ശ​ബ​രി​മ​ല വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ള്‍​ക്കും കോ​വി​ഡ് പ​രി​ശോ​ധ​ന
Saturday, December 5, 2020 10:40 PM IST
ശ​ബ​രി​മ​ല: ശ​ബ​രി​മ​ല​യി​ലെ​യും പ​മ്പ​യി​ലെ​യും വി​വി​ധ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ള്‍​ക്കും കോ​വി​ഡ് പ​രി​ശോ​ധ​ന ഉ​റ​പ്പാ​ക്കാ​ന്‍ സ​ന്നി​ധാ​ന​ത്ത് ചേ​ര്‍​ന്ന ഉ​ന്ന​ത​സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു.
14 ദി​വ​സ​ത്തി​ല്‍ അ​ധി​കം ശ​ബ​രി​മ​ല​യി​ല്‍ സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന എ​ല്ലാ​വ​ര്‍​ക്കും കോ​വി​ഡ് 19 ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന ഉ​റ​പ്പാ​ക്കും. കോ​വി​ഡ് 19 രോ​ഗ​പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ശ​ബ​രി​മ​ല​യി​ലെ എ​ല്ലാ വ​കു​പ്പ് മേ​ധാ​വി​ക​ള്‍​ക്കും തെ​ര്‍​മ​ല്‍ സ്‌​കാ​ന​ര്‍ ന​ല്‍​കി വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ​രീ​ര താ​പ​നി​ല ദി​വ​സ​വും പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കും.
യോ​ഗ​ത്തി​ല്‍ സ​ന്നി​ധാ​നം പോ​ലീ​സ് സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ ബി.​കെ. പ്ര​ശാ​ന്ത​ന്‍ കാ​ണി, സ​ന്നി​ധാ​നം ഡ്യൂ​ട്ടി മ​ജി​സ്‌​ട്രേ​റ്റ് കെ. ​മ​നോ​ജ്, ദേ​വ​സ്വം ഉ​ദ്യോ​ഗ​സ്ഥ​ര്‍, വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.