മീ​റ്റ് ദി ​പ്ര​സി​ഡ​ന്‍റ് കാ​ന്പെ​യ്നു ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​യി ‌
Friday, January 22, 2021 10:39 PM IST
പ​ത്ത​നം​തി​ട്ട: കു​ടും​ബ​ശ്രീ​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മു​ഴു​വ​ന്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ്ര​യോ​ജ​ന​പ്ര​ദ​മാ​കും​വി​ധം പ​ദ്ധ​തി​ക​ള്‍ ക്ര​മീ​ക​രി​ച്ച് ന​ട​പ്പാ​ക്കു​ന്ന​തി​നു ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സ​ഹ​ക​ര​ണം അ​ഭ്യ​ര്‍​ഥി​ച്ചു​ള്ള "മീ​റ്റ് ദി ​പ്ര​സി​ഡ​ന്‍റ്' പ​രി​പാ​ടി​ക്ക് ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​യി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന് ആ​ശം​സാ ഫ​ല​കം കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ. ​മ​ണി​ക​ണ്ഠ​ന്‍ ന​ല്‍​കി കാ​മ്പെ​യ്ൻ പ​രി​പാ​ടി​ക്ക് തു​ട​ക്ക​മി​ട്ടു. എ​ഡി​എം​സി എ​ല്‍. ഷീ​ല, ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍​മാ​രാ​യ മു​കേ​ഷ്‌​കു​മാ​ര്‍, അ​നി​ത കെ. ​നാ​യ​ര്‍, എ​ലി​സ​ബ​ത്ത് ജി. ​കൊ​ച്ചി​ല്‍ എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.‌

ഏ​റ്റ​വും സാ​ധാ​ര​ണ​ക്കാ​രാ​യ​വ​രു​ടെ അ​തി​ജീ​വ​നാ​വ​ശ്യ​ങ്ങ​ള്‍​ക്ക് മു​ഖ്യ​പ​രി​ഗ​ണ​ന ന​ല്‍​കി​യും സ​മൂ​ഹ​ത്തി​ന്‍റെ പൊ​തു​വാ​യ പു​രോ​ഗ​തി​ക്കാ​വ​ശ്യ​മാ​യ വി​ക​സ​നാ​വ​ശ്യ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യും ത​യാ​റാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണു ദാ​രി​ദ്ര്യ​ല​ഘൂ​ക​ര​ണ പ​ദ്ധ​തി. ഈ ​പ​ദ്ധ​തി​യു​ടെ ക​ർ​മ​പ​രി​പാ​ടി ഗ്രാ​മ​കം കാ​മ്പ​യി​ന്‍ എ​ന്ന പേ​രി​ല്‍ ന​ട​ത്തു​ന്നു. കാ​ന്പെ​യ്നി​ന്‍റെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, എ​ട്ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍, 53 ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍, നാ​ലു ന​ഗ​ര​സ​ഭ​ക​ളി​ലെ ചെ​യ​ര്‍​മാ​ന്‍, ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​മാ​ര്‍ തു​ട​ങ്ങി​യ 66 അ​ധ്യ​ക്ഷ​രെ​യും അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍ അ​റി​യി​ക്കു​ന്ന​തി​നും അ​വ​രെ സ​ന്ദ​ര്‍​ശി​ക്കു​ന്ന​തി​നു​മാ​ണ് 'മീ​റ്റ് ദി ​പ്ര​സി​ഡ​ന്‍റ്' ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ‌

കു​ടും​ബ​ശ്രീ​യു​ടെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​നം സാ​മൂ​ഹി​ക പ്ര​ദേ​ശി​ക സാ​മ്പ​ത്തി​ക സ്ത്രീ​ശാ​ക്തീ​ക​ര​ണ മേ​ഖ​ല​യി​ല്‍ കു​ടും​ബ​ശ്രീ​ക്ക് ഒ​രി​ടം ന​ല്‍​ക​ണ​മെ​ന്ന് അ​ഭ്യ​ര്‍​ഥി​ച്ചു​കൊ​ണ്ടാ​ണ് കാ​ന്പെ​യ്ൻ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ജി​ല്ലാ​മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​റി​യി​ച്ചു. ‌