ജി​ല്ല​യി​ല്‍ ബൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പു​ന:​സം​ഘ​ട​ന ഇ​ന്ന് ‌
Monday, January 25, 2021 10:23 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ 1084 ബൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് അ​താ​ത് ബൂ​ത്ത് കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ക്കും.
കെ​പി​സി​സി​യു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ ബൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളും പു​ന:​സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജി​ല്ല​യി​ലെ ബൂ​ത്ത് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​പു​ല​മാ​യ യോ​ഗം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ര്‍​ജ് പ​റ​ഞ്ഞു.പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ബൂ​ത്ത് ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ളെ മു​ത​ല്‍ 31 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ഭ​വ​ന സ​ന്ദ​ര്‍​ശ​നം ന​ട​ത്തും.‌