ക്രി​സ്തു​സ്നേ​ഹം ലോ​ക​ത്തി​നു ന​ൽ​ക​ണം: മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത
Thursday, January 14, 2021 9:56 PM IST
പ​ത്ത​നം​തി​ട്ട: ക്രി​സ്തു​വി​ലൂ​ടെ വെ​ളി​പ്പെ​ട്ട സ്നേ​ഹം ലോ​ക​ത്തി​നു ന​ൽ​കാ​ൻ വി​ശ്വാ​സ സ​മൂ​ഹ​ത്തി​നു ക​ഴി​യ​ണ​മെ​ന്ന് ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത. മാ​ർ​ത്തോ​മാ സ​ഭ റാ​ന്നി - നി​ല​യ്ക്ക​ൽ ഭ​ദ്രാ​സ​ന ക​ണ്‍​വ​ൻ​ഷ​ൻ പ​ത്ത​നം​തി​ട്ട മാ​ർ​ത്തോ​മാ പ​ള്ളി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ​മ​കാ​ലി​ക സം​ഭ​വ​ങ്ങ​ളു​മാ​യി ചേ​ർ​ത്തു​വ​ച്ചു ദൈ​വ​വ​ച​നം പ​ഠി​ക്ക​ണം. ഇ​തു ജീ​വി​ത​ത്തി​ൽ രൂ​പാ​ന്ത​രം ഉ​ണ്ടാ​ക്ക​ണം. പാ​പ​ത്തെ​ക്കു​റി​ച്ചു ബോ​ധം വ​ര​ണം. പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക​ളി​ൽ ദൈ​വ സ്നേ​ഹം വെ​ളി​പ്പെ ടു​ത്തു​ന്ന​വ​രാ​യി മാ​റ​ണ​മെ​ന്നും മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു. ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ തോ​മ​സ് മാ​ർ തീ​മോ​ത്തി​യോ​സ് എ​പ്പി​സ്കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​വ. മാ​ത്യു സ​ഖ​റി​യ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​കാ​രി ജ​ന​രാ​ൾ വെ​രി. റ​വ. കെ. ​ഒ. പീ​ലി​പ്പോ​സ്, ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. പി. ​എ. ഏ​ബ്ര​ഹാം, ട്ര​ഷ​റ​ർ സ​ജി മു​ക്ക​ര​ണ​ത്ത്, ഇ​ട​വ​ക വി​കാ​രി റ​വ. സി. ​വി. സൈ​മ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.