വെ​ഹി​ക്കി​ൾ സ്കാ​പ്പേ​ജ് പോ​ളി​സി തി​രു​ത്ത​ണം: ഓ​ട്ടോ​മൊ​ബൈ​ൽ എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ
Tuesday, February 23, 2021 10:38 PM IST
പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വെ​ഹി​ക്കി​ൾ സ്ക്രാ​പ്പേ​ജ് പോ​ളി​സി തി​രു​ത്തി​ക്കു​റി​ക്ക​ണ​മെ​ന്ന് ഓ​ൾ കേ​ര​ള ഓ​ട്ടോ​മൊ​ബൈ​ൽ എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വെ​ഹി​ക്കി​ൾ സ്ക്രാ​പ്പേ​ജ് പോ​ളി​സി പ്ര​കാ​രം 15 വ​ർ​ഷം ക​ഴി​ഞ്ഞ കൊ​മേ​ഴ്സ്യ​ൽ വാ​ഹ​ന​ങ്ങ​ളും 20 വ​ർ​ഷം ക​ഴി​ഞ്ഞ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും പൊ​ളി​ക്കേ​ണ്ടി വ​ന്നാ​ൽ റി​പ്പ​യ​ർ രം​ഗ​ത്ത് പ​ണി​യെ​ടു​ക്കു​ന്ന ല​ക്ഷോ​പ​ല​ക്ഷം തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ലും പു​തി​യ തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ളും ന​ഷ്ട​മാ​കും. കേ​ര​ള സ​ർ​ക്കാ​ർ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട്ട് ഭേ​ദ​ഗ​തി വ​രു​ത്തി തൊ​ഴി​ൽ സം​ര​ക്ഷി​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ഭാ​ര​ത് സ്റ്റേ​ജ് - 6 നി​ല​വാ​ര​ത്തി​ലു​ള്ള മ​ലി​നീ​ക​ര​ണം കു​റ​ഞ്ഞ എ​ൻ​ജി​ൻ ഈ ​വാ​ഹ​ന​ങ്ങ​ളി​ൽ ക​ണ്‍​വ​ർ​ട്ട് ചെ​യ്യു​വാ​നു​ള്ള നി​യ​മം ന​ട​പ്പി​ലാ​ക്കി തൊ​ഴി​ൽ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഓ​ട്ടോ മൊ​ബൈ​ൽ വ​ർ​ക്ക്ഷോ​പ്പ് വ​ർ​ക്കേ​ഴ്സ് വെ​ൽ​ഫ​യ​ർ ക്ഷേ​മ​നി​ധി പ​ദ്ധ​തി​യി​ൽ അം​ഗ​ങ്ങ​ളാ​യ​വ​ർ​ക്ക് പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കാ​ൻ തീ​രു​മാ​നി​ച്ച സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​കെ. വി​ജ​യ​കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പാ​ള​യം ബാ​ബു, ട്ര​ഷ​റ​ർ ഷി​ബു​ജോ​സ​ഫ് , വി​തു​ര രാ​ജേ​ന്ദ്ര​ൻ, വി. ​സി. ര​മേ​ശ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.