കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​യ്ക്ക​ലും പ്ര​തി​സ​ന്ധി​യി​ല്‍
Sunday, January 17, 2021 10:36 PM IST
പ​ത്ത​നം​തി​ട്ട: തോ​ക്ക് കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന​വ​ര്‍ തി​രി​കെ ന​ല്‍​ക​ണ​മെ​ന്ന അ​പ്ര​തീ​ക്ഷി​ത​മാ​യ ഉ​ത്ത​ര​വു​മാ​യി പോ​ലീ​സ്. സാ​ധാ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പു സ​മ​യ​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ് ലൈ​സ​ന്‍​സു​ള്ള തോ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ ഇ​തു തി​രി​കെ ന​ല്‍​കേ​ണ്ട​ത്. എ​ന്നാ​ല്‍ ജി​ല്ല​യി​ലെ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ തോ​ക്ക് പി​ടി​ച്ചു​വാ​ങ്ങാ​ന്‍ തീ​രു​മാ​ന​മെ​ടു​ത്തി​രി​ക്കു​ക​യാ​ണ്.
തോ​ക്ക് ലൈ​സ​ന്‍​സു​ള്ള​വ​ര്‍ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സ​റ​ണ്ട​ര്‍ ചെ​യ്യ​ണ​മെ​ന്ന് വാ​ക്കാ​ലു​ള്ള അ​റി​യി​പ്പു​മാ​യി പോ​ലീ​സ് എ​ത്തി​യി​രി​ക്കു​ന്ന​ത്.
എ​ന്നാ​ല്‍, പോ​ലീ​സി​ന്‍റെ നി​ര്‍​ദേ​ശം അ​ന​വ​സ​ര​ത്തി​ലും അ​നാ​വ​ശ്യ​വു​മാ​ണെ​ന്നും ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​വു​മാ​ണെ​ന്ന് തോ​ക്ക് ഉ​ട​മ​ക​ള്‍ പ​റ​യു​ന്നു. 350 ഓ​ളം പേ​ര്‍​ക്ക് ജി​ല്ല​യി​ല്‍ തോ​ക്ക് ലൈ​സ​ന്‍​സു​ണ്ട്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​മാ​യി തോ​ക്ക് സ​റ​ണ്ട​ര്‍ ചെ​യ്തി​രു​ന്നു. ഇ​തു തി​രി​കെ ല​ഭി​ച്ചി​ട്ട് ര​ണ്ടാ​ഴ്ച ആ​യി​ട്ടി​ല്ല.
പെ​രു​മ്പെ​ട്ടി, കീ​ഴ് വാ​യ്പൂ​ര് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​ന്നാ​ണ് തോ​ക്ക് സ​റ​ണ്ട​ര്‍ ചെ​യ്യാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് ഉ​ട​മ​ക​ള്‍​ക്ക് അ​റി​യി​പ്പ് ല​ഭി​ച്ച​ത്. ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പെ​ട്ട​വ​ര്‍, സം​ഘ​ര്‍​ഷ​മു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ള​ള സ്ഥ​ല​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​വ​ര്‍ എ​ന്നി​വ​രു​ടെ തോ​ക്കു​ക​ള്‍ ഇ​ക്കാ​ല​യ​ള​വി​ല്‍ വാ​ങ്ങി​വ​യ്ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം. സാ​ധാ​ര​ണ​ഗ​തി​യി​ല്‍ ലൈ​സ​ന്‍​സു​ള്ള എ​ല്ലാ​വ​രി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്ത് തോ​ക്ക് വാ​ങ്ങി​വ​യ്ക്കാ​റു​ണ്ട്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ത്ത​രം അ​റി​യി​പ്പി​ന് പ്ര​സ​ക്തി​യി​ല്ലെ​ന്നാ​ണ് തോ​ക്കു​ട​മ​ക​ളു​ടെ വാ​ദം. അ​റി​യി​പ്പ് ന​ല്‍​കേ​ണ്ട അ​ധി​കാ​രി ജി​ല്ലാ ക​ള​ക്ട​റാ​ണ്. ക​ള​ക്ട​റും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യും അ​ട​ങ്ങു​ന്ന സ​മി​തി​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത്. സാ​ധാ​ര​ണ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഇ​ക്കാ​ര്യ​ത്തി​ല്‍ അ​റി​യി​പ്പ് ന​ല്‍​കാ​ന്‍ ആ​കി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി​യും വ്യ​ക്ത​മാ​ക്കി​യ​താ​ണ്. ര​ണ്ട് പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ ന​ല്‍​കി​യ നി​ര്‍​ദേ​ശം പി​ന്നാ​ലെ മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്കു വ്യാ​പി​പ്പി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.
കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​യ ജി​ല്ല​യി​ല്‍ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച ലൈ​സ​ന്‍​സു​ള്ള തോ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി ജാ​ഗ്ര​താ​സ​മി​തി​ക​ള്‍ രൂ​പീ​ക​രി​ച്ചു വ​രി​ക​യാ​ണ്. ഇ​ത്ത​ര​ത്തി​ല്‍ ജാ​ഗ്ര​താ​സ​മി​തി തീ​രു​മാ​ന​പ്ര​കാ​രം ശ​ല്യ​ക്കാ​രാ​യ കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​യ്ക്കാ​ന്‍ ലൈ​സ​ന്‍​സു​ള്ള തോ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ എം ​പാ​ന​ല്‍ ചെ​യ്തു​വ​രി​ക​യാ​ണ്. ഇ​തി​നി​ടെ​യി​ലാ​ണ് തോ​ക്ക് പി​ടി​ച്ചു​വാ​ങ്ങാ​നു​ള്ള പോ​ലീ​സ് നീ​ക്കം.
നി​ര്‍​ദേ​ശി​ക്ക​പ്പെ​ട്ട സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ തോ​ക്ക് തി​രി​കെ വാ​ങ്ങി​യാ​ലും ഇ​ത് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ സൗ​ജ​ന്യ​മാ​യി സൂ​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ. എ​ന്നാ​ല്‍, തോ​ക്കു​മാ​യി ചെ​ല്ലു​ന്ന​വ​രോ​ട് തോ​ക്ക് സൂ​ക്ഷി​ക്കു​ന്ന സ്വ​കാ​ര്യ ഏ​ജ​ന്‍​സി​യി​ലേ​ക്കാ​ണ് പോ​ലീ​സ് പ​റ​ഞ്ഞു​വി​ടു​ന്ന​ത്. പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ തോ​ക്ക് സൂ​ക്ഷി​ക്കാ​ന്‍ സൗ​ക​ര​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് ഇ​ങ്ങ​നെ ചെ​യ്യു​ന്ന​തെ​ന്ന് പ​റ​യു​ന്നു. ലൈ​സ​ന്‍​സ്ഡ് ഏ​ജ​ന്‍​സി ഒ​രു മാ​സ​ത്തേ​ക്ക് തോ​ക്ക് സൂ​ക്ഷി​ക്കു​ന്ന​തി​ന് 200 - 300 രൂ​പ ഈ​ടാ​ക്കു​ന്നു​ണ്ട്.