പ​ട്ടി​ക ജാ​തി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ 500 പ​ഠ​ന മു​റി​ക​ള്‍
Sunday, January 17, 2021 10:36 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ പ​ട്ടി​ക ജാ​തി വി​ഭാ​ഗ​ത്തി​ല്‍​പെ​ട്ട വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ഠ​ന നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​ന്‍ 2020-2021 പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ഒ​രു​ങ്ങു​ന്ന​ത് 500 പ​ഠ​ന​മു​റി​ക​ള്‍.

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നി​ല​വി​ലെ വീ​ടി​നൊ​പ്പം പ​ഠ​ന​മു​റി നി​ര്‍​മി​ക്കു​ന്ന​തി​നു ര​ണ്ടു ല​ക്ഷം രൂ​പ വീ​ത​മാ​ണ് പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

സ​ര്‍​ക്കാ​ര്‍, എ​യ്ഡ​ഡ്, ടെ​ക്നി​ക്ക​ല്‍, സ്പെ​ഷ​ല്‍ സ്‌​കൂ​ളു​ക​ളി​ല്‍ എ​ട്ട്, ഒ​ന്പ​ത്, പ​ത്ത്, 11, 12 ക്ലാ​സു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന ജി​ല്ല​യി​ലെ വാ​ര്‍​ഷി​ക വ​രു​മാ​നം ഒ​രു ല​ക്ഷം രൂ​പ​യി​ല്‍ താ​ഴെ​യു​ള്ള കു​ടും​ബ​ങ്ങ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണു വീ​ടി​നൊ​പ്പം പ​ഠ​ന​മു​റി ഒ​രു​ക്കു​ന്ന​തി​നു ധ​ന​സ​ഹാ​യം ല​ഭി​ക്കു​ന്ന​ത്.

ജി​ല്ല​യി​ല്‍ 467 പേ​ര്‍ പ​ഠ​ന​മു​റി നി​ര്‍​മാ​ണം ആ​രം​ഭി​ച്ചു. 74 പേ​ര്‍ പ​ഠ​ന​മു​റി​ക​ളു​ടെ നി​ര്‍​മ്മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ചു ക​ഴി​ഞ്ഞു. ധ​ന​സ​ഹാ​യ തു​ക ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ വ​ഴി​യാ​ണു വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. പ​ദ്ധ​തി പ്ര​കാ​രം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്കു ധ​ന​സ​ഹാ​യ തു​ക നാ​ലു ഗ​ഡു​ക്ക​ളാ​യാ​ണു വി​ത​ര​ണം ചെ​യ്തു​വ​രു​ന്ന​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ അ​ടി​ത്ത​റ നി​ർ​മാ​ണ​ത്തി​ന് 30,000 രൂ​പ, ഒ​രു വാ​തി​ല്‍, ര​ണ്ടു പാ​തി​ക​ക​ളു​ള്ള ര​ണ്ടു ജ​ന​ലു​ക​ള്‍ എ​ന്നി​വ​യു​ടെ ക​ട്ടി​ള​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​ത് ഉ​ള്‍​പ്പെ​ടെ ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ 60,000 രൂ​പ​യും മൂ​ന്നാം ഘ​ട്ട​മാ​യി കോ​ണ്‍​ക്രീ​റ്റിം​ഗ്, പ്ലാ​സ്റ്റ​റിം​ഗ്, ടൈ​ലു​ക​ള്‍ പാ​കു​ന്ന​ത് ഉ​ള്‍​പ്പെ​ടെ ചെ​യ്യു​ന്ന​തി​ന് 80,000 രൂ​പ​യും നാ​ലാം ഘ​ട്ട​മാ​യി വാ​തി​ല്‍, ജ​ന​ല്‍, പു​സ്ത​കം സൂ​ക്ഷി​ക്കു​ന്ന​തി​നു​ള്ള അ​ല​മാ​ര എ​ന്നി​വ സ്ഥാ​പി​ക്കു​ന്ന​തി​നും വൈ​ദ്യു​തീ​ക​ര​ണ​ത്തി​നു​മാ​യി 30,000 രൂ​പ​യും ന​ല്‍​കും.
ഗ്രാ​മ​സ​ഭ​ക​ളി​ലെ പ​ട്ടി​ക​യാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ച്ച​ത്. പ​ട്ടി​ക​ജാ​തി വ​കു​പ്പി​ല്‍ നി​ന്നും മ​റ്റു ഏ​ജ​ന്‍​സി​ക​ളി​ല്‍ നി​ന്നും ഇ​തേ ആ​വ​ശ്യ​ത്തി​ന് ധ​ന​സ​ഹാ​യം ല​ഭി​ക്കാ​ത്ത​വ​രാ​ണ് ഈ ​പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക​താ​ക്ക​ള്‍.

പ​ഠ​ന​മു​റി​ക്കാ​യി 120 ച​തു​ര​ശ്ര അ​ടി മു​റി നി​ര്‍​മി​ച്ച് മേ​ല്‍​ക്കൂ​ര കോ​ണ്‍​ക്രീ​റ്റ് ചെ​യ്യു​ന്നു. ചു​വ​രു​ക​ള്‍ പ്ലാ​സ്റ്റ​റിം​ഗ് ചെ​യ്ത് പു​സ്ത​ക​ങ്ങ​ള്‍ സൂ​ക്ഷി​ക്കു​ന്ന​തി​നു​ള്ള ഭി​ത്തി അ​ല​മാ​ര​യും സ്ഥാ​പി​ക്കു​ന്നു. ത​റ​ക്ക് ടൈ​ലു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്നു.

വൈ​ദ്യു​തീ​ക​രി​ച്ച് ലൈ​റ്റ്, ഫാ​ന്‍ എ​ന്നി​വ പ​ഠ​ന​മു​റി​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കു​ന്നു​ണ്ട്. നി​ര്‍​മ്മാ​ണ​ത്തി​ന്റെ ഓ​രോ ഘ​ട്ട​ത്തി​ലും ബ​ന്ധ​പ്പെ​ട്ട പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ര്‍​മാ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്യും.