മെ​ഴു​വേ​ലി ബ​ജ​റ്റി​ൽ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കു പ്രാ​ധാ​ന്യം
Tuesday, February 23, 2021 10:36 PM IST
പ​ത്ത​നം​തി​ട്ട: കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കു പ്രാ​ധാ​ന്യം ന​ൽ​കി മെ​ഴു​വേ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്. 17,13,23,154 രൂ​പ വ​ര​വും 16,78,62,000 രൂ​പ ചെ​ല​വും 34,61,154 രൂ​പ നീ​ക്കി​യി​രി​പ്പു​മു​ള്ള ബ​ജ​റ്റാ​ണ് അം​ഗീ​ക​രി​ച്ച​ത്. സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ചി​ട്ടു​ള്ള മൈ​ക്രോ​വാ​ട്ട​ർ ഷെ​ഡ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക​യാ​ണ് മു​ഖ്യ​ല​ക്ഷ്യ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് പി​ങ്കി ശ്രീ​ധ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഒ​രു​ല​ക്ഷം രൂ​പ ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. നെ​ല്ല്, പ​ച്ച​ക്ക​റി​കൃ​ഷി എ​ന്നി​വ​യ്ക്ക് മു​ഖ്യ​പ​രി​ഗ​ണ​ന ന​ൽ​കും. വ​ന്യ​മൃ​ഗ​ങ്ങ​ൾ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​ന് കൃ​ഷി​യി​ട​ങ്ങ​ൾ​ക്ക് ചു​റ്റും വേ​ലി നി​ർ​മി​ക്കു​ന്ന​തി​ന് 50 ശ​ത​മാ​നം സ​ബ്സി​ഡി ഉ​റ​പ്പാ​ക്കും.
കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​ന് കി​ണ​ർ റീ​ചാ​ർ​ജിം​ഗ്, കി​ണ​റി​ന്‍റെ ആ​ഴം കൂ​ട്ട​ൽ, മ​ഴ​ക്കു​ഴി​ക​ൾ എ​ന്നി​വ ന​ട​പ്പി​ലാ​ക്കും. പൈ​പ്പ്ലൈ​ൻ സ്ഥാ​പി​ക്കാ​ത്ത ഇ​ട​ങ്ങ​ളി​ൽ പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കാ​ൻ ജ​ല​ജീ​വ​ൻ പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. വ​യോ​ജ​ന​പ​രി​പാ​ല​നം, പാ​ലി​യേ​റ്റീ​വ് എ​ന്നി​വ​യ്ക്ക് കൂ​ടു​ത​ൽ ശ്ര​ദ്ധ ന​ൽ​കും.പ​ഞ്ചാ​യ​ത്തി​ന്‍റെ എ​ല്ലാ പ്ര​വൃ​ത്തി​ക​ളും സോ​ഷ്യ​ൽ ഓ​ഡി​റ്റി​ന് വി​ധേ​യ​മാ​ക്കു​മെ​ന്നും പ്ര​സി​ഡ​ന്‍റ്് പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ല ചെ​റി​യാ​ൻ, സെ​ക്ര​ട്ട​റി ആ​ർ. സേ​തു, വി. ​വി​നോ​ദ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.