കോ​ട്ടാ​ങ്ങ​ൽ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ൾ എ​ൽ​ഡി​എ​ഫി​നും യു​ഡി​എ​ഫി​നും
Monday, January 18, 2021 10:59 PM IST
കോ​ട്ടാ​ങ്ങ​ൽ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ മൂ​ന്ന് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ചു, അ​ധ്യ​ക്ഷ​രെ തെ​ര​ഞ്ഞെ​ടു​ത്തു.
ര​ണ്ട് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ൾ എ​ൽ​ഡി​എ​ഫി​നും ഒ​രെ​ണ്ണം യു​ഡി​എ​ഫി​നു​മാ​ണ്. ബി​ജെ​പി, എ​സ്ഡി​പി​ഐ എ​ന്നി​വ​യ്ക്ക് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ൾ ല​ഭി​ച്ചി​ല്ല.വി​ക​സ​നാ​ക​ര്യം: കെ.​പി. ക​രു​ണാ​ക​ര​ൻ (സി​പി​ഐ), ആ​രോ​ഗ്യം വി​ദ്യാ​ഭ്യാ​സം: നീ​ന മാ​ത്യു (സി​പി​എം), ക്ഷേ​മ​കാ​ര്യം: ജോ​ളി ജോ​സ​ഫ് (കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ്) എ​ന്നി​വ​രാ​ണ് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ർ. എ​ൽ​ഡി​എ​ഫി​നും ബി​ജെ​പി​ക്കും അ​ഞ്ചു​വീ​തം അം​ഗ​ങ്ങ​ളു​ള്ള പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ൽ പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ങ്ങ​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ഡി​സം​ബ​ർ 30നു ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​ക എ​സ്ഡി​പി​ഐ അം​ഗം എ​ൽ​ഡി​എ​ഫി​നു വോ​ട്ടു ചെ​യ്ത​തോ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​സി​ഡ​ന്‍റും വൈ​സ് പ്ര​സി​ഡ​ന്‍റും രാ​ജി​വ​ച്ചി​രു​ന്നു. ഇ​തോ​ടെ ധ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക്കും അ​ധ്യ​ക്ഷ​നി​ല്ല. തു​ട​ർ​ന്ന് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ താ​ത്കാ​ലി​ക ചു​മ​ത​ല നി​ർ​വ​ഹി​ക്കാ​നാ​കും.
മ​ല​യാ​ല​പ്പു​ഴ​യി​ലെ ആ​രോ​പ​ണം സ​ത്യ​വി​രു​ദ്ധം: ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി
മ​ല​യാ​ല​പ്പു​ഴ: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ എ​ൽ​ഡി​എ​ഫി​നു വോ​ട്ടു​ചെ​യ്​തു​വെ​ന്ന ബി​ജെ​പി ആ​രോ​പ​ണം വ​സ്തു​താ വി​രു​ദ്ധ​വും അ​ടി​സ്ഥാ​ന​ര​ഹി​ത​വു​മാ​ണെ​ന്ന് ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​മു​വ​ൽ കി​ഴ​ക്കു​പു​റം പ​റ​ഞ്ഞു.പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളാ​യി എ​ലി​സ​ബ​ത്ത് രാ​ജു, ആ​ശ എ​ന്നി​വ​ർ എ​ൽ​ഡി​എ​ഫി​നെ​തി​രെ മ​ത്സ​രി​ച്ചി​രു​ന്നു. ഇ​തു മ​റ​ച്ചു​വ​ച്ചു​കൊ​ണ്ടു​ള്ള ആ​രോ​പ​ണ​മാ​ണ് ബി​ജെ​പി ന​ട​ത്തു​ന്ന​ത്.
റാ​ന്നി ഉ​ൾ​പ്പെ​ടെ​യു​ള്ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ബി​ജെ​പി, എ​ൽ​ഡി​എ​ഫ് കൂ​ട്ടു​കെ​ട്ട് മ​റ​ച്ചു​വ​ച്ച് യു​ഡി​എ​ഫി​നെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​ത് ് വി​രോ​ധാ​ഭാ​സ​മാ​ണെ​ന്ന് ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.