ജി​ല്ല​യി​ല്‍ വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ 10,36,488 സ​മ്മ​തി​ദാ​യ​ക​ര്‍ ‌
Friday, January 22, 2021 10:39 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ അ​ഞ്ച് നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ 10,36,488 സ​മ്മ​തി​ദാ​യ​ക​ർ. ഇ​തി​ല്‍ 5,44,965 പേ​ര്‍ സ്ത്രീ​ക​ളും 4,91,519 പേ​ര്‍ പു​രു​ഷ​ന്മാ​രും നാ​ലു​പേ​ര്‍ ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍​മാ​രു​മാ​ണ്. ഇ​ത്ത​വ​ണ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പു​തു​താ​യി പേ​രു ചേ​ര്‍​ത്ത​വ​ര്‍ 15,897 പേ​രാ​ണ്. ഇ​തി​ല്‍ 2021 ജ​നു​വ​രി ഒ​ന്നി​ന് മു​മ്പ് 18 വ​യ​സ് പൂ​ര്‍​ത്തി​യാ​യ 1602 പേ​രും ഉ​ള്‍​പ്പെ​ടു​ന്നു. അ​തേ​സ​മ​യം പു​തി​യ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ നി​ന്നും 4736 പേ​രെ ഒ​ഴി​വാ​ക്കി​യി​ട്ടു​മു​ണ്ട്.
തി​രു​വ​ല്ല മ​ണ്ഡ​ല​ത്തി​ല്‍ 2,08,708 പേ​രാ​ണ് ആ​കെ​യു​ള്ള വോ​ട്ട​ര്‍​മാ​ര്‍. ഇ​തി​ല്‍ 1,09,218 പേ​ര്‍ സ്ത്രീ​ക​ളും 99,490 പേ​ര്‍ പു​രു​ഷ​ന്മാ​രു​മാ​ണ്.‌
റാ​ന്നി​യി​ൽ 1,90,468 സ​മ്മ​തി​ദാ​യ​ക​രാ​ണു​ള്ള​ത്. ഇ​തി​ല്‍ 98,451 പേ​ര്‍ സ്ത്രീ​ക​ളും 92,016 പേ​ര്‍ പു​രു​ഷ​ന്മാ​രും ഒ​രാ​ള്‍ ട്രാ​ന്‍​സ്ജെ​ന്‍​ഡ​റു​മാ​ണ്.
ആ​റ​ന്മു​ള​യി​ൽ 2,33,365 സ​മ്മ​തി​ദാ​യ​ക​രാ​ണു​ള്ള​ത്. ഇ​തി​ല്‍ 1,22,960 പേ​ര്‍ സ്ത്രീ​ക​ളും 1,10,404 പേ​ര്‍ പു​രു​ഷ​ന്മാ​രും ഒ​രാ​ള്‍ ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​റു​മാ​ണ്.
സം​സ്ഥാ​ന​ത്തു​ത​ന്നെ ഏ​റ്റ​വു​മ​ധി​കം വോ​ട്ട​ർ​മാ​രു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ലൊ​ന്നാ​ണ് ആ​റ​ന്മു​ള.
കോ​ന്നി മ​ണ്ഡ​ല​ത്തി​ല്‍ 2,0,0210 വോ​ട്ട​ര്‍​മാ​രാ​ണു​ള്ള​ത്. ഇ​തി​ല്‍ 1,05,769 പേ​ര്‍ സ്ത്രീ​ക​ളും 94,441 പേ​ര്‍ പു​രു​ഷ​ന്മാ​രു​മാ​ണ്.
അ​ടൂ​രി​ല്‍ 2,03,737 പേ​രാ​ണ് സ​മ്മ​തി​ദാ​യ​ക​രാ​ണു​ള്ള​ത്. ഇ​തി​ല്‍ 1,08,567 പേ​ര്‍ സ്ത്രീ​ക​ളും 95,168 പേ​ര്‍ പു​രു​ഷ​ന്മാ​രും ര​ണ്ടു​പേ​ര്‍ ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍​മാ​രു​മാ​ണ്. ‌