‌ചെ​ങ്ങ​റ ഭൂ​സ​മ​രം ശ​ക്ത​മാ​ക്കും, ക​ള​ക്ട​റേ​റ്റ് ധ​ർ​ണ ഇ​ന്നും നാ​ളെ​യും ‌
Tuesday, January 19, 2021 10:35 PM IST
‌പ​ത്ത​നം​തി​ട്ട: ചെ​ങ്ങ​റ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് പ​ട്ട​യം കി​ട്ടി​യ മു​ഴു​വ​ൻ പേ​ർ​ക്കും വാ​സ​യോ​ഗ്യ​വും കൃ​ഷി​യോ​ഗ്യ​വു​മാ​യ ഭൂ​മി അ​നു​വ​ദി​ച്ചു ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ചെ​ങ്ങ​റ പ​ട്ട​യ അ​വ​കാ​ശി​ക​ൾ ഇ​ന്നും നാ​ളെ​യും ധ​ർ​ണ ന​ട​ത്തും. പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റി​ന് മു​ന്പി​ൽ രാ​വി​ലെ 10ന് ​ന​ട​ത്തു​ന്ന ധ​ർ​ണ ബോ​ധി ചെ​യ​ർ​മാ​ൻ ക​ര​കു​ളം സ​ത്യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. സാ​ധു​ജ​ന വി​മോ​ച​ന വേ​ദി സം​സ്ഥാ​ന ക​ണ്‍​വീ​ന​ർ കെ.​എ. രോ​ഹി​ണി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.‌
ചെ​ങ്ങ​റ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് 2009 ൽ ​സ​ർ​ക്കാ​രു​മാ​യി ന​ട​ന്ന ച​ർ​ച്ച​യി​ൽ1495 പേ​ർ​ക്ക് പ​ട്ട​യം അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​യെ​ങ്കി​ലും ഇ​തു​വ​രെ 588 പേ​ർ​ക്ക് മാ​ത്ര​മാ​ണ് ഭൂ​മി കി​ട്ടി​യ​ത്. ല​ക്ഷ​ക​ണ​ക്കി​ന് ഏ​ക്ക​ർ ഭൂ​മി സ്വ​കാ​ര്യ കു​ത്ത​ക മു​ത​ലാ​ളി​മാ​ർ കൈ​വ​ശം വ​ച്ചി​രി​ക്കു​ന്പോ​ഴാ​ണ് പാ​വ​പ്പെ​ട്ട പ​ട്ടി​ക​ജാ​തി​ക്കാ​ർ ഭൂ​മി​യ്ക്ക് വേ​ണ്ടി അ​ല​യു​ന്ന​ത് പ​ട്ട​യം അ​വ​കാ​ശി​ക​ൾ ആ​രോ​പി​ച്ചു.
ഫെ​ബ്രു​വ​രി​ക്കു മു​ന്പാ​യി ഭൂ​പ്ര​ശ്ന​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​കു​ന്നി​ല്ലെ​ങ്കി​ൽ ത​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള സ്ഥ​ല​ത്തേ​ക്കു ക​ട​ന്നു​ക​യ​റു​മെ​ന്നും സാ​ധു​ജ​ന വി​മോ​ച​ന​വേ​ദി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. സം​സ്ഥാ​ന ക​ണ്‍​വീ​ന​ർ കെ.​എ. രോ​ഹി​ണി, സി.​പി. നാ​രാ​യ​ണ​ൻ, ജി. ​വി​ലാ​സി​നി, ഗോ​പാ​ല​ൻ ഇ​ര​വി​പേ​രൂ​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ‌