വി​പ്പ് ലം​ഘി​ച്ച് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​സ്ഥാ​നം;രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഡി​സി​സി ‌
Saturday, January 23, 2021 10:48 PM IST
പ​ന്ത​ളം: കോ​ണ്‍​ഗ്ര​സ് വി​പ്പ് ലം​ഘി​ക്കു​ക​യും ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ വോ​ട്ട് സ്വീ​ക​രി​ക്കു​ക​യും ചെ​യ്ത പ​ന്ത​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ സി.​പി. ലീ​ന​യോ​ടു രാ​ജി ആ​വ​ശ്യ​പ്പെ​ട്ട​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ലീ​ന​യ്ക്കു ഡി​സി​സി ക​ത്ത് ന​ൽ​കു​ക​യാ​യി​രു​ന്നു.‌

രാ​ജി​വ​യ്ക്കാ​ത്ത​പ​ക്ഷം ലീ​ന​യ്ക്കെ​തി​രെ പാ​ർ​ട്ടി അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ൽ പ​രാ​തി ന​ൽ​കി അ​യോ​ഗ്യ​യാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ക​ത്തി​ൽ ഡി​സി​സി അ​റി​യി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ 18നു ​ന​ട​ന്ന ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് നി​ർ​ദേ​ശി​ച്ച ലാ​ലി ജോ​ണി​നെ​തി​രെ മ​ത്സ​രി​ച്ച സി.​പി. ലീ​ന എ​ൽ​ഡി​എ​ഫ് അം​ഗ​ത്തി​ന്‍റെ പി​ന്തു​ണ​യി​ൽ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. ‌