മ​ക്ക​പ്പു​ഴ​ ഗേ​റ്റ് റോ​ഡി​ൽ യാ​ത്ര ത​ട​സ​പ്പെ​ട്ടു
Tuesday, January 19, 2021 10:35 PM IST
റാ​ന്നി: പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ റോ​ഡി​ന്‍റെ നി​ർ​മാ​ണ ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ നാ​ട്ടു​കാ​രു​ടെ ഏ​ക ആ​ശ്ര​യ​മാ​യി​രു​ന്ന ഗ്രാ​മീ​ണ റോ​ഡി​ന്‍റെ പ്ര​ധാ​ന റോ​ഡു​മാ​യി സ​ന്ധി​ക്കു​ന്ന ഭാ​ഗം വെ​ട്ടി​ക്കു​ഴി​ച്ച​തു മൂ​ലം ഇ​രു​നൂ​റി​ലേ​റെ കു​ടും​ബ​ങ്ങ​ൾ യാ​ത്രാ സൗ​ക​ര്യ​മി​ല്ലാ​തെ ദു​രി​ത​ത്തി​ൽ. ‌

പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ റോ​ഡി​ലെ മ​ക്ക​പ്പു​ഴ​യ്ക്കു സ​മീ​പ​ത്തു നി​ന്നാ​രം​ഭി​ക്കു​ന്ന മ​ക്ക​പ്പു​ഴ ഗേ​റ്റ് - ചേ​ത്ത​യ്ക്ക​ൽ അ​മ്പ​ലം റോ​ഡി​നാ​ണ് ദു​ർ​ഗ​തി. പ്ര​ധാ​ന റോ​ഡി​നോ​ടു ചേ​ർ​ന്ന് റോ​ഡു​ക​വാ​ടം കു​ഴി​ച്ചി​ട്ടി​രി​ക്കു​ന്ന​തു​മൂ​ലം വാ​ഹ​ന, കാ​ൽ​ന​ട യാ​ത്ര ന​ട​ത്താ​നാ​കാ​ത്ത സ്ഥി​തി​യി​ലാ​ണ്. ഇ​വി​ടെ നി​ന്ന് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ രോ​ഗി​ക​ളെ കൊ​ണ്ട് ആ​ശു​പ​ത്രി​യി​ൽ പോ​കാ​നും മ​റ്റും ക​യ​റ്റി​റ​ക്ക​ങ്ങ​ളു​ള്ള മ​റ്റൊ​രു റോ​ഡി​ലൂ​ടെ പ​ത്തു കി​ലോ​മീ​റ്റ​റി​ലേ​റെ അ​ധി​ക യാ​ത്ര ചെ​യ്ത് പ്ലാ​ച്ചേ​രി​യി​ലോ, മു​ക്ക​ട​യി​ലോ മ​ന്ദ​മ​രു​തി​യി​ലോ എ​ത്തേ​ണ്ട സ്ഥി​തി​യാ​ണ്.

റോ​ഡു മു​ഖം വെ​ട്ടി​ക്കു​ഴി​ച്ച നി​ല​യി​ൽ കി​ട​ക്കു​ന്ന​തു​മൂ​ലം അ​ടു​ത്ത സ​മ​യ​ത്ത് രോ​ഗി​യേ​യും കൊ​ണ്ടു പ​ത്തു കി​ലോ​മീ​റ്റ​റി​ലേ​റെ അ​ധി​ക യാ​ത്ര ചെ​യ്താ​ണ് പ്ര​ധാ​ന റോ​ഡി​ലെ​ത്തി​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടു. ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തു നി​ന്നും അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ളു​ണ്ടാ​ക​ണ​മെ​ന്ന​താ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ‌