ശ​ബ​രി​മ​ല​യി​ൽ വെ​ർ​ച്വ​ൽ ക്യൂ ​ സം​വി​ധാ​നം തു​ട​രും: ഡി​ജി​പി
Monday, January 18, 2021 10:57 PM IST
ശ​ബ​രി​മ​ല: ശ​ബ​രി​മ​ല​യി​ൽ വ​രും വ​ർ​ഷ​ങ്ങ​ളി​ലും വെ​ർ​ച്ച്വ​ൽ ക്യൂ ​സം​വി​ധാ​നം തു​ട​രു​മെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ അ​റി​യി​ച്ചു.

ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​നം ന​ട​ത്തി​യ ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഈ ​വ​ർ​ഷ​ത്തെ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​നാ​യി പോ​ലീ​സ് പ്ര​ത്യേ​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

ശ​ബ​രി​മ​ല​യു​ടെ ച​രി​ത്ര​ത്തി​ൽ ഇ​ത്ത​ര​മൊ​രു മു​ന്നൊ​രു​ക്കം ആ​ദ്യ​മാ​യാ​ണ്.കോ​വി​ഡ് 19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ശ​ബ​രി​മ​ല​യി​ലെ​ത്തു​ന്ന ഭ​ക്ത​രെ ദ​ർ​ശ​ന​ത്തി​നു​ശേ​ഷം സു​ര​ക്ഷി​ത​രാ​യി മ​ട​ക്കി അ​യയ്​ക്കു​ക എ​ന്ന​താ​യി​രു​ന്നു പ്ര​ധാ​ന ല​ക്ഷ്യം. ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന ഭ​ക്ത​രു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്തി വെ​ർ​ച്ച്വ​ൽ ക്യൂ ​വ​ഴി ഓ​ണ്‍​ലൈ​ൻ ബു​ക്ക് ചെ​യ്ത​വ​ർ​ക്ക് മാ​ത്ര​മാ​ണ് ഈ ​വ​ർ​ഷം ശ​ബ​രി​മ​ല​യി​ലേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച​ത്. ഈ ​സ​ന്പ്ര​ദാ​യം ഏ​റെ ഗു​ണം ചെ​യ്തു.പോ​ലീ​സു​കാ​ർ സ്വ​യം സു​ര​ക്ഷ​യും ഭ​ക്ത​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടേ​യും സു​ര​ക്ഷ​യും നോ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​യി​രു​ന്നു നി​ല​വി​ലു​ണ്ടാ​യി​രു​ന്ന​ത്. ശ​ബ​രി​മ​ല​യി​ൽ സേ​വ​ന​ത്തി​നെ​ത്തി​യ ഏ​താ​നും പോ​ലീ​സു​കാ​ർ കോ​വി​ഡ് ബാ​ധി​ത​രാ​യെ​ങ്കി​ലും തു​ട​ർ​ന്നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഇ​തൊ​രു അ​നു​ഭ​വ പാ​ഠ​മാ​ക്കി. രോ​ഗ​പ്ര​തി​രോ​ധ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കി​യു​ള്ള സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് പി​ന്നീ​ട് ന​ട​പ്പാ​ക്കി​യ​തെ​ന്നും ഡി​ജി​പി പ​റ​ഞ്ഞു.

ഡി​ജി​പി ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​നം ന​ട​ത്തി

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് ദ​ർ​ശ​നം ന​ട​ത്തി. രാ​വി​ലെ ഏ​ഴ​ര​യോ​ടെ പ​ന്പ​യി​ൽ നി​ന്നും പു​റ​പ്പെ​ട്ട അ​ദ്ദേ​ഹം ഒ​ന്പ​തോ​ടെ ദ​ർ​ശ​ന​ത്തി​നാ​യി സോ​പാ​ന​ത്തി​ലെ​ത്തി.

ശ്രീ​കോ​വി​ലി​ന് മു​ന്നി​ൽ കാ​ണി​ക്ക​യ​ർ​പ്പി​ച്ച് തൊ​ഴു​ത പോ​ലീ​സ് മേ​ധാ​വി​ക്ക് പ്ര​സാ​ദം ന​ൽ​കി. തു​ട​ർ​ന്ന് മാ​ളി​ക​പ്പു​റ​ത്തും ദ​ർ​ശ​നം ന​ട​ത്തി. പി​ന്നീ​ട് ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രെ​യും മേ​ൽ​ശാ​ന്തി വി.​കെ. ജ​യ​രാ​ജ് പോ​റ്റി​യെ​യും സ​ന്ദ​ർ​ശി​ച്ചു. മ​ക​ൻ അ​നീ​ത് തേ​ജി​യും ഡി​ജി​പി​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. സ​ന്നി​ധാ​നം ദേ​വ​സ്വം എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ വി.​എ​സ്.​രാ​ജേ​ന്ദ്ര പ്ര​സാ​ദ്, സ​ന്നി​ധാ​നം പോ​ലീ​സ് സ്പെ​ഷ​ൽ ഓ​ഫീ​സ​ർ എ​ൻ.​വി​ജ​യ​കു​മാ​ർ എ​ന്നി​വ​രും ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഡി​ജി​പി​യെ അ​നു​ഗ​മി​ച്ചു.