കൃ​ഷി​യി​ട​ങ്ങ​ളി​ലും റ​ബ​ർ തോ​ട്ട​ങ്ങ​ളി​ലും കാ​ട്ടു​പ​ന്നി​യു​ടെ വി​ള​യാ​ട്ടം
Thursday, January 14, 2021 9:59 PM IST
പെ​രു​ന്പെ​ട്ടി: പെ​രു​ന്പെ​ട്ടി, വാ​യ്പൂ​ര് മേ​ഖ​ല​ക​ളി​ൽ കാ​ട്ടു​പ​ന്നി​യു​ടെ ശ​ല്യം അ​തി​രൂ​ക്ഷ​മാ​യി. പ​ക​ൽ​സ​മ​യ​ത്തു പോ​ലും പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തെ ഭ​യ​ന്നാ​ണ് നാ​ട്ടു​കാ​ർ ക​ഴി​യു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം ക​ട​യി​ൽ ക​യ​റി പ​ന്നി നാ​ശം​വ​രു​ത്തി​യി​രു​ന്നു.
ക​പ്പ, ചേ​ന്പ് തു​ട​ങ്ങി​യ കി​ഴ​ങ്ങു​വ​ർ​ഗ കൃ​ഷി​ക​ൾ പ​ല​ഭാ​ഗ​ങ്ങ​ളി​ലും വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു.
കൃ​ഷി​യി​ട​ങ്ങ​ളി​ൽ ക​യ​റു​ന്ന പ​ന്നി​ക്കൂ​ട്ടം വി​ള​ക​ൾ പൂ​ർ​ണ​മാ​യി ന​ശി​പ്പി​ക്കു​ന്ന പ്ര​വ​ണ​ത​യാ​ണ് ക​ണ്ടു​വ​രു​ന്ന​ത്. റ​ബ​ർ, തെ​ങ്ങ് ഇ​വ​യു​ടെ തൈ​ക​ൾ പോ​ലും പൂ​ർ​ണ​മാ​യി ന​ശി​പ്പി​ക്കു​ന്നു. വി​ള​വെ​ത്താ​റാ​യ കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ന്ന​തോ​ടെ ക​ർ​ഷ​ക​ർ ഏ​റെ ദു​രി​ത​ത്തി​ലു​മാ​യി. കാ​ട്ടു​പ​ന്നി​യെ നി​യ​ന്ത്രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക​ളോ വ​നം​വ​കു​പ്പോ എ​ടു​ക്കാ​ത്ത​തി​ൽ ക​ർ​ഷ​ക​ർ പ്ര​തി​ഷേ​ധി​ച്ചു.