സം​സ്ഥാ​ന ബ​ജ​റ്റ് പ്ര​വാ​സി​ക​ളെ അ​വ​ഗ​ണി​ച്ചു: സാ​മു​വ​ൽ കി​ഴ​ക്കു​പു​റം
Saturday, January 16, 2021 10:48 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള​ത്തി​ന്‍റെ സ​മ്പ​ദ് വ്യ​വ​സ്ഥ​യു​ടെ ന​ട്ടെ​ല്ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​വാ​സി​ക​ളെ സം​സ്ഥാ​ന ബ​ജ​റ്റി​ൽ .അ​വ​ഗ​ണി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് കേ​ര​ളാ പ്ര​ദേ​ശ് പ്ര​വാ​സി കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​മു​വ​ൽ കി​ഴ​ക്കു​പു​റം കു​റ്റ​പ്പെ​ടു​ത്തി. കോ​വി​ഡ് രോ​ഗം ബാ​ധി​ച്ച് മ​ര​ണ​മ​ട​ഞ്ഞ പ്ര​വാ​സി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് യാ​തൊ​രു​വി​ധ സാ​മ്പ​ത്തി​ക സ​ഹാ​യ​വും ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ക്കാ​തി​രു​ന്ന​ത് ക​ടു​ത്ത അ​നീ​തി​യാ​ണ്.
ആ​യി​ര​ക്ക​ക്ക​ണ​ക്കി​ന് പ്ര​വാ​സി​ക​ൾ തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട് നാ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇ​വ​ർക്ക് ​തൊ​ഴി​ൽ ന​ല്കു​ന്ന​തി​നോ, പു​ന:​ര​ധി​വാ​സ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നോ സം​സ്ഥാ​ന ബ​ജ​റ്റി​ൽ കാ​ര്യ​മാ​യ പ​ദ്ധ​തി​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ല. നോ​ർ​ക്കാ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന കോ​ൺ​ട്രി​ബ്യൂ​ട്ട​റി പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ൽ ഇ​പ്പോ​ൾ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന നാ​മ​മാ​ത്ര​മാ​യ പെ​ൻ​ഷ​ൻ വ​ർ​ധ​ന​വ് പ്ര​വാ​സി​ക​ളെ ക​ബ​ളി​പ്പി​ക്കു​ന്ന​തി​നാ​ണെ​ന്നും ഇ​തി​നു പ​ക​രം മ​റ്റ് വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ന​ല്ക​കു​ന്ന​തു പോ​ലെ മ​ട​ങ്ങി എ​ത്തു​ന്ന എ​ല്ലാ പ്ര​വാ​സി​ക​ൾ​ക്കും ഉ​പാ​ധി​ര​ഹി​ത​മാ​യി മ​തി​യാ​യ പെ​ൻ​ഷ​ൻ ന​ട​പ്പാ​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്ന് പ്ര​വാ​സി കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.