ഫാ. ​സ​ഖ​റി​യാ​സ് നെ​ടി​യ​കാ​ലാ​യി​ൽ അ​നു​സ്മ​ര​ണം ‌
Friday, January 22, 2021 10:39 PM IST
കോ​ഴ​ഞ്ചേ​രി: മെ​ഴു​കു​തി​രി നാ​ള​ങ്ങ​ളെ​പ്പോ​ലെ ചു​റ്റു​പാ​ടു​ക​ൾ​ക്ക് വെ​ളി​ച്ചം പ​ര​ത്തു​ന്ന സ​മ​ർ​പ്പി​ത ജീ​വി​ത​ങ്ങ​ളാ​ണ് സ​മൂ​ഹ​ത്തി​നാ​വ​ശ്യ​മെ​ന്ന് ഡോ.​സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത. ഫാ. ​സ​ഖ​റി​യാ​സ് നെ​ടി​യ​കാ​ലാ​യി​ൽ ഒ​ന്നാം അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ. ‌
മെ​ഴു​വേ​ലി സെ​ന്‍റ് തെ​രേ​സാ​സ് തി​രു​ശേ​ഷി​പ്പു പ്ര​തി​ഷ്ഠി​ത മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ഷാ​ജി മാ​ണി​കു​ളം, മൈ​ന​ർ സെ​മി​നാ​രി റെ​ക്ട​ർ റ​വ. ജോ​സ് ചാ​മ​ക്കാ​ലാ​യി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​കാ​രി ഫാ.​റോ​ബി​ൻ മ​ന​ക്ക​ലേ​ത്ത് സ്വാ​ഗ​ത​വും ജോ​സ് ക​ല്ലു​ക്കാ​ട്ട് ന​ന്ദി​യും പ​റ​ഞ്ഞു. ‌