റോ​ഡ് വ​ശ​ങ്ങ​ൾ കോ​ൺ​ക്രീ​റ്റ് ചെ​യ്ത് അ​പാ​യ ഭീ​ഷ​ണി ഒ​ഴി​വാ​ക്കി ‌
Tuesday, January 19, 2021 10:36 PM IST
‌റാ​ന്നി: റോ​ഡ് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലാ​ക്കി​യ​തോ​ടെ വ​ശ​ങ്ങ​ൾ അ​പ​ക​ട​ക്കെ​ണി രൂ​പ​പ്പെ​ട്ട​തി​ന് പ​രി​ഹാ​ര​മാ​യി. മ​ഠ​ത്തും​ചാ​ൽ - മു​ക്കൂ​ട്ടു​ത​റ റോ​ഡി​ന്‍റെ ഭാ​ഗ​മാ​യ അ​ങ്ങാ​ടി, ചെ​ട്ടി​മു​ക്ക് റോ​ഡി​ൽ ബൈ​പ​സ് റോ​ഡ് സം​ഗ​മി​ക്കു​ന്നി​ട​മാ​ണ് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി​രു​ന്ന റോ​ഡി​ന്‍റെ വ​ശ​ങ്ങ​ൾ കോ​ൺ​ക്രീ​റ്റ് ഉ​പ​യോ​ഗി​ച്ച് തി​ട്ട​ൽ ബ​ല​പ്പെ​ടു​ത്തി​യ​ത്.
പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി ന​ട​ത്തി​യ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ൾ അ​പ​ക​ട​കെ​ണി​യാ​യി മാ​റി​യി​രു​ന്നു. റോ​ഡി​ന്‍റെ താ​ഴ്‌​ന്ന ഭാ​ഗ​ങ്ങ​ൾ ഉ​യ​ർ​ത്തി​യ​പ്പോ​ൾ പ​ല ഭാ​ഗ​ത്തും വ​ശ​ങ്ങ​ൾ വ​ൻ ഗ​ർ​ത്ത​ങ്ങ​ളാ​യി മ​റി​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ലു​ള്ള റോ​ഡി​ന്‍റെ വ​ശ​ങ്ങ​ൾ കോ​ൺ​ക്രീ​റ്റ് സം​ര​ക്ഷ​ണ​ഭി​ത്തി​ക​ൾ നി​ർ​മി​ക്കു​ന്ന​ത് പു​രോ​ഗ​മി​ക്കു​ക​യാ​ണ്.‌
അ​ങ്ങാ​ടി പി​ജെ​റ്റി ജം​ഗ​ഷ​ൻ മു​ത​ൽ ബൈ​പാ​സ് റോ​ഡു വ​രെ കു​ഴി​ക​ളും വെ​ള്ള​കെ​ട്ടു​മാ​യി യാ​ത്ര ദുഃ​സ​ഹ​മാ​യി​രു​ന്നു. ഇ​ത് പ​രി​ഹ​രി​ക്കാ​നാ​ണ് മ​ഠ​ത്തും​ചാ​ൽ - മു​ക്കൂ​ട്ടു​ത​റ റോ​ഡി​ന്‍റെ ഈ ​ഭാ​ഗം പാ​റ​മ​ക്ക്, ഉ​പ​യോ​ഗി​ച്ച് ഉ​യ​ർ​ത്തി ടാ​ർ ചെ​യ്ത​ത്.
ബി​എം, ബി​സി, നി​ല​വാ​ര​ത്തി​ൽ പ​ണി​യു​ന്ന റോ​ഡ് ടാ​റിം​ഗ് ഒ​രു ഘ​ട്ടം മാ​ത്ര​മേ പൂ​ർ​ത്തി​യാ​യു​ള്ളൂ. അ​ടു​ത്ത ഘ​ട്ടം കൂ​ടി ഇ​നി​യും ന​ട​ക്കാ​നു​ണ്ട്. ‌
അ​ങ്ങാ​ടി പു​ളി​മു​ക്ക് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പൈ​പ്പി​ടീ​ൽ നി​ർ​മാ​ണം ഉ​ള്ള​തി​നാ​ൽ ഈ ​ഭാ​ഗ​ത്തെ റോ​ഡു​പ​ണി മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു.
എ​ന്നാ​ൽ പൈ​പ്പു​ക​ൾ മാ​റ്റി സ്ഥാ​പി​ച്ച് കു​ഴി​ക​ൾ മൂ​ടി​യ​തി​നു ശേ​ഷ​വും റോ​ഡി​ന്‍റെ ഒ​ന്നാം​ഘ​ട്ടം ടാ​റിം​ഗ് പ​ണി​ക​ൾ ക​ഴി​ഞ്ഞെ​ങ്കി​ലും, കു​ടി​വെ​ള്ള വി​ത​ര​ണ കു​ഴ​ലി​ന്‍റെ പ​ണി​ക​ൾ പൂ​ർ​ണ​മാ​കാ​തെ പ​ണി​ത റോ​ഡ്‌ വീ​ണ്ടും വെ​ട്ടി പൊ​ളി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച്, വ​കു​പ്പു​ക​ൾ ത​ർ​ക്ക​ത്തി​ലാ​യ​ത് വി​വാ​ദ​മാ​യി​രു​ന്നു.