സാ​ക്ഷ​ര​താ മി​ഷ​ന്‍ തു​ല്യ​താ കോ​ഴ്സി​ലേ​ക്ക് അ​ഡ്മി​ഷ​ന്‍ ആ​രം​ഭി​ച്ചു ‌‌
Saturday, January 16, 2021 10:48 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ന്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​മാ​യി ചേ​ര്‍​ന്ന് ന​ട​ത്തു​ന്ന തു​ല്യ​താ കോ​ഴ്സു​ക​ളി​ലേ​ക്ക് അ​ഡ്മി​ഷ​ന്‍ ആ​രം​ഭി​ച്ചു.
പ​ത്താം​ത​രം തു​ല്യ​ത, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി തു​ല്യ​താ കോ​ഴ്സു​ക​ളി​ലേ​ക്കാ​ണ് അ​ഡ്മി​ഷ​ന്‍ ആ​രം​ഭി​ച്ച​ത്. 2021 ഫെ​ബ്രു​വ​രി 28 ന് ​അ​ഡ്മി​ഷ​ന്‍ അ​വ​സാ​നി​ക്കും. ഈ ​കോ​ഴ്സു​ക​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​നാ​യി ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സാ​ക്ഷ​ര​താ പ്രേ​ര​കു​മാ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ‌
ഓ​ണ്‍ ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ വ​ഴി​യാ​ണ് അ​ഡ്മി​ഷ​ന്‍. വെ​ബ്‌​സൈ​റ്റ് അ​ഡ്ര​സ്: literacymissionkerala.orgഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ത​ല​ത്തി​ല്‍ കൊ​മേ​ഴ്സ്, ഹ്യൂ​മാ​നി​റ്റീ​സ് ഗ്രൂ​പ്പു​ക​ള്‍ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ‌
ഞാ​യ​റാ​ഴ്ച​ക​ളി​ലും പൊ​തു​അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും സ​മ്പ​ര്‍​ക്ക പ​ഠ​ന ക്ലാ​സു​ക​ള്‍ വ​ഴി​യാ​ണ് അ​ധ്യാ​പ​നം ന​ട​ത്തു​ന്ന​ത്.
ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ തെ​ര​ഞ്ഞെ​ടു​ത്ത സ്‌​കൂ​ളു​ക​ളി​ലാ​ണു സ​മ്പ​ര്‍​ക്ക പ​ഠ​ന ക്ലാ​സു​ക​ള്‍ ന​ട​ത്തു​ന്ന​ത്.
വി​ശ​ദ വി​വ​ര​ങ്ങ​ള്‍​ക്ക് പ​ത്ത​നം​തി​ട്ട ടൗ​ണി​ലു​ള​ള മി​നി സി​വി​ല്‍ സ്‌​റ്റേ​ഷ​ന്‍റെ നാ​ലാം നി​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജി​ല്ലാ സാ​ക്ഷ​ര​താ മി​ഷ​ന്‍ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍ : 0468 2220799. ‌