ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് തു​ക അ​നു​വ​ദി​ച്ചു
Wednesday, February 24, 2021 10:19 PM IST
റാ​ന്നി: നി​യോ​ജ​ക മ​ണ്ഡ​ല​ ത്തി​ലെ വി​വി​ധ ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് എം​എ​ല്‍​എ ഫ​ണ്ടി​ല്‍ നി​ന്നും തു​ക അ​നു​വ​ദി​ച്ച​താ​യി രാ​ജു ഏ​ബ്ര​ഹാം എം​എ​ല്‍​എ പ​റ​ഞ്ഞു.
നാ​റാ​ണം​മൂ​ഴി പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​മു​റി ല​ക്ഷം​വീ​ട് കോ​ള​നി റോ​ഡി​ല്‍ പാ​ലം നി​ര്‍​മാ​ണം (27.02 ല​ക്ഷം), പ​ഴ​വ​ങ്ങാ​ടി വ​രി​ക്കോ​ലി പ​ടി - അ​ങ്ക​ണ​വാ​ടി റോ​ഡ് കോ​ണ്‍​ക്രീ​റ്റിം​ഗ് (10 ല​ക്ഷം), കോ​ട്ടാ​ങ്ങ​ല്‍ ഇ​ല​ക്ട്രി​സി​റ്റി ഓ​ഫീ​സ് പ​ടി-​ക​ല​വ​റ ശേ​രി​ല്‍ -വെ​ട്ടി​ക്ക​ല്‍ മാ​ര്‍​ക്ക​റ്റ് റോ​ഡ് കോ​ണ്‍​ക്രീ​റ്റിം​ഗ് (25 ല​ക്ഷം), കൊ​റ്റ​നാ​ട് പാ​റ​ക്കാ​ട്ട് പ​ടി കാ​വും​പ​ടി - ച​രി​വു കാ​ല എ​സ്‌​സി കോ​ള​നി റോ​ഡ് പു​ന​രു​ദ്ധാ​ര​ണം (10 ല​ക്ഷം), ചെ​റു​കോ​ല്‍ ചാ​ക്ക​പ്പാ​ലം - വ​യ​ല​ത്ത​ല റോ​ഡ് നി​ര്‍​മാ​ ണം (10 ല​ക്ഷം), അ​യി​രൂ​ര്‍ പു​ത്തേ​ഴം റോ​ഡി​ന്‍റെ പ​റ​മ്പി​ല്‍ പ​ടി താ​ഴ​മ​ണ്‍ ഭാ​ഗം നി​ര്‍​മാ​ണം (15 ല​ക്ഷം), പ​ഴ​വ​ങ്ങാ​ടി ചി​റ​ക്ക​ല്‍​പ്പ​ടി - പ​ന​വേ​ലി​പ്പ​ടി -അ​ഞ്ചു​കു​ഴി -വാ​ഴേ​പ്പ​ടി, കാ​ഞ്ഞി​ര​ത്താ​മ​ല- ഷാ​രോ​ണ്‍ പ​ടി റോ​ഡ് നി​ര്‍​മാ​ണം (10 ല​ക്ഷം), അ​ങ്ങാ​ടി ന​സ്രേ​ത്ത് പ​ള്ളി​പ്പ​ടി - ച​രു​വി​ല്‍ പ​ടി റോ​ഡ് സം​ര​ക്ഷ​ണ​ഭി​ത്തി (10 ല​ക്ഷം), വെ​ച്ചൂ​ച്ചി​റ സി​എ ​സ്‌​ഐ പ​ള്ളി​പ്പ​ടി - പു​ളി​ക്ക​ല്‍ റോ​ഡ് കോ​ണ്‍​ക്രീ​റ്റിം​ഗ് (17 ല​ക്ഷം).