ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ചോ​ദ്യം ചെ​യ്ത് ഹ​ര്‍​ജി
Sunday, January 17, 2021 10:36 PM IST
കോ​ഴ​ഞ്ചേ​രി: കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് തെ​ള്ളി​യൂ​ര്‍ ഡി​വി​ഷ​നി​ലെ തെ​ര​ഞ്ഞെ​ടു​പ്പു ചോ​ദ്യം ചെ​യ്ത് ഹ​ര്‍​ജി. എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ആ​യി​രു​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ലെ ഷെ​റി​ന്‍ തോ​മ​സാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. ഹ​ര്‍​ജി പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി ഫ​യ​ലി​ല്‍ സ്വീ​ക​രി​ച്ചു.
കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കോ​ണ്‍​ഗ്ര​സി​ലെ ലാ​ലു തോ​മ​സാ​ണ് ഡി​വി​ഷ​നി​ല്‍ നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.
ഡി​വി​ഷ​നി​ലെ ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ലെ ബാ​ല​റ്റ് പേ​പ്പ​റി​ല്‍ ത​ന്‍റെ പേ​ര് ഷെ​റി​ന്‍ എ​ന്നു മാ​ത്രം രേ​ഖ​പ്പെ​ടു​ത്തി​യ​തി​നെ​തി​രെ​യാ​ണ് സ്ഥാ​നാ​ര്‍​ഥി​യു​ടെ പ​രാ​തി. ആ​ധാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളി​ലെ​ല്ലാം ത​ന്‍റെ പേ​ര് ഷെ​റി​ന്‍ തോ​മ​സ് എ​ന്നാ​ണെ​ന്നു ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.
നാ​മ​നി​ര്‍​ദ്ദേ​ശ പ​ത്രി​ക​യി​ലും ഷെ​റി​ന്‍ തോ​മ​സ് എ​ന്നാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ ഷെ​റി​ന്‍ എ​ന്നു മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​ക്കാ​ര​ണം പ​റ​ഞ്ഞാ​ണ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍ ഇ​ല​ക്ട്രോ​ണി​ക് ബാ​ല​റ്റ് പേ​പ്പ​റി​ല്‍ ഷെ​റി​ന്‍ എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ര​ണ്ടി​ല ചി​ഹ്ന​ത്തോ​ടൊ​പ്പം ത​ന്‍റെ പേ​ര് ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ള്‍ ത​ന്നെ തെ​റ്റ് ചൂ​ണ്ടി​ക്കാ​ട്ടി റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​ക്ക് രേ​ഖാ​മൂ​ലം പ​രാ​തി ന​ല്‍​കി​യി​രു​ന്നു​വെ​ന്ന് ഷെ​റി​ന്‍ പ​റ​ഞ്ഞു. കൂ​ടാ​തെ ജി​ല്ലാ വ​ര​ണാ​ധി​കാ​രി​യാ​യ ക​ള​ക്ട​ര്‍​ക്കും ചീ​ഫ് ഇ​ല​ക്ഷ​ന്‍ ക​മ്മീ​ഷ​ണ​ര്‍​ക്കും ഫാ​ക്സ് മു​ഖേ​ന പ​രാ​തി ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ പ​രാ​തി​യൊ​ന്നും മു​ഖ​വി​ല​ക്കെ​ടു​ക്കാ​തെ ഷെ​റി​ന്‍ എ​ന്നു​മാ​ത്ര​മാ​ണ് വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ഇ​ത് പ​ഞ്ചാ​യ​ത്ത് രാ​ജ് ആ​ക്ടി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ട്ട​ങ്ങ​ളു​ടെ ക​ടു​ത്ത ലം​ഘ​ന​മാ​ണെ​ന്നും നാ​മ​നി​ര്‍​ദ്ദേ​ശ പ​ത്രി​ക​യി​ല്‍ എ​ങ്ങ​നെ​യാ​ണോ പേ​ര് ന​ല്‍​കി​യി​രി​ക്കു​ന്ന​ത് ആ ​പേ​ര് ത​ന്നെ​യാ​ണ് ബാ​ല​റ്റ് പേ​പ്പ​റി​ല്‍ ഉ​ണ്ടാ​കേ​ണ്ട​തും എ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ ണ് അ​ഡ്വ. അ​ജി​ത് പ്ര​ഭാ​വ് മു​ഖാ​ന്തി​രം കേ​സ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.