കോ​ന്നി​യി​ൽ 800 കോ​ടി​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ : സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ ഫ്ളൈ​ഓ​വ​ർ
Friday, January 15, 2021 10:41 PM IST
കോ​ന്നി: കോ​ന്നി​യി​ൽ 800 കോ​ടി​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ളാ​ണ് ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​തെ​ന്ന് കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ.ക​ഴി​ഞ്ഞ കാ​ൽ​നൂ​റ്റാ​ണ്ടി​നി​ടെ​യി​ലെ ഏ​റ്റ​വും വ​ലി​യ വി​ക​സ​ന നേ​ട്ട​മാ​ണ് ക​ഴി​ഞ്ഞ ര​ണ്ട് ബ​ജ​റ്റു​ക​ളി​ലും നി​യോ​ജ​ക​മ​ണ്ഡ​ലം കൈ​വ​രി​ച്ച​തെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

.കോ​ന്നി ബൈ​പാ​സി​ന് ബ​ജ​റ്റി​ൽ 40 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. പ​ത്ത​നം​തി​ട്ട, പു​ന​ലൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​ർ​ക്ക് ടൗ​ണി​ൽ എ​ത്താ​തെ ബൈ​പാ​സ് വ​ഴി പോ​കാ​ൻ ക​ഴി​യും. പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ റോ​ഡ് വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ന്നി സെ​ൻ​ട്ര​ൽ ജം​ഗ്ഷ​ൻ വ​ലി​യ നി​ല​യി​ൽ വി​ക​സി​ക്കു​ക​യാ​ണ്. കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് ആം​ബു​ല​ൻ​സും മ​റ്റും സെ​ൻ​ട്ര​ൽ ജം​ഗ്ഷ​ൻ ക​ട​ന്ന് പോ​കാ​ൻ ട്രാ​ഫി​ക് ത​ട​സം ഒ​ഴി​വാ​ക്കേ​ണ്ട​തു​ണ്ട്. മെ​ഡി​ക്ക​ൽ കോ​ള​ജ് യാ​ത്ര അ​ട​ക്കം സു​ഗ​മ​മാ​ക്കാ​ൻ സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ ഫ്ളൈ​ഓ​വ​ർ ആ​വ​ശ്യ​മാ​ണ്. ഇ​തി​നാ​യി 70 കോ​ടി രൂ​പ വ​ക​യി​രു​ത്തി.പ്ര​മാ​ട​ത്ത് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലു​ള്ള സ്റ്റേ​ഡി​യം നി​ർ​മി​ക്കാ​ൻ 10 കോ​ടി രൂ​പ ബ​ജ​റ്റി​ൽ അ​നു​വ​ദി​ച്ചു. ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ക്കു​ന്ന സ്റ്റേ​ഡി​യം സം​സ്ഥാ​ന​ത്തെ കാ​യി​ക ഭൂ​പ​ട​ത്തി​ൽ കോ​ന്നി​യ്ക്കും സ്ഥാ​നം ന​ല്കും.

കോ​ന്നി​യി​ൽ ജു​ഡീ​ഷ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടെ പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ​ക്കാ​യി 10 കോ​ടി ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി.ക​ല​ഞ്ഞൂ​രി​ൽ പു​തി​യ സ​ർ​ക്കാ​ർ പോ​ളി​ടെ​ക്നി​ക്കി​നാ​യി 50 കോ​ടി ബ​ജ​റ്റി​ൽ അ​നു​വ​ദി​ച്ചു. മ​ല​ഞ്ച​ര​ക്ക് സു​ഗ​ന്ധ​വ്യ​ഞ്ജ​ന സം​ഭ​ര​ണ സം​സ്ക​ര​ണ കേ​ന്ദ്രം ത​ണ്ണി​ത്തോ​ട്ടി​ലാ​ണ് അ​നു​വ​ദി​ച്ച​ത്. ര​ണ്ടു കോ​ടി രൂ​പ​യാ​ണ് ബ​ജ​റ്റു വി​ഹി​തം.കോ​ന്നി​യി​ൽ പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സ് നി​ർ​മാ​ണ​ത്തി​നാ​യി 10 കോ​ടി അ​നു​വ​ദി​ച്ചു.വ​ള്ളി​ക്കോ​ട്ട് ഗ​വ​ണ്‍​മെ​ന്‍റ് ഐ​ടി​ഐ തു​ട​ങ്ങു​ന്ന​തി​ലേ​ക്ക് 25 കോ​ടി രൂ​പ വ​ക​യി​രു​ത്തി.കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പേ​വാ​ർ​ഡ് അ​നു​വ​ദി​ച്ചു.

ഇ​തി​നാ​യി 5 കോ​ടി​യ​ണ് ബ​ജ​റ്റ് വി​ഹി​തം. നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ നൂ​റു കോ​ടി രൂ​പ​യു​ടെ റോ​ഡു​വി​ക​സ​ന പ​ദ്ധ​തി​ക​ളാ​ണ് ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച​തെ​ന്ന് എം.​എ​ൽ.​എ പ​റ​ഞ്ഞു. കൈ​പ്പ​ട്ടൂ​ർ - വ​ള്ളി​ക്കോ​ട് (6 കോ​ടി), 22 ാം ബ്ലോ​ക്ക് സീ​ത​ത്തോ​ട് - കൊ​ച്ചു​കോ​യി​ക്ക​ൽ - അ​ളി​യ​ൻ​മു​ക്ക് - ആ​ങ്ങ​മൂ​ഴി - കോ​ട്ട​മ​ണ്‍ പാ​റ - അ​ള്ളു​ങ്ക​ൽ - മ​ണ​ക്ക​യം (30 കോ​ടി), കൊ​ക്കാ​ത്തോ​ട് - ക​ല്ലേ​ലി (10 കോ​ടി), ക​ല്ലേ​ലി - ഉൗ​ട്ടു​പാ​റ (3 കോ​ടി), എ​ര​പ്പ​ക്കു​ഴി പ്ര​മാ​ടം - വ​ല​ഞ്ചു​ഴി അ​ന്പ​ലം റോ​ഡ് (20 കോ​ടി), ആ​ഞ്ഞി​ലി​കു​ന്ന് - ഇ​രു​ന്പ​ൻ തോ​ട് - മ​ല​യാ​ല​പ്പു​ഴ (23 കോ​ടി), മ​ഞ്ഞ​ക്ക​ട​ന്പ് - മാ​വ​നാ​ൽ ( 8 കോ​ടി), ഏ​നാ​ദി​മം​ഗ​ലം - പ​ന്നി​വി​ഴ റോ​ഡ് (15 കോ​ടി).