മ​ല്ല​പ്പ​ള്ളി​യി​ൽ ആ​ധാ​ർ സേ​വ​നം കേ​ന്ദ്രം
Tuesday, February 23, 2021 10:38 PM IST
മ​ല്ല​പ്പ​ള്ളി: ആ​ധാ​ർ കാ​ർ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട സേ​വ​ന​ങ്ങ​ൾ മ​ല്ല​പ്പ​ള്ളി അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ൽ ആ​രം​ഭി​ച്ചു. പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​ലെ ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ൽ പു​തി​യ ആ​ധാ​ർ കാ​ർ​ഡ് ര​ജി​സ്‌​ട്രേ​ഷ​ൻ, തി​രു​ത്ത​ലു​ക​ൾ, ബ​യോ​മെ​ട്രി​ക് അ​പ്‌​ഡേ​ഷ​ൻ, ആ​ധാ​ർ മൊ​ബൈ​ൽ ലി​ങ്കിം​ഗ് തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കും.
ആ​ധാ​ർ സേ​വ​ന കേ​ന്ദ്ര​ത്തി​ന്‍റെ ഉദ്ഘാടനം ആ​ന്‍റോ ആ​ന്‍റ​ണി എം​പി നി​ർ​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് റെ​ജി ശാ​മു​വേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​രു​ൺ ഏ​ബ്ര​ഹാം, ശോ​ശാ​മ്മ മാ​ത്യു, ജൂ​ലി ഐ​സ​ക്ക്, എ​സ്. ദീ​പ, അ​ഞ്ജു ശ​ശി, വി.​എ​സ്. സോ​ണി​യ, പ്രീ​തി എം. ​സാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌