സ​ഭ​ക​ൾ ത​മ്മി​ലു​ള്ള ഐ​ക്യ​വും സ​ഹ​ക​ര​ണ​വു​മാ​ണ് സ​മൂ​ഹ​ത്തി​നു ന​ല്കു​ന്ന ഉ​ത്ത​മ​സാ​ക്ഷ്യം: ആ​ർ​ച്ച്ബി​ഷ​പ്
Sunday, January 17, 2021 10:36 PM IST
തി​രു​വ​ല്ല: ക്രൈ​സ്ത​വ സ​ഭ​ക​ൾ ത​മ്മി​ലു​ള്ള ഐ​ക്യ​വും പ​ര​സ്പ​ര സ​ഹ​ക​ര​ണ​വും കാ​ല​ഘ​ട്ട​ത്തി​ന്‍റെ വ​ലി​യ ആ​വ​ശ്യ​മാ​ണെ​ന്നും സ​മൂ​ഹ​ത്തി​നു ന​ല്കാ​ൻ ക​ഴി​യു​ന്ന മി​ക​ച്ച സാ​ക്ഷ്യ​മാ​ണ് അ​തെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത.
തി​രു​വ​ല്ല ക്ല​ർ​ജി ഫെ​ലോ​ഷി​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന സ​ഭൈ​ക്യ​വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള അ​ഷ്ഠ​ദി​ന പ്രാ​ർ​ഥ​ന​യു​ടെ ഉ​ദ്ഘാ​ട​നം തി​രു​വ​ല്ല എ​സ്‌​സി​എ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ ക്കു​ക​യാ​യി​രു​ന്നു മെ​ത്രാ​പ്പോ​ലീ​ത്ത.
ഫെ​ലോ​ഷി​പ്പി​ന്‍റെ പ്ര​സി​ഡ​ന്‍റ് റ​വ. ഡോ. ​ഐ​സ​ക്ക് പ​റ​പ്പ​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യ റ​വ. ജോ​ജ​ൻ മാ​ത്യൂ​സ് ജോ​ൺ, ഫാ. ​സ്ക​റി​യ പ​റ​പ്പ​ള്ളി​ൽ, ഫാ. ​റെ​ജി മാ​ത്യു, ഫാ. ​ചെ​റി​യാ​ൻ ജേ​ക്ക​ബ്, ഫാ. ​കു​ര്യ​ൻ കി​ഴ​ക്കേ​ക്ക​ര, റ​വ. ജി​ജോ പി. ​സ​ണ്ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
തു​ട​ർ​ന്നു​ള്ള എ​ട്ട് ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ ഇ​ട​വ​ക​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​യി പ്രാ​ർ​ഥ​നാ ശു​ശ്രൂ​ഷ ന​ട​ക്കും.
സ​മാ​പ​ന​ദി​വ​സ​മാ​യ 25നു ​തി​രു​വ​ല്ല സെ​ന്‍റ് ജോ​ൺ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ ക​ത്തീ​ഡ്ര​ലി​ൽ ന​ട​ക്കു​ന്ന പ്രാ​ർ​ഥ​നാ​ശു​ശ്രൂ​ഷ​യി​ൽ ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ്, യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം മെ​ത്രാ​പ്പോ​ലീ​ത്ത, സി​എ​സ്ഐ സ​ഭ​യു​ടെ നി​യു​ക്ത ബി​ഷ​പ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.