​ർ, മു​ന്നി​ൽ വാ​ർ​ഡ് മെം​ബ​ർ രാ​ധാ​കൃ​ഷ്ണ​ൻ, കെ. ​പി. ജ​യ​ലാ​ൽ, സ​ന്തോ​ഷ്‌. എം. ​സാം., അ​ഭി​ജി​ത്, ഹ​രി​പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.