മ​ല്ല​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ എ​ൽ​ഡി​എ​ഫ് ബ​ഹി​ഷ്ക​രി​ച്ചു
Friday, January 15, 2021 10:39 PM IST
മ​ല്ല​പ്പ​ള്ളി: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് വിട്ടുനി​ന്നു. ക്വോ​റം തി​ക​യാ​ത്ത​തി​നാ​ൽ യോ​ഗം 19 ലേ​ക്ക് മാ​റ്റി. 19ന് ​ഹാ​ജ​രാ​കു​ന്ന അം​ഗ​ങ്ങ​ൾ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കും.സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്ത​പ്പോ​ൾ കോ​ണ്‍​ഗ്ര​സ്, ബി​ജെ​പി സ​ഖ്യം രൂ​പ​പ്പെ​ട്ട​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ബ​ഹി​ഷ്ക​ര​ണ​മെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ രാ​ജ​ൻ എം. ​ഈ​പ്പ​ൻ പ​റ​ഞ്ഞു.